കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലീം നയിക്കുന്ന ദക്ഷിണമേഖല ജീവിത സമരജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായ
കാഞ്ഞിരപ്പള്ളി: പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാകുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലീം നയിക്കുന്ന ദക്ഷിണമേഖലാ ജീവിത സമരയാത്രയ്ക്ക് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനമ്മാക്കൽ, പ്രഫ. റോണി കെ. ബേബി, എം.കെ. ഷെമീർ, ഒ.എം. ഷാജി, സി.എം. മുഹസദ് ഫൈസി, ജോസഫ് മാത്യു, പി.എൻ. ദാമോദരൻ പിള്ള, എം.എസ്. ഷിബു, എ.ജെ. ജോർജ്, കെ.കെ. ശശീന്ദ്ര ബാബു, അൻസാരി ബാപ്പു, ജി. പ്രവീൺകുമാർ, പി.പി. സഫറുള്ളാ ഖാൻ, കെ.കെ. ഇസ്മയിൽ, ആലീസ്കുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Acceptance nattuvishesham local news