x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണം: ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ

വെബ് ഡെസ്ക്
Published: September 3, 2026 11:56 PM IST | Updated: September 3, 2026 11:56 PM IST

മു​രി​ക്കാ​ശേ​രി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ലും ഇ​എ​സ്എ വി​ഷ​യ​ത്തി​ലും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഇ​ടു​ക്കി ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും തോ​ട്ട​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി ഇ​എ​സ്എ വ​ന​ത്തി​നു​ള്ളി​ൽ​ത​ന്നെ​യാ​യി നി​ശ്ച​യി​ക്കാ​ൻ ജി​ല്ല​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​മാ​രും എം​പി​യും സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണം. ഇ​ടു​ക്കി​യി​ലെ നി​ർ​മാ​ണ നി​രോ​ധ​നം മാ​റ്റി​ക്കൊ​ണ്ടു​ള്ള നി​യ​മ​ഭേ​ദ​ഗ​തി വ​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും അ​തു പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടി​ല്ല.

മ​ല​യോ​ര ജി​ല്ല​യെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണം. മാ​ന്യ​മാ​യി, തു​ല്യ​ത​യോ​ടെ, ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് മെ​ത്രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് രൂ​പ​ത​യു​ടെ​യും രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ബി​ഷ​പ് വാ​ഗ്ദാ​നം ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews John Nellikunnel

Recent News

Corehub Up