Kerala
അഞ്ചല് : മുന് ക്ഷേത്ര മേല്ശാന്തിയായിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. അഞ്ചല് കോളജ് ജംഗ്ഷനില് പ്രവര്ത്തിക്കുന്ന ലോഡ്ജിലാണ് നൂറനാട് വൃന്ദാവനത്തില് രാജേഷ്കുമാര് (36) നെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
രാജേഷിന്റെ സുഹൃത്ത് രാവിലെ എത്തി കതകില് തട്ടി വിളിച്ചിട്ടും തുറക്കാതെവന്നതോടെ ലോഡ്ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇവര് എത്തി ജനല് വഴി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുന്നത്. ഉടന് വിവരം പോലീസില് അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മേല്നടപടികള് സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി പാരിപ്പള്ളി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച രാജേഷ് കുമാര് നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ്.
ഇയാള്ക്കെതിരെ അടുത്തിടെ ആലപ്പുഴ പോലീസ് കാപ്പ നിയമം ചുമത്തിയിരുന്നു. മുമ്പ് വടമണ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു രാജേഷ്കുമാര്.
Kerala
കൊല്ലം: മാലമോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോഷണക്കേസിൽ റഫീഖിന്റെ ഭാര്യ സബീന അറസ്റ്റിലായിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
റഫീഖിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ 16 നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസിൽ യാത്ര ചെയ്ത കുഞ്ഞിന്റെ സ്വർണ കൊലുസ് സബീന കവർന്നിരുന്നു.
ഇതിനുമുമ്പും മോഷണക്കേസിൽ സബീന അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിലെ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
Kerala
കൊല്ലം: അഞ്ചലിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് അപകടത്തില് മരിച്ചത്.
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.
District News
അഞ്ചല് : അഞ്ചലില് തെരുവുനായയുടെ ആക്രമണത്തില് നിരവധിപേര്ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ ്സംഭവം. അഞ്ചൽ കാളചന്തയ്ക്ക് സമീപത്തും അഞ്ചൽ ചന്തമുക്ക് പരിസരത്തുമായി തെരുവുനായ ഓടിനടന്ന് നിരവധിപേരെ കടിച്ചു. നായയെ പിന്നീട് നാട്ടുകാര് തല്ലിക്കൊന്നു.
പത്തോളം പേർക്ക് നായയുടെ അക്രമണ ത്തിൽ പരിക്കേറ്റതായാണ് നാട്ടുകാര് പറയുന്നത്. ഇവർ അഞ്ചല് സര്ക്കാര് ആശുപത്രിയിലും പുനലൂര് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അഞ്ചല് പട്ടണം കേന്ദ്രീകരിച്ച് കുറച്ചധികം നാളുകളായി തെരുവുനായകളുടെ ശല്യം അതിരൂക്ഷമാണ്.
രാവെന്നോ പകലെന്നോ ഇല്ലാതെ തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടുകയാണ് ജനം. അഞ്ചല് പട്ടണത്തില് പോലും വലിയ കൂട്ടമായി എത്തുന്ന തെരുവുനായ്ക്ക ള് ഉയര്ത്തുന്നത് വലിയ ഭീഷണിയാണ്. കാല്നട, ഇരുചക്ര യാത്രികരും വിദ്യാര്ഥികളും തെരുവുനായ ശല്യം മൂലം അനുഭവിക്കുന്ന ദുരിതം ചെറുതല്ല.