Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banned Tobacco

Kollam

ര​ണ്ട് കോ​ടി​യുടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

ച​വ​റ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി.

ച​വ​റ വെ​റ്റ​മു​ക്കി​ന് സ​മീ​പം ഡാ​ന്‍​സാ​ഫ് സം​ഘ​വും ച​വ​റ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ലോ​റി ഡ്രൈ​വ​റാ​യ ച​വ​റ കൊ​ട്ടു​കാ​ട് തെ​ക്ക​ട​ത്ത് വീ​ട്ടി​ല്‍ നൗ​ഷാ​ദ്(39) നെ ​ച​വ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം സി​റ്റി പൊ ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഹേ​മ​ല​ത​യ്ക്കു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​വ​റ വെ​റ്റ​മു​ക്കി​ന് സ​മീ​പം പൊലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ര്‍ ലോ​റി പ​രി​ശോ​ധി​ച്ച​ത്.

ലോ​റി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 163 ചാ​ക്കു​ക​ളി​ലാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ള്‍​ക്ക് ഏ​ക​ദേ​ശം 23472000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍, ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍​ക്ക് വേ​ണ്ടി ഡ​ല്‍​ഹി​യി​ല്‍​ നി​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ള്‍ പൊ​ലീ​സ് സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളു​ടെ ഉ​റ​വി​ട​വും ല​ക്ഷ്യ​സ്ഥാ​ന​വും സം​ബ​ന്ധി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി​നോ​ദ് കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലും ച​വ​റ പൊലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും എ​സ്‌​ഐ മാ​രാ​യ ഷ​മീ​ര്‍, ജ​യ​കു​മാ​ര്‍, സി​പി​ഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും എ​സ്‌​ഐ മാ​രാ​യ ഗോ​പ​കു​മാ​ര്‍, ക​ണ്ണ​ന്‍, സാ​യി​സേ​ന​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളു​ടെ ക​ട​ത്തും വി​ല്പ​ന​യും ത​ട​യു​ന്ന​തി​നാ​യി കൊ​ല്ലം സി​റ്റി പൊലീ​സ് പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

District News

42,650 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​കൂ​ടി​യ​ത്. ക​ർ​ണാ​ട​ക ഭാ​ഗ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് അ​രീ​ക്കോ​ടേ​ക്ക് ച​കി​രി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന കെ​എ​ൽ 65 എ​സ് 2395 ന​ന്പ​ർ ഐ​ഷ​ർ മി​നി​ലോ​റി​യി​ൽ നി​ന്നാ​ണ് 105 ചാ​ക്കു​ക​ളി​ലാ​യി 42,650 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​ന​വും ഡ്രൈ​വ​റാ​യ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി സി.​എ​ച്ച്. സി​ദ്ദി​ഖ് (38)നെ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ​യ​നാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്, മു​ത്ത​ങ്ങ ചെ​ക് പോ​സ്റ്റ്, സു​ൽ​ത്താ​ൻ ബ​ത്തേ​രി റേ​ഞ്ച് എ​ന്നി​വ​യു​ടെ സം​യു​ക്ത സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ. സി​റാ​ജ്, രാ​ജേ​ഷ് കോ​മ​ത്ത്, കെ. ​വൈ​ശാ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ക​ണ്ടെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വാ​ഹ​ന​വും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ത്തേ​രി പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

ചെ​ങ്ങ​ന്നൂ​രി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി; മൂ​ന്നു ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റി

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യവി​ഭാ​ഗം സ്ക്വാ​ഡ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. 25-ാം വാ​ർ​ഡി​ൽ റോ​ഡ​രി​കി​ൽ പു​ക​യി​ല ഉത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന മൂന്നു ക​ട​ക​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചുമാ​റ്റു​ക​യും ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ നി​ഷ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​നി ബി​ജു ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​യെ​ടു​ത്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ളി​ച്ചു​നീ​ക്കി​യ​ത്. സീ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​നി​ഷ പ​റ​ഞ്ഞു.

Latest News

Corehub Up