അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച പോഷന്‍ മാഹ് സ്ഥിരം സമിതി അധ്യക്ഷ ബിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
അഞ്ചല്‍: വനിതാ ശിശുവികസന വകുപ്പ് അഞ്ചല്‍ ഐസിഡിഎസിന്റെ നേതൃത്വത്തില്‍ പോഷന്‍ മാഹ് 2026 സംഘടിപ്പിച്ചു.
കുട്ടികളും അമ്മമാരും ആരോഗ്യത്തോടെ വളരുന്നതിനും പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതിനുമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി അലയമണ്‍ ഡിവിഷന് അംഗം സി. അംബികാകുമാരിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ബിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ മാത്രമല്ല എല്ലാ വീടുകളിലും ഇത്തരം പ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടത്തിയാല്‍ ആരോഗ്യകരമായ സമൂഹവും കുടുംബവും കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബിനി വര്‍ഗീസ് പറഞ്ഞു.
അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജിമോള്‍, വൈസ് പ്രസിഡന്റ് ് ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. സാബു, സ്ഥിരം സമിതി അധ്യക്ഷ സോഫിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഞ്ചല്‍ അലയമണ്‍, ഇടമുളക്കല്‍, കരവാളൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി.
Tags : District News Nattuvishesham 'Poshan Maah Anchal