Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-alcohol

Kollam

ല​ഹ​രിവി​രു​ദ്ധ പ്ര​ച​ാര​ണ​വു​മാ​യി മാ​വേ​ലി​യും കു​ചേ​ല​നും സം​ഘ​വും

കൊ​ട്ടി​യം : ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണ​വു​മാ​യി മാ​വേ​ലി​യും കു​ചേ​ല​നും സം​ഘ​വും സൈ​ക്കി​ളി​ല്‍ എ​ത്തി. ബോ​ധ​വ​ലത്കര​ണ​വും ല​ഹ​രി​ക്കെ​തി​രാ​യ സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ള്ളു​ന്ന ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്ത​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി. ത​ഴു​ത്ത​ല നാ​ഷ​ണ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ഥി​ക​ളാ​ണ് ല​ഹ​രിവി​മു​ക്ത സ​മൂ​ഹ​ത്തി​നാ​യി കൈ​കോ​ര്‍​ക്കാം, ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നാ​യി ന​മു​ക്ക് ഒ​രു​മി​ക്കാം, ല​ഹ​രി​യെ തു​ര​ത്താം എ​ന്ന പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി മാ​വേ​ലി​യൊ​ടൊ​പ്പം സൈ​ക്കി​ളി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തി​യ​ത്.

കൊ​ട്ടി​യ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്‌​ഐ ജോ​സ് റ്റി. ​ബെ​ന്‍ മാ​വേ​ലി​യു​ടെ​യും സം​ഘ​ത്തി​ന്‍റെയും ബോ​ധ​വ​ത്കര​ണ സ​ന്ദേ​ശ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹി​ന്ദു​സ്ഥാ​ന്‍ സ്‌​കൗ​ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് ക​മ്മീ​ഷ​ണ​റും ത​ഴു​ത്ത​ല നാ​ഷ​ണ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​നു​മാ​യ ഡോ​ക്ട​ര്‍ കെ.​കെ. ഷാ​ജ​ഹാ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ നാ​സിം സെ​യ്ന്‍, കോ ​- ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. നാ​ഷ​ണ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സ​ല്‍​മാ​നു​ല്‍ ഫാ​രി​സി​യാ​ണ് മാ​വേ​ലി വേ​ഷ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.
സൈ​ക്കി​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ത്തി​യ മാ​വേ​ലി​ക്കും സം​ഘ​ത്തി​നും ക​ണ്ണ​ന​ല്ലൂ​രി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ക​ണ്ണ​ന​ല്ലൂ​ര്‍ നി​സാ​മു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ട്ടി​യം ക​ണ്ണ​ന​ല്ലൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി​യ ശേ​ഷം ത​ഴു​ത്ത​ല നാ​ഷ​ണ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ചു.

 

District News

ല​ഹ​രിവി​രു​ദ്ധ​ സെ​മി​നാ​ർ സംഘടിപ്പിച്ചു

ക​ട​മ്മ​നി​ട്ട: വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ല​ഹ​രി​യി​ൽനി​ന്ന് അ​ക​ന്നു​നി​ൽ​ക്കാ​ൻ സ​മൂ​ഹ​ത്തി​നു ക​ഴി​യു​മെ​ന്ന് കാ​ർ​ഡ് ഡ​യ​റ​ക്ട​ർ റ​വ. ഷി​ബു സാ​മു​വേ​ൽ. ക​ട​മ്മ​നി​ട്ട മാ​ർ​ത്തോ​മ്മ വി​ക​സ​ന സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​വ. ജി​ജി വി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യോ​ഗം കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ തു​ഫാ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പൊ​ന്ന​മ്മ മാ​ത്യു, ഡോ. ​തോ​മ​സ് ഫി​ലി​പ്പ്, ജോ​സ് തോ​മ​സ്, സു​ലാ​ൽ സാ​മു​വ​ൽ, മ​നോ​ജ് ഡേ​വി​ഡ് കോ​ശി, മാ​ത്യൂ​സ് പി. ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം നടത്തി

തോ​ക്കു​പാ​റ: ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​ക്കു പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ, ഗ​വ. യു​പി സ്കൂ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി, സ​മ്മേ​ള​നം, ഫ്ലാ​ഷ് മോ​ബ്, യോ​ഗ ഡാ​ൻ​സ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, തൂ​ഫാ​ൻ വ​ൺ മി​ല്യ​ൺ ഗോ​ൾ ഫു​ട്ബോ​ൾ ഷൂ​ട്ട്‌ ഔ​ട്ട്‌ എ​ന്നി​വ ന​ട​ത്തി.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് പാ​റ​ക്ക​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ഫ്സ​ൽ ഉ​ദ്ഘാ​ട​ന ചെ​യ്തു.

ഇ​ടു​ക്കി രൂ​പ​ത ല​ഹ​രിവി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് സി​ൽ​ബി ചു​ന​യം​മാ​ക്ക​ൽ, വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെംബ​ർ പി.​സി. സ​ജു, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സി​ൻ എ​സ്എ​ബിഎ​സ്, ജി​യുപിഎ​സ് അ​ധ്യാ​പ​ക പ്ര​തി​നി​ധി സി.​പി. സി​ബി, പിടിഎ ​പ്ര​സി​​ഡ​ന്‍റുമാ​രാ​യ സി​ജോ വ​ർ​ഗീ​സ്, ജോ​ബി ജോ​സ​ഫ്, വി​മു​ക്തി ക്ല​ബ് ക​ൺ​വീ​ന​ർ ഷി​ന്‍റോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന ക്ലാ​സി​ന് വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​സിസ്റ്റന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ബി. സി​ന്ധു​മോ​ൾ, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ബി​ന്ദു ജോ​ർ​ജ്, സെ​ലി​ൻ കെ. ​ദേ​വ​സ്യ, സ​ബി​ൻ ജോ​സ​ഫ്, കെ.എം. ഷീ​ജ, ദീ​പ ജോ​ൺ, സാ​നി​മോ​ൾ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് എച്ച്എസ്എസിൽ

ഉ​പ്പു​ത​റ: പോ​ലീ​സും മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ എ​സ്‌പിസി യൂ​ണി​റ്റും സ്കൂ​ൾ അ​ധി​കൃ​ത​രും ചേ​ർ​ന്ന് തൂ​ഫാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ട​യോ​ട്ട​വും ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ളം​പ​ള്ളി ഉ​ദ്​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണ​വും ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശ​വും ഉ​യ​ർ​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 350 കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മേ​രി​കു​ളം ടൗ​ണി​ൽനി​ന്ന് മാ​ട്ടു​ക്ക​ട്ട​യി​ലേ​ക്കാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്. കൂ​ട്ട​യോ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി ഫ്ലാ​ഷ് മോ​ബും ന​ട​ന്നു. കൂ​ട്ട​യോ​ട്ടം ഉ​പ്പു​ത​റ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​ഫൈ​സ​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ അ​യ്യ​പ്പ​ൻ കോ​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം സു​ലോ​ച​ന ച​ന്ദ്ര​ൻ, സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ തെ​രേ​സ് ജോ​സ്, ഫാ. ​മെ​ൽ​ബി​ൻ ക​ള​പ്പു​ര, സി​സ്റ്റ​ർ സു​ജ ടി. ​ജോ​ൺ, ഫാ. ​ബി​നോ​യി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നാ​റി​ല്‍

മൂ​ന്നാ​ര്‍: പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. റാ​ലി, ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​ഫ്.​ രാ​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാ​ര്‍ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. ച​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​ട്ട. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ഡി. മ​ണി​യ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സി​ദ്ദി​ഖ്, വെ​ള്ള​ത്തൂ​വ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് തോ​മ​സ്, മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി, മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, മൂ​ന്നാ​ര്‍ എ​സ്എ​ച്ച്ഒ ജെ. ​ബി​നോ​ദ് കു​മാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

നാടെങ്ങും ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ

രാ​ജ​പു​രം: ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി രാ​ജ​പു​രം ജ​ന​മൈ​ത്രി പോ​ലീ​സും ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളും ചേ​ർ​ന്ന് പൂ​ടം​ക​ല്ലി​ൽ നി​ന്നു രാ​ജ​പു​ര​ത്തേ​ക്ക് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. രാ​ജ​പു​രം എ​സ്എ​ച്ച്ഒ കെ. ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കു​ട്ടി​ക​ൾ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാ​ജ​പു​ര​ത്ത് എ​ൻ​എ​സ്എ​സ് കു​ട്ടി​ക​ൾ ഫ്ലാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ച്ചു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, രാ​ജ​പു​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ പി.​വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഷി​ജു പി. ​ലൂ​ക്കോ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി മാ​ത്യു, കെ.​ജെ. സ​ൽ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ൻ​വ​ർ സാ​ദ​ത്ത് ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് ന​യി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും റാ​ലി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് എ​സ്എ​ച്ച്ഒ കെ.​വി. ഉ​മേ​ശ​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​ണ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ക​ണ്ണ​ന്താ​നം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ര​പ്പ: വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ്, പ​ര​പ്പ റോ​ട്ട​റി ക്ല​ബ്, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും റാ​ലി​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം കെ.​പി. സെ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ശ്രീ​ഹ​രി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. എ​സ്ഐ എം. ​സു​ധീ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​പ​ദ്മ​നാ​ഭ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ്ണ​ൻ മാ​ണി​യൂ​ർ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ർ​ജ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി. ​നാ​രാ​യ​ണ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. സു​രേ​ഷ്, മു​ഖ്യാ​ധ്യാ​പി​ക എ.​കെ. ബി​ന്ദു, കെ. ​രാ​ജി, വി.​കെ. പ്ര​ഭാ​വ​തി, സി.​ജെ. സ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

മാ​ലോം: വി​മ​ൽ​ജ്യോ​തി മാ​തൃ​വേ​ദി മാ​ലോം യൂ​ണി​റ്റ് ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വും ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റ​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സി. വി​കാ​രി ഫാ. ​അ​ജോ​യി​സ്, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സെ​ലി​ൻ പാ​മ്പാ​ടി, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് മി​നി ആ​ൻ​ഡ്രൂ​സ്, സെ​ക്ര​ട്ട​റി സി​ജി ഒ​ര​പ്പു​ഴി​ക്ക​ൽ, ട്ര​ഷ​റ​ർ ബി​ന്ദു പ​ന്ത​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ല​ഹ​രി വി​രു​ദ്ധ

സ​ന്ദേ​ശ​വു​മാ​യി തൂ​ഫാ​ന്‍ നെ​യിം സ്ലിപ്പു​ക​ള്‍

നീ​ലേ​ശ്വ​രം: അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ് എ​ന്‍​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി 5000 ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നെ​യിം സ്ലിപ്പു​ക​ള്‍ ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍​സി​സി കേ​ര​ള നേ​വ​ല്‍ ട്രൂ​പ്പ് ന​മ്പ​ര്‍ 40 നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ള്‍ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് സ്‌​കൂ​ളി​ല്‍ ക്യാ​പ്റ്റ​ന്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് നി​ര്‍​വ​ഹി​ച്ചു. രാ​ജാ​സ് സ്‌​കൂ​ള്‍ എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നെ​യിം സ്ലിപ്പു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. എം. ​ദേ​വി​ക സ്വാ​ഗ​ത​വും ദേ​വാ​ന​ന്ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up