Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acceptance

Kollam

പ​ദ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

കൊ​ല്ലം: ധ​ന്യ​ന്‍ മാ​ര്‍ ഈവാ​നി​യോ​സ് പി​താ​വി​ന്‍റെ 73-ാം ഓ​ര്‍​മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചുള്ള പദയാത്രയ്ക്ക് സ്വീക രണം നൽകി. റാ​ന്നി പെ​രു​ന്നാ​ട്ടി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് തി​രു​വ​ന​ന്ത​പു​രം പ​ട്ടം ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന പ​ദ​യാ​ത്ര​യ്ക്ക് കി​ഴ​ക്കേ തെ​രു​വ് ഹോ​ളി ട്രി​നി​റ്റി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ട​കം​പ​ള്ളിയുടെ നേ​തൃ​ത്വ​ത്തി​ലാണ് സ്വീ​ക​ര​ണം ന​ല്‍​കിയത്.

ഇ​ട​വ​ക ട്ര​സ്റ്റി സു​ബീ​ഷ് വെ​ങ്ക​ല​ക്ക​ട​യി​ല്‍, സെ​ക്ര​ട്ട​റി രാ​ജീ​വ് കു​റ്റി​യി​ല്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കെ.​ജി. അ​ല​ക്‌​സ്, സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ കോ​ശി കെ. ​ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ഷ്‌ലി പ്രി​ന്‍​സ് എ​ന്നി​വ​ര്‍ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

 

Business

ഗ്ര​ഫീ​ൻ ന​യ​ത്തി​ന് അം​ഗീ​കാ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ഭാ​​​​വി​​​​യി​​​​ലെ അ​​​​ത്ഭു​​​​ത പ​​​​ദാ​​​​ർ​​​​ഥ​​​​മെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഗ്ര​​​​ഫീ​​​​ൻ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലും ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും ലോ​​​​ക​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​കാ​​​​ൻ കേ​​​​ര​​​​ളം ഒ​​​​രു​​​​ങ്ങു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്ത് ഗ്ര​​​​ഫീ​​​​ൻ ആ​​​​വാ​​​​സ വ്യ​​​​വ​​​​സ്ഥ​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള ഗ്ര​​​​ഫീ​​​​ൻ ന​​​​യ​​​​ത്തി​​​​നു മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി.

ഏ​​​റ്റ​​​വും ക​​​നം​​​കു​​​റ​​​ഞ്ഞ​​​തും ഉ​​​രു​​​ക്കി​​​നേ​​​ക്കാ​​​ൾ 200 മ​​​ട​​​ങ്ങ് ക​​​രു​​​ത്തു​​​ള്ള​​​തു​​​മാ​​​യ, ഗ്രാ​​​ഫൈ​​​റ്റി​​​ന്‍റെ അ​​​തി​​​സൂ​​​ക്ഷ്മ​​​പാ​​​ളി​​​യാ​​​ണ് ഗ്ര​​​ഫീ​​​ൻ. ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, ആ​​​രോ​​​ഗ്യ, ശു​​​ദ്ധീ​​​ക​​​ര​​​ണ, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണി​​​ത്.

ഗ്ര​​​​ഫീ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി ബൃ​​​​ഹ​​​​ത്താ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് ഗ്ര​​​​ഫീ​​​​നി​​​​ന്‍റെ​​​​യും അ​​​​നു​​​​ബ​​​​ന്ധ വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ഗ​​​​വേ​​​​ഷ​​​​ണം, പ്ര​​​​യോ​​​​ഗം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക, വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നും പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ള ഗ്ര​​​​ഫീ​​​​ൻ ന​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സൃ​​​​ഷ്‌​​​ടി​​​ക്ക​​​​ൽ, അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഇ​​​​ക്കോ​​​​സി​​​​സ്റ്റം സ്ഥാ​​​​പി​​​​ക്ക​​​​ൽ, ഗ​​​​വേ​​​​ഷ​​​​ണ​​​​വും വി​​​​ക​​​​സ​​​​ന​​​​വും പി​​​​ന്തു​​​​ണ​​​​യ്ക്ക​​​​ൽ, സാ​​​​ങ്കേ​​​​തി​​​​ക പി​​​​ന്തു​​​​ണ​​​​യും ആ​​​​ഗോ​​​​ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ൽ, സാ​​​​മ്പ​​​​ത്തി​​​​ക ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സേ​​​​വ​​​​ന​​​​ങ്ങ​​​​ളും മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗും തുടങ്ങി യവ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

District News

ന​വ​ജീ​വ​ന യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ. ജാ​ഫ​ർ​ഖാ​ൻ ന​യി​ക്കു​ന്ന ന​വ​ജീ​വ​ന യാ​ത്ര​യു​ടെ ജി​ല്ലാ സ​മാ​പ​ന​യോ​ഗം നി​ല​ന്പൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജീ​വ​ന​ക്കാ​ർ ഭ​ര​ണ​മാ​റ്റ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​ബീ​റ​ലി മു​ക്ക​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ൻ എ.​പി. സു​നി​ൽ, മാ​നേ​ജ​ർ വി.​പി. ബോ​ബി​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ ശ​ങ്ക​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. ജാ​ഫ​ർ, സി. ​വി​ഷ്ണു​ദാ​സ്, ഒ.​ടി. ജെ​യിം​സ്, പാ​ണാ​യി ജേ​ക്ക​ബ്, കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ശാ​ന്ത്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​മി​ഥി​ലേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ ഹ​ബീ​ബ് തോ​ണി​ക്ക​ട​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up