കടമ്മനിട്ട: വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിലൂടെ ലഹരിയിൽനിന്ന് അകന്നുനിൽക്കാൻ സമൂഹത്തിനു കഴിയുമെന്ന് കാർഡ് ഡയറക്ടർ റവ. ഷിബു സാമുവേൽ. കടമ്മനിട്ട മാർത്തോമ്മ വികസന സംഘത്തിന്റെ വാർഷിക സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ. ജിജി വി. മാത്യു അധ്യക്ഷത വഹിച്ചു.
യോഗം കേരള സർക്കാർ നടത്തുന്ന ഓപ്പറേഷൻ തുഫാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ പൊന്നമ്മ മാത്യു, ഡോ. തോമസ് ഫിലിപ്പ്, ജോസ് തോമസ്, സുലാൽ സാമുവൽ, മനോജ് ഡേവിഡ് കോശി, മാത്യൂസ് പി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Anti-alcohol seminar