നിലന്പൂർ: കേരളത്തിൽ വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ന്യായമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കുമെന്ന് നിലന്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയുടെ ജില്ലാ സമാപനയോഗം നിലന്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജീവനക്കാർ ഭരണമാറ്റങ്ങളിൽ പങ്കാളിയായെന്നും അവർ പറഞ്ഞു. യോഗത്തിൽ എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷബീറലി മുക്കട്ട അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ എ.പി. സുനിൽ, മാനേജർ വി.പി. ബോബിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ ശങ്കർ, സംസ്ഥാന സെക്രട്ടറിമാരായ കെ.പി. ജാഫർ, സി. വിഷ്ണുദാസ്, ഒ.ടി. ജെയിംസ്, പാണായി ജേക്കബ്, കെജിഒയു ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത്, എം.കെ. ബാലകൃഷ്ണൻ, കെ. മിഥിലേഷ്, ജില്ലാ ട്രഷറർ ഹബീബ് തോണിക്കടവൻ എന്നിവർ പ്രസംഗിച്ചു
Tags : nattu vishesham Acceptance Navajeevana