Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha

ന​മ്മ​ൾ പ​രി​സ്ഥി​തി ഭ്രാ​ന്ത​ന്മാ​ർ ആ​കാ​ൻ പാ​ടി​ല്ല; ഉ​പ​ദേ​ശ​വു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി

ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്കം ഒ​ഴി​വാ​ക്കാ​ൻ ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ട​ണ​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. ന​ദി​ക​ളി​ലെ ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മ​ണ​ൽ നീ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​രാ​ഷ്ട്ര​പ​തി.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ന​മ്മു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക് അ​പ്പു​റ​ത്തു​ള്ള മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ദി​ക​ളി​ലെ ജ​ല​സം​ഭ​ര​ണ ശേ​ഷി കു​റ​യു​ന്ന​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ദി​ക​ളി​ൽ​നി​ന്ന് മ​ണ​ൽ നീ​ക്കം ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ വെ​ള്ളം എ​ങ്ങോ​ട്ട് ഒ​ഴു​കി​പ്പോ​കു​മെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി ചോ​ദി​ച്ചു.

ന​ദി​ക​ളു​ടെ ആ​ഴം കൂ​ട്ട​രു​തെ​ന്ന് വാ​ദി​ക്കു​ന്ന​വ​രോ​ടും ഇ​തേ ചോ​ദ്യം ഉ​ന്ന​യി​ക്ക​ണം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വി​ക​സ​നം ത​ട​യ​രു​തെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി വ്യ​ക്ത​മാ​ക്കി. ന​മ്മ​ൾ പ​രി​സ്ഥി​തി ഭ്രാ​ന്ത​ന്മാ​രാ​കാ​ൻ പാ​ടി​ല്ല. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം വി​ക​സ​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Sports

കെ​സി​എ​ൽ ഫാ​ൻ ലീ​ഗ്; കോ​ൺ​ക്വ​റേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ൾ

ആ​ല​പ്പു​ഴ: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന കെ​സി​എ​ൽ ഫാ​ൻ ലീ​ഗി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ കോ​ൺ​ക്വ​റേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ത്രീ ​കിം​ഗ്സ് ക്രി​ക്ക​റ്റ് ക്ല​ബി​നെ ഏ​ഴ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് കോ​ൺ​ക്വ​റേ​ഴ്സ് കി​രീ​ടം ചൂ​ടി​യ​ത്. 

കെ​സി​എ​ല്ലി​ലെ ആ​റ് ടീ​മു​ക​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജി​ല്ല​ക​ളി​ലാ​ണ് ഫാ​ൻ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ത്രീ ​കിം​ഗ്സ് നാ​ല് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 41 റ​ൺ​സെ​ടു​ത്തു. 14 പ​ന്തു​ക​ളി​ൽ 28 റ​ൺ​സെ​ടു​ത്ത സ​ഫീ​റാ​ണ് ത്രീ ​കിം​ഗ്സി​ന്‍റെ ടോ​പ് സ്കോ​റ​ർ.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കോ​ൺ​ക്വ​റേ​ഴ്സ് 2.4 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ ല​ക്ഷ്യ​ത്തി​ലെ​ത്തി. 10 പ​ന്തു​ക​ളി​ൽ 25 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന എ​സ്.​വി.​സ​ജീ​ഷാ​ണ്  കോ​ൺ​ക്വ​റേ​ഴ്സി​ന്‍റെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ത്രീ ​കിം​ഗ്സി​ന്‍റെ സ​ഫീ​റാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ്. 

ഗോ​ൾ​ഡ് റി​വ​ർ ഹൗ​സ് ബോ​ട്ട് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ വി​നു വേ​ണു​ഗോ​പാ​ൽ മി​ക​ച്ച ബാ​റ്റ​റാ​യും ത്രീ ​കിം​ഗ്സി​ന്‍റെ അ​ജി​ത് മി​ക​ച്ച ബൗ​ള​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റെ​ഡ് ചെ​റി​യു​ടെ വി​നു അ​നു​വാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​റു​ക​ൾ നേ​ടി​യ താ​രം.

Kerala

ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം ക​ട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണു

ആ​ല​പ്പു​ഴ: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം ക​ട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണ് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സും ബോ​ണ​റ്റും ത​ക​ർ​ന്നു. ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ റ​വ​ന്യൂ വ​കു​പ്പി​നാ​യി വാ​ട​ക​ക്ക് ഓ​ടു​ന്ന കാ​റി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത് . ഈ ​സ​മ​യം കാ​റി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്. ഒ​ഴി​വാ​യ​ത് വ​ലി​യ അ​പ​ക​ടം.

Sports

കോ​ഴി​ക്കോ​ട് x ആ​ല​പ്പു​ഴ ഫൈ​ന​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ കോ​ഴി​ക്കോ​ടും ആ​ല​പ്പു​ഴ​യും ഏ​റ്റു​മു​ട്ടും.

ആ​ദ്യസെ​മി​യി​ല്‍ കോ​ഴി​ക്കോ​ട് 68-36ന് ​കൊ​ല്ല​ത്തെ കീ​ഴ​ട​ക്കി ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി. തി​രു​വ​ന​ന്ത​പു​ര​ത്തെ 54-66നു ​തോ​ല്‍​പ്പി​ച്ചാ​ണ് ആ​ല​പ്പു​ഴ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ല​പ്പു​ഴ 71-51ന് ​മ​ല​പ്പു​റ​ത്തെ​യും തി​രു​വ​ന​ന്ത​പു​രം 64-23ന് ​എ​റ​ണാ​കു​ള​ത്തെ​യും തൃ​ശൂ​ര്‍ 38-13ന് ​പാ​ല​ക്കാ​ടി​നെ​യും കോ​ട്ട​യം 87-37ന് ​ക​ണ്ണൂ​രി​നെ​യും തോ​ല്‍​പ്പി​ച്ച് സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Kerala

പു​ക​യി​ല ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: നി​രോ​ധ​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പു​റ​ത്താ​ക്കി​യ എ. ​ഷാ​ന​വാ​സി​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം.

പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ന​വാ​സ് നേ​ര​ത്തെ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ അ​ത് പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് സി​പി​എം ചി​ഹ്ന​ത്തി​ൽ ഷാ​ന​വാ​സ് മ​ത്സ​രി​ച്ച് ജ​യി​ച്ചി​രു​ന്നു.

ഷാ​ന​വാ​സി​ന്‍റെ പേ​രി​ലു​ള്ള ലോ​റി​യി​ൽ നി​ന്ന് 2023 ജ​നു​വ​രി​യി​ലാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വെ​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത​വ​രാ​ണ് ക​രു​നാ​ഗ​പ​ള്ളി​യി​ൽ വെ​ച്ച് പ​ടി​യി​ലാ​യ​തെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Kerala

സു​ധാ​ക​ര​ന്‍റെ രോ​ഗം പാ​ര്‍​ട്ടി നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു: ആ​ര്‍. നാ​സ​ര്‍

ആ​ല​പ്പു​ഴ: സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​നെ​തി​രെ ക‌​ട​ന്നാ​ക്ര​മി​ച്ച് പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം. അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നൊ​പ്പം പോ​കു​ന്ന ഒ​രാ​ളും ആ​ല​പ്പു​ഴ​യി​ലെ പാ​ര്‍​ട്ടി​യി​ലി​ല്ലെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​നാ​സ​ര്‍ പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ രോ​ഗം എ​ന്താ​ണെ​ന്ന് പാ​ര്‍​ട്ടി നേ​ര​ത്തെ ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. സു​ധാ​ക​ര​ൻ അ​തി​നു​ള്ള വ​ഴി​വെ​ട്ടു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്. വ​ര്‍​ഗ വ​ഞ്ച​ക​ന് മാ​പ്പി​ല്ല, വോ​ട്ടി​ല്ലെ​ന്ന എ​ന്ന ത​ര​ത്തി​ൽ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ര്‍. നാ​സ​ര്‍ പ​റ​ഞ്ഞു.

ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്രം പ​ഠി​പ്പി​ക്കു​ന്ന ആ​ളാ​ണ് ജി. ​സു​ധാ​ക​ര​ൻ. അ​ദ്ദേ​ഹ​ത്തി​ന് ഇ​ങ്ങ​നെ അ​പ​ച​യം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. ഒ​രു ക​മ്യൂ​ണി​സ്റ്റ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പ​രാ​തി വ​ന്നു. സു​ധാ​ക​ര​ന്‍റെ ഭാ​ഗം കേ​ട്ടു. പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ ക​മ്മീ​ഷ​നെ വെ​ച്ചു. റി​പ്പോ​ർ​ട്ടി​ൽ ചി​ല ശി​പാ​ർ​ശ​ക​ൾ വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ല ന​ട​പ​ടി​ക​ളു​ണ്ടാ​യ​തെ​ന്നും നാ​സ​ർ പ​റ​ഞ്ഞു.

Sports

സ​ബ് ജൂ​ണി. ഹോ​ക്കി

ഇ​​​രി​​​ട്ടി: 11-ാമത് സംസ്ഥാന വ​​​നി​​​താ സ​​​ബ് ജൂ​​​ണി​​​യ​​​ർ ഹോക്കി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ൾക്കു ജയം.​​​

ഇ​​​ന്ന് രാ​​​വി​​​ലെ മ​​​ല​​​പ്പു​​​റം പ​​​ത്ത​​​നം​​​തി​​​ട്ട​​​യെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ട്ട​​​യ​​​ത്തെ​​​യും നേ​​​രി​​​ടും. ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് കൊ​​​ല്ലം എ​​​റ​​​ണാ​​​കു​​​ള​​​വു​​​മാ​​​യും ആ​​​ല​​​പ്പു​​​ഴ തൃ​​​ശൂ​​​രു​​​മാ​​​യും മ​​​ത്സ​​​രി​​​ക്കും.

Kerala

വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വം; ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു 

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഉ​ഷ​യെ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.  

അ​മൃ​ത​യി​ലെ​ത്തി​ച്ച ഉ​ഷ​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം തു​ട​ർ ചി​കി​ത്സ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2021 മേ​യ് മൂ​ന്നി​ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ ഉ​ഷ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ഷ മ​രു​ന്നു ക​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​എം​ഒ ഉ​ത്ത​ര​വി​ട്ടു. 

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രേ കെ.​സി.​വേ​ണു​ഗോ​പാ​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. സി​സ്റ്റം സ​മ്പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കു​റ്റ​ബോ​ധ​ഭാ​ര​ത്താ​ൽ പ്ര​ബു​ദ്ധ​കേ​ര​ള​ത്തി​ന്‍റെ ശി​ര​സ് താ​ഴ്ത്തു​ന്ന​താ​ണ് സം​ഭ​വ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Kerala

പ​ക്ഷി​പ്പ​നി: 2,850 പ​ക്ഷി​ക​ളെ കൊ​ന്നു ന​ശി​പ്പി​ച്ചു

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ള്ളിം​ഗ് ന​ട​ത്തി. കോ​ഴി, കാ​ട, വാ​ത്ത തു​ട​ങ്ങി 2,850 പ​ക്ഷി​ക​ളെ കൊ​ന്നു ന​ശി​പ്പി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ളി​ങ്ങും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ക​ള്ളിം​ഗ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ കാ​ട​യി​ലും അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ കോ​ഴി​യി​ലു​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ലും പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നാം വാ​ർ​ഡി​ല്‍ താ​റാ​വി​ലു​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ ജി​ല്ല​യി​ലെ ഒ​മ്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ വാ​ർ​ഡു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Kerala

പ​ക്ഷി​പ്പ​നി: ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് വെ​റ്റ​റി​ന​റി രം​ഗ​ത്തെ വി​ദ​ഗ്ധ​രും ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും. പ​ക്ഷി​പ്പ​നി​യു​ടെ പേ​രി​ല്‍ ആ​ല​പ്പു​ഴ​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ഴി, താ​റാ​വു വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ച്ച​തും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹോ​ട്ട​ലു​ക​ളി​ലെ​ത്തി ഈ ​വി​ഭ​വ​ങ്ങ​ള്‍ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രെ ഇ​റ​ക്കി​വി​ട്ട​തും ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ 1500 ഹോ​ട്ട​ലു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ട​ച്ചി​ട്ടി​രു​ന്നു. നി​യ​ന്ത്ര​ണം തു​ട​ര്‍​ന്നാ​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​മെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദ​ഗ്ധ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. പ​ക്ഷി​പ്പ​നി അ​ഥ​വ ഏ​വി​യ​ന്‍ ഇ​ന്‍​ഫ്ലൂ​വ​ന്‍​സ ഒ​രു അ​ന്താ​രാ​ഷ്ട്ര ​സാം​ക്ര​മി​ക രോ​ഗ​മാ​ണ്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്രോ​ട്ടോ​ക്കോ​ള​നു​സ​രി​ച്ചാ​ണ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ​യേ​റ്റ സ്ഥ​ല​ത്തു​നി​ന്നു​ള്ള ഇ​റ​ച്ചി​യും മു​ട്ട​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത് നി​രോ​ധി​ക്കു​ക​യും ആ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ക്ഷി​ക​ളെ കൊ​ന്ന് മ​റ​വു​ചെ​യ്യു​ക​യും വേ​ണം.

രോ​ഗ​ബാ​ധ​യേ​റ്റ സ്ഥ​ല​ത്തു​നി​ന്നു​ള്ള മാം​സ​മോ മു​ട്ട​യോ പു​റ​ത്തു പോ​കാ​ത്ത ക്ര​മീ​ക​ര​ണ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. പി​ന്നെ ആ ​പേ​രി​ല്‍ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന ഇ​റ​ച്ചി​യും മു​ട്ട​യും പാ​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തി​ന് നി​രോ​ധ​നം കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

70 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ ചൂ​ടാ​ക്കു​മ്പോ​ള്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു മി​നി​റ്റി​ന​കം വൈ​റ​സു​ക​ള്‍ ന​ശി​ക്കും. അ​തി​നാ​ല്‍ പ​ക്ഷി​പ്പ​നി​യു​ടെ പേ​രി​ല്‍ മു​ട്ട​യോ ഇ​റ​ച്ചി​യോ ക​ഴി​ക്കു​ന്ന​തി​ല്‍ ഭീ​തി വേ​ണ്ട​ന്നും കൃ​ത്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ത്താ​ല്‍ ഇ​വ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നും ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും പ്ര​തി​ക​രി​ച്ചു.

പ​ച്ച​മു​ട്ട​യും പാ​തി​വെ​ന്ത ഇ​റ​ച്ചി​യും മു​ട്ട​യും ആ​ഹാ​ര​മാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മു​ന്‍ ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ കോ​ഴി, താ​റാ​വ് മാം​സം, കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു മു​മ്പും ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kerala

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും. ജി​ല്ല​യി​ൽ കോ​ഴി വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​നം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്ത​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ജി​ല്ല​യി​ൽ താ​റാ​വി​ൽ മാ​ത്ര​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ വ​ര​വാ​ണ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ പ​ക്ഷി​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​റി​യി​ക്ക​ണം. ഇ​ത്ത​രം പ​ക്ഷി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഇ​ട​ങ്ങ​ളി​ൽ പ​ക്ഷി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്.

Kerala

പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​റ്റ് ലെ​വ​ൽ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പ​ക്ഷി​പ്പ​നി ഇ​തു​വ​രെ മ​നു​ഷ്യ​രെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ ക​രു​ത​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളിൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ​ൺ ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തും. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ച​ത്ത പ​ക്ഷി​ക​ളെ​യോ രോ​ഗം ബാ​ധി​ച്ച​വ​യെ​യോ കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്നും ന​ന്നാ​യി പാ​ച​കം ചെ​യ്‌​ത മാം​സ​വും മു​ട്ട​യും മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​ക്ഷി​ക​ളു​ടെ പ​ച്ച​മാം​സം, കാ​ഷ്ടം എന്നിവ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്ക് റി​സ്‌​ക്‌ കൂ​ടു​ത​ലാ​ണ്.

ഇ​വ​ർ മാ​സ്‌​ക്കു​ക​ൾ, കൈ​യു​റ​ക​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. മാം​സം ന​ല്ല​തു​പോ​ലെ വേ​വി​ച്ച് ക​ഴി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

Kerala

പ​ക്ഷി​പ്പ​നി; 19881 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കും

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ 19,881 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കും. ചൊവ്വാഴ്ച ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ത​ക​ഴി, കാ​ർ​ത്തി​ക​പ്പ​ള്ളി, ക​രു​വാ​റ്റ, പു​ന്ന​പ്ര സൗ​ത്ത്, പു​റ​ക്കാ​ട്, ചെ​റു​ത​ന, നെ​ടു​മു​ടി, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ദ്രു​ത​ക​ർ​മ്മ സേ​ന രം​ഗ​ത്തി​റ​ങ്ങും.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ർ​ദേ​ശി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ ലാ​ബി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

ആ​ല​പ്പു​ഴ​യി​ല്‍ പ​ക്ഷി​പ്പ​നി; 20,000ലേ​റെ താ​റാ​വു​ക​ള്‍ ച​ത്തു, കർഷകർ പ്രതിസന്ധിയിൽ

ആലപ്പുഴ: കർഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നിൽകണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയിൽ ആയത്.

Kerala

ബോ​ഗി​ക്ക് സ​മീ​പം പു​ക; ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് പി​ടി​ച്ചി​ട്ടു

ആലപ്പുഴ: ബോ​ഗി​ക്ക് സ​മീ​പ​ത്തു നി​ന്ന് പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ പി​ടി​ച്ചി​ട്ടു. ആ​ല​പ്പു​ഴ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ ശ്രീ​നാ​രാ​യ​ണ​പു​രം ഭാ​ഗ​ത്ത് മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്രീ​നാ​രാ​യ​ണ​പു​രം റെ​യി​ൽ​ഗേ​റ്റ് ട്രെ​യി​ൻ ക​ട​ന്ന​പ്പോ​ൾ അ​വി​ടു​ത്തെ ഗേ​റ്റ്മാ​നാ​ണ് പി​ന്നി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഇ​ദ്ദേ​ഹം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്‌​സി​ൽ അ​മി​ത​മാ​യി ചൂ​ടാ​യ​താ​ണ് പു​ക ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. പി​ന്നീ​ട് വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു.

Kerala

എ. ​മ​ഹേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കും

ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വ് എ. ​മ​ഹേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കും. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് എ. ​മ​ഹേ​ന്ദ്ര​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ എ. ​മ​ഹേ​ന്ദ്ര​ൻ നൂ​റ​നാ​ട് ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞു വീ​ശി​യെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് പി​ടി​ച്ചു നി​ന്ന ജി​ല്ല​യാ​ണ് ആ​ല​പ്പു​ഴ.

ആ​കെ​യു​ള്ള 24 ഡി​വി​ഷ​നു​ക​ളി​ൽ 16 സീ​റ്റ് നേ​ടി​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. യു​ഡി​എ​ഫ് എ​ട്ടു സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചി​രു​ന്നു.

 

Kerala

ജി.​സു​ധാ​ക​ര​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു

ആ​ല​പ്പു​ഴ: വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ജി.​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ല​പ്പു​ഴ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ശു​ചി​മു​റി​യി​ൽ വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് ജി.​സു​ധാ​ക​ര​ൻ. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ, എ​ച്ച്.സ​ലാം എം​എ​ൽ​എ തു​ട​ങ്ങി​യ സി​പി​എം നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ല​ത്തെ പ​രി​പാ​ടി ക​ഴി​ഞ്ഞ് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​ക​വേ ആ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

എ​ത്ര​യും​വേ​ഗം പൂ​ര്‍​ണാ​രോ​ഗ്യം തി​രി​ച്ചെ​ടു​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്. ജി ​സു​ധാ​ക​ര​നെ സ​ന്ദ​ര്‍​ശി​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജി.​സു​ധാ​ക​ര​ന് വീ​ണ് പ​രി​ക്കേ​റ്റ​ത്.

 

Kerala

വി​മ​ത സ്ഥാ​നാ​ർ​ഥി; മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി

ആ​ല​പ്പു​ഴ : എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി. ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ൽ വി​മ​ത​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​എ​സ്.​മ​നോ​ജി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

മ​നോ​ജി​നെ പി​ന്തു​ണ​ച്ച എ​ൽ​സി അം​ഗം എ.​കെ.​ജ​യ്മോ​നെ​യും പു​റ​ത്താ​ക്കി. എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക്ഷി​യാ​യ എ​ൻ​സി​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​തോ​മ​സി​ന്‍റെ വാ​ർ​ഡി​ലാ​ണ് മു​ൻ എ​ൽ​സി സെ​ക്ര​ട്ട​റി എം.​എ​സ്.​മ​നോ​ജ് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യ​ത്.

എ​ൻ​സി​പി യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും റോ​വിം​ഗ് താ​ര​വു​മാ​യ റോ​ച്ചാ സി. ​മാ​ത്യു​വാ​ണ് കൈ​ന​ക​രി ഏ​ഴാം വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Kerala

കോൺഗ്രസിനു പിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ലീഗും; അമ്പലപ്പുഴയിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ

അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടായത്.

ആഴ്ചകൾ നീണ്ട ചർച്ചക്കൊടുവിൽ വെള്ളിയാഴ്ചയാണ് അമ്പലപ്പുഴ, പുന്നപ്ര ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അമ്പലപ്പുഴയിൽ എ.ആർ. കണ്ണനെയും പുന്നപ്രയിൽ ഉദയകുമാറിനെയുമാണ് സ്ഥാനാർഥികളാക്കിയത്.

ഇവർ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന് ഭീഷണിയുമായി അമ്പലപ്പുഴ ഡിവിഷനിൽ മുസ്‌ലിം ലീഗിലെ അഡ്വ. അൽത്താഫ് സുബൈർ നാമ നിർദേശ പത്രിക സമർപ്പിച്ചത്.

ഈ ഡിവിഷനിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ച തുടങ്ങിയപ്പോൾ മുസ്‌ലിം ലീഗിന് സീറ്റ് നൽകാമെന്ന ധാരണയുണ്ടായിരുന്നു. 2005ൽ ലീഗിനെ പ്രതിനിധീകരിച്ച് അഡ്വ. മുഹമ്മദ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന ഒരു തെരഞ്ഞെടുപ്പിലും തങ്ങളെ പരിഗണിച്ചിട്ടില്ലെന്നാണ് ലീഗിന്‍റെ പരാതി.

അമ്പലപ്പുഴയിലോ പുന്നപ്രയിലോ സീറ്റ് നൽകാമെന്ന ധാരണ നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായി കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ഇതോടെയാണ് അഡ്വ. അൽത്താഫ് സുബൈർ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ലീഗ് ജില്ലാകമ്മിറ്റിയുടെ അനുവാദത്തോടെയാണ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ചതെന്ന് അൽത്താഫ് സുബൈർ പറഞ്ഞു.കോൺഗ്രസിനെതിരെ ലീഗ് രംഗപ്രവേശം ചെയ്തതോടെ യുഡിഎഫ് സംസ്ഥാന നേതൃത്വവും പ്രശ്നം പരിഹരിക്കാൻ ഇടപെടൽ തുടങ്ങിയിട്ടുണ്ട്.

Kerala

കല്യാണദിനം വധുവിന് വാഹനാപകടം; താലി ചാർത്തൽ ആശുപത്രിക്കിടക്കയിൽ

മരട്: കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്‍റെ മകൾ ആവണി (25)യുടെ വിവാഹമായിരുന്നു ഇന്ന്.

ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തുമ്പോളി സ്വദേശിയായ ഷാരോൺ (32) താലി ചാർത്തേണ്ടിയിരുന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.

 

Kerala

ത​റ​ക്ക​ല്ലി​ടാ​തെ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് വ​രി​ല്ല; എ​യിം​സ് ആ​ല​പ്പു​ഴ​യി​ല​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ലെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ല്‍ എ​യിം​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ ഉ​റ​ച്ച് സു​രേ​ഷ് ഗോ​പി എം​പി. കേ​ര​ള​ത്തി​ൽ എ​യിം​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ആ​ല​പ്പു​ഴ​യ്ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ അ​ത് തൃ​ശൂ​രി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കോ​ഫി ടൈം ​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​യിം​സ് കേ​ര​ള​ത്തി​ന് ത​രു​മെ​ങ്കി​ല്‍ അ​ത് ആ​ല​പ്പു​ഴ​യി​ല്‍ വേ​ണം. ഇ​ത്ര​യും അ​ടി​തെ​റ്റി​യ ജി​ല്ല വേ​റെ​യി​ല്ല.

പി​ന്നെ​യു​ള്ള​ത് ഇ​ടു​ക്കി​യാ​ണ്. അ​വി​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ആ​ല​പ്പു​ഴ​യി​ല്‍ ത​ന്നെ​യാ​ണ് വ​രേ​ണ്ട​ത്. അ​ത് ത​ന്നി​ല്ലെ​ങ്കി​ല്‍ തൃ​ശൂ​രി​ന്‍റെ ത​ണ്ടെ​ല്ല് ഞാ​ന്‍ അ​വി​ടെ​ക്കാ​ണി​ക്കും. കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യാ​യാ​ലും എ​യിം​സി​ന്‍റെ ത​റ​ക്ക​ല്ലി​ടാ​തെ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ഞാ​ന്‍ ജ​ന​ങ്ങ​ള​ക്ക് മു​ന്നി​ല്‍ വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

 
 

Kerala

പ​രു​മ​ല പ​ള്ളി തി​രു​നാ​ൾ; പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: പ​രു​മ​ല പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച മൂ​ന്ന് താ​ലൂ​ക്കു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

 

Latest News

Corehub Up