വാച്ച് ടവറിനു സമീപം ജനപ്രതിനിധികൾ
തൊടുപുഴ: സമഗ്ര ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി. തൊടുപുഴയുടെ അനന്തമായ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ആറു പഞ്ചായത്തുകളിലെയും നഗരസഭയിലെയും ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിനാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അറിയിച്ചു.
മണക്കാട് പഞ്ചായത്തിലെ നെടിയശാല മുണ്ടന്മലയില് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി നവീകരിച്ച ടൂറിസം പവലിയനോടനുബന്ധിച്ചുള്ള വാച്ച് ടവറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. തൊടുപുഴയില്‍ വളരെ വേഗം വികസിച്ചുവരുന്ന ഗ്രാമീണ ടൂറിസത്തിന്റെ ഹബ്ബായി മുണ്ടന്‍മല ടൂറിസം പവലിയനെ മാറ്റിയെടുക്കുന്ന തരത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വാച്ച് ടവര്‍ നിര്‍മിച്ചിരിക്കുന്നത്.
തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകളില്‍ ഉള്‍പ്പെടുന്ന വിശാലമായ താഴ്വാര ഭംഗിയാണ് ഇവിടെ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. തണുത്ത കാറ്റും കോടമഞ്ഞും ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു.
മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിസി ജോബ്, സ്ഥിരം സമിതി അധ്യക്ഷ ഷൈനി ഷാജി, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബബിത അനൂപ്, വൈസ് പ്രസിഡന്റ് മാര്ട്ടിന് ജോസഫ്, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കുന്നംകോട്ട്, ബിഡിഒ ടി.ഇ. സിയാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.ആര്. ദീപ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Savor the