x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​മ്പ​ല​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി


Published: August 9, 2026 06:12 AM IST | Updated: August 9, 2026 06:12 AM IST

ക​ല്ല​മ്പ​ലം: പു​ല്ലൂ​ർ മു​ക്കി​ൽ കാ​റി​നു​ള്ളി​ൽ ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി. അ​ഞ്ചു ചാ​ക്കു​ക​ളാ​ണ് റോ​ഡി​ന് സ​മീ​പ​ത്താ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ല്ല​മ്പ​ലം സ്വ​ദേ​ശി നി​സാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം. നി​സാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം വ​ട​ശേ​രി​ക്കോ​ണ​ത്ത് പു​ക​യി​ല ഉ​ൽ​പ​ന്ന വി​ൽ​പ്പ​ന​ക്ക് ഇ​ട​യി​ൽ പി​ടി​യി​ലാ​യ സ്ത്രീ​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് നി​സാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ലീ​സ് നി​രീ​ക്ഷി​ച്ച​ത്. പ​തി​വാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ഇ​ന്ന​ലെ ക​ല്ല​മ്പ​ലം ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. നി​സാ​റി​ൽ നി​ന്ന് നേ​ര​ത്തെ​യും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​കൂ​ടി​യ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷ​ത്തോ​ളം വി​ല വ​രും. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും എ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags : nattu vishesham Banned tobacco products seized

Recent News

Corehub Up