x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ഊ​ര്‍​ജിത​മെ​ന്ന് എ​ക്സൈ​സ്


Published: June 30, 2026 06:12 AM IST | Updated: June 30, 2026 06:12 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സ്കൂ​ള്‍, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ഊ​ര്‍​ജിത​മാ​ക്കി​യെന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ല്‍ എ​ക്സൈ​സി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​മു​ണ്ട്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെത്തി​ക്കു​ന്ന രാ​സ​ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ​യും ക​ഞ്ചാ​വ് മു​ത​ലാ​യ​വ​യു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ മാ​റ്റാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​ന്നുണ്ട്.

ഓ​ട്ടോ​റി​ക്ഷ​യി​ലും കാ​റി​ലു​മൊ​ക്കെ എം​ഡി​എം​എയും ​ക​ഞ്ചാ​വും ക​ട​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മം സ​മ​യോ​ചി​ത​മാ​യി ത​ട​യാ​ന്‍ എ​ക്സൈ​സി​നു സാ​ധി​ച്ചു. വീ​ടു​ക​ളി​ല​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല​യു​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ൻ സാ​ധ്യ​മാ​യിതായും എ​ക്സൈ​സ് അ​റി​യി​ച്ചു.

Tags : nattu vishesham Excise says anti-alcohol

Recent News

Corehub Up