Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bindu Krishna

Thiruvananthapuram

പ്ര​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്ക്‌ കൗ​ൺ​സി​ൽ രൂ​പീ​ക​ര​ണം പരിഗണനയിൽ: ബിന്ദു കൃഷ്ണ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ്രഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്ക്‌ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​പ​ര​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. പ്രഫ​ഷണൽ സോ​ഷ്യ​ൽ വ​ർ​കേ​ഴ്സ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ കേ​ര​ള പ്രഫ​ഷ​ണൽ സോ​ഷ്യ​ൽ വ​ർ​ക് സ​മ്മി​റ്റ് ഉ​ദ്ഘാ​ട​നം ചെയ്യുകയായിരുന്നു മന്ത്രി.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ് ക്കു​ പു​റ​മേ, ഈ ​വി​ഷ​യം പ്ര​ഫ​ഷ​ണ​ലാ​യി പ​ഠി​ച്ച് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഒ​രു വി​ഭാ​ഗ​ത്തി​നു സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ൽ കാ​ത​ലാ​യ സം​ഭാ​വ​ന​ക​ൾ ചെ​യ്യു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ.​എ തു​ള​സി ഉ​ദ് ഘാ​ട​നം ചെ​യ്തു.

മാ​ന​സി​കാ​രോ​ഗ്യം, ഡി - ​അ​ഡി​ക്ഷ​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, വ​നി​താ - ശി​ശു​ക്ഷേ​മം, തൊ​ഴി​ൽ, ത​ദ്ദേ​ശ​ഭ​ര​ണം, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, സി​എ​സ് ആ​ർ, പ​ട്ടി​ക ജാ​തി- പ​ട്ടി​ക വി​ക​സ​നം, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ ഉ​ന്ന​മ​ന​വും ക്ഷേ​മ​വും, യു​വ​ജ​ന ക്ഷേ​മം, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​വി​ധ പാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ, പ്ലാ​നിം​ഗ് ബോ​ർ​ഡ്‌ അം​ഗം ഡോ. ​പി. പി ​ബാ​ല​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി. അ​ജേ​ഷ് പി. ​ജോ​സ​ഫ്‌, ഡോ. ​ജോ​സ് ആ​ന്‍റ​ണി, കാ​ർ​ത്തി​ക്ക് ശ​ശി, മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, മാ​ത്യു കെ. ​വ​ർ​ഗീ​സ്, പോ​ൾ ജോ​വ​ർ, ആ​ൽ​ക്കാ ആ​ൻ ജൂ​ലി​യ​സ്, നി​ർ​മ​ൽ ജോ​സ്, കെ. ​അ​നു​മോ​ൾ, സി​ബി​ൻ വ​ർ​ഗീ​സ്, മ​നു സൈ​മ​ൺ, ബി​ലാ​ൽ ഖാ​ൻ, ജാ​ൻ​സ​ൺ വ​ർ​ഗീ​സ്, റോ​ഷ​ൻ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​വ​യ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

അഷ്കറിന്‍റെ ആദ്യ ഭാര്യയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ.

അഷ്കറിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തിരുന്നില്ല. നടപടികൾ എടുക്കാത്ത പോലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട്‌ നൽകും. ചികിത്സാ ചെലവിന്‍റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ആമിനയെ അഷ്കറിന്‍റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്‍റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു.

മകനെ സ്കൂളിൽ ചെന്ന് അഷ്‌കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.

Kerala

ആദ്യഭാര്യയുടെ സഹോദരന്‍റെ മരണത്തിലും ദുരൂഹത: അഷ്കറിനെതിരേ ബന്ധുക്കൾ, മന്ത്രിയെ കണ്ടു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്‌കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ പിതാവ് രംഗത്ത്. ആമിനയുടെ അനിയന്‍ മുങ്ങി മരിച്ചതാണെന്നും ആ മരണത്തില്‍ ഇപ്പോള്‍ ദുരൂഹത സംശയിക്കുന്നതായും പിതാവ് പറഞ്ഞു. മകനെ സ്‌കൂളില്‍ ചെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പിതാവ് പറഞ്ഞു.

സ്വത്ത് എഴുതി വാങ്ങാനാണ് അഷ്‌കര്‍ ആമിനയെ മര്‍ദിച്ചതെന്ന് പിതാവ് പറഞ്ഞു. ഭര്‍ത്താവും ഉമ്മയും സഹോദരിയും ക്രൂരമായി മര്‍ദിച്ചെന്നും ആറ് മാസം മുമ്പ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ സിഐ നടപടി ഒന്നും എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്താമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയതായി അഷ്‌കറിന്‍റെ മുന്‍ ഭാര്യ ആമിനയുടെ പിതാവ് പറഞ്ഞു.

Kerala

അ​നൗ​ചി​ത്യ​മെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ പെ​രു​മാ​റി​യ​ത്; ചെ​റി​യാ​ൻ ഫി​ലി​പ്പ് വി​ഷ​യ​ത്തി​ൽ ബി​ന്ദു കൃ​ഷ്ണ

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യാ​ൻ ഫി​ലി​പ്പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ചെ​റി​യാ​ൻ ഫി​ലി​പ്പ് എ​ന്തെ​ങ്കി​ലും ദു​രു​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് അ​ന്ന് അ​ങ്ങ​നെ പെ​രു​മാ​റി​യ​ത് എ​ന്നൊ​ന്നും താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. പ​ക്ഷെ ത​നി​ക്ക് അ​നൗ​ചി​ത്യ​മെ​ന്ന്‌ തോ​ന്നി, അ​ത്ര​മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളെ താ​ൻ മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ല. അ​സ​ത്യ​ത്തി​ന് അ​ധി​ക​കാ​ലം പി​ടി​ച്ച് നി​ൽ​ക്കാ​നാ​വി​ല്ല. പ​ല ഘ​ട്ട​ങ്ങ​ളി​ലും സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ചേ​രു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ദി​രാ​ഭ​വ​നി​ലെ​ത്തി​യ നി​യു​ക്ത എം​എ​ൽ​എ​മാ​രെ കാ​ണു​ന്ന​തി​നി​ടെ ചെ​റി​യാ​ൻ ഫി​ലി​പ്പ് ബി​ന്ദു കൃ​ഷ്ണ​യെ ആ​ലിം​ഗ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​വ​ർ ത​ള്ളി​മാ​റ്റി. എ​ന്നാ​ൽ വീ​ണ്ടും ആ​ലിം​ഗ​നം ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ അ​വ​ർ ത​ള്ളി മാ​റ്റു​ക​യും ഹ​സ്ത​ത​ദാ​നം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Kerala

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ര​ണ്ട് വ​നി​ത​ക​ൾ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക്; ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി കോ​ൺ​ഗ്ര​സ്. വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് വ​നി​ത​ക​ൾ മ​ന്ത്രി​മാ​രാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ബി​ന്ദു കൃ​ഷ്ണ, കെ.​എ. തു​ള​സി എ​ന്നി​വ​രെ​യാ​ണ് കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പു​റ​മേ മു​തി​ർ​ന്ന നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​നെ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​ക്കാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന വ​നി​താ നേ​താ​വാ​യ ബി​ന്ദു കൃ​ഷ്ണ ആ​ദ്യ​മാ​യാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ നി​ർ​ണാ​യ​ക​മാ​യ വ​നി​താ ശി​ശു ക്ഷേ​മ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ് ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​താ പ്ര​തി​നി​ധി​യാ​യ കെ.​എ. തു​ള​സി, പി​ന്നോ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും. മ​ന്ത്രി​മാ​രാ​യ ബി​ന്ദു കൃ​ഷ്ണ​യ്ക്കും കെ.​എ. തു​ള​സി​ക്കും പു​റ​മേ, പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്ത് വ​ലി​യ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഷാ​നി​മോ​ൾ ഉ​സ്മാ​നെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ച്ച​തു​വ​ഴി പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് കോ​ൺ​ഗ്ര​സ് ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

Kerala

ആ​ർ​എ​സ്പി കാ​ലു​വാ​രി​യോ?; ബി​ന്ദു കൃ​ഷ്ണ​യെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി

കൊ​ല്ലം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ​യെ തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​എ​സ്പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ളു​മാ​യി ആ​ർ​എ​സ്പി​യി​ലെ ചി​ല​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

കൊ​ല്ലം ബീ​ച്ച് റോ​ഡി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ച് ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച‌ ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ക​ലാ​ശ​ക്കൊ​ട്ട് ന​ട​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​ണ് ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബി​ന്ദു കൃ​ഷ്‌​ണ കെ​പി​സി​സി​ക്കും ആ​ർ​എ​സ്പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗവും ഒ​രു മു​ൻ കൗ​ൺ​സി​ല​റും ആ​ർ​എ​സ്പി​യു​ടെ കൊ​ല്ലം സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ആ​ർ​എ​സ്പി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​യി​രു​ന്നു.

Kerala

കാ​ർ ഓ​ടി​ച്ച​ത് സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൻ; ‌അ​പ​ക​ട​ത്തെ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: യു​ഡി​എ​ഫി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കാ​റി​ടി​ച്ച് ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ. അ​പ​ക​ട​ത്തെ സി​പി​എം രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ബി​ന്ദു കൃ​ഷ്ണ ആ​രോ​പി​ച്ചു.

ത​ന്‍റെ മ​ക​നാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു​വെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ മ​ക​ന്‍റെ പേ​രി​ലു​ള്ള വാ​ഹ​നം ഓ​ടി​ച്ച​ത് സ​ഹ​പാ​ഠി​യാ​യ ദേ​വ​ന​ന്ദ​ൻ ആ​ണെ​ന്നും ബി​ന്ദു കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി. ‌‌

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ്രാ​ദേ​ശി​ക സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൻ ആ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്നും, ഇ​യാ​ൾ തു​ട​ക്കം മു​ത​ൽ ത​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​റി​യി​ച്ചു.വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് വോ​ട്ട​ർ​മാ​ർ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.
‌

 

District News

ബി​ന്ദു​കൃ​ഷ്‌​ണ​യു​ടെ സ്വീ​ക​ര​ണ ജാ​ഥ​ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ ആ​ക്ര​മ​ണം

കൊ​ല്ലം : കൊ​ല്ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ബി​ന്ദു കൃ​ഷ്‌​ണ​യു​ടെ സ്വീ​ക​ര​ണ ജാ​ഥ​ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ ആ​ക്ര​മ​ണം.

മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ സം​ഘം മു​ക്കി​ൽ വ​ച്ചാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അഞ്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ​യാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.


എ​ന്നാ​ൽ അ​ക്ര​മം ത​ട​യാ​നോ, അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​യി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്‌​ണയ്ക്ക് ​നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.


അ​ക്ര​മം പോ​ലീ​സ് ത​ട​യാ​തി​രു​ന്ന​പ്പോ​ൾ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. അ​ക്ര​മം സം​ബ​ന്ധി​ച്ച് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

 പോ​ലീ​സി​ന്‍റെ നി​ഷ്‌​ക്രി​യ​ത്വം അ​തി​ശ​യ​ക​രം: എ.​കെ. ഹ​ഫീ​സ്

കൊ​ല്ലം : മ​ങ്ങാ​ട് വ​ച്ചു ബി​ന്ദു കൃ​ഷ്‌​ണ​യു​ടെ സ്വീ​ക​ര​ണ ജാ​ഥ​യ്ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ ഗു​ണ്ട​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​പ്പോ​ൾ പോ​ലീ​സ് നി​ഷ്ക്രി​യ​ത്വം പാ​ലി​ച്ച​ത് അ​മ്പ​ര​പ്പി​ച്ചു​വെ​ന്ന് യു​ഡി​എ​ഫ് സെ​ൻ​ട്ര​ൽ ഇ​ല​ക്്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.കെ. ഹ​ഫീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് അ​ക്ര​മം ത​ട​യാ​ൻ പോ​ലും ഇ​ട​പെ​ട്ടി​ല്ല എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. ബി​ന്ദു കൃ​ഷ്‌​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​വാ​ണ്. അ​തി​നെ അ​ക്ര​മം കൊ​ണ്ട് കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും എ.​കെ. ഹ​ഫീ​സ് പ​റ​ഞ്ഞു.

District News

ബി​ന്ദു​കൃ​ഷ്ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു

കൊ​ല്ലം: യു​ഡി​എ​ഫ് കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ബി​ന്ദു​കൃ​ഷ്ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് റോ​ഡ്‌​ഷോ​യോ​ട് കൂ​ടി തു​ട​ക്കം കു​റി​ച്ചു.

ഇന്നലെ രാ​വി​ലെ 8.30 ന് ​ഡി​സി​സി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ഡിസിസി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലു​ടെ​നീ​ളം ആ​വേ​ശ​ക​ര​മാ​യ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടോ​ടെ ലി​ങ്ക് റോ​ഡി​ൽ സ​മാ​പി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ്‌​ഷോ​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

മേ​യ​ർ എ. ​കെ. ഹ​ഫീ​സ്,യു ​ഡി എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ ആ​ർ. സു​നി​ൽ, യു ​ഡി എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ റോ​ഡ് ഷോ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
അതേസമയം ബി​ന്ദു​കൃ​ഷ്ണ ഇ​ന്ന് 12ന് ​കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് മു​ന്നി​ൽ നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് യുഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി .​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​നും ക​ൺ​വീ​ന​ർ ആ​ർ. സു​നി​ലും അ​റി​യി​ച്ചു.

ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്ത് നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി നേ​താ​ക്ക​ൻ​മാ​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.

Kerala

ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മാ​യി​ല്ല, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന് മു​ൻ​പേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ. കൊ​ല്ലം ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ നി​ന്നു​മാ​ണ് ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്.

വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ​യും പോ​രാ​ടു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച എം​എ​ൽ​എ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്നി​ട്ടും കു​റ​ച്ച് വോ​ട്ടി​ന് തോ​റ്റ ഞാ​ൻ മു​ഴു​വ​ൻ സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​രു​ടെ കു​ടും​ബാം​ഗ​മാ​യി ഇ​ന്നും നാ​ളെ​യും അ​വ​രോ​ടൊ​പ്പം ഞാ​നു​ണ്ടാ​കും.-​ബി​ന്ദു കൃ​ഷ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി മാ​തൃ​കാ​പ​രം: കോ​ൺ​ഗ്ര​സി​ലെ വ​നി​താ നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ന്ദു കൃ​ഷ്ണ​യും ഷാ​നി​മോ​ൾ ഉ​സ്മാ​നും. പാ​ർ​ട്ടി​യു​ടെ ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണ്.

മു​കേ​ഷ് എം​എ​ൽ​എ​യ്ക്കെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. മു​കേ​ഷി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന സി​പി​എ​മ്മാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്. ഇ​ര​യ്‌​ക്കൊ​പ്പം ത​ന്നെ നി​ൽ​ക്കും.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം എ​ക്കാ​ലും സ്ത്രീ​പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടു​വെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഹു​ലി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നാ​ണ് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല: ബി​ന്ദു കൃ​ഷ്ണ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റമി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു കൃ​ഷ്ണ. താ​ൻ മാ​സാ​മാ​സം നി​ല​പാ​ട് മാ​റ്റാ​റി​ല്ലെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

എ​ന്‍റെ കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. അ​തി​ല്‍ മാ​റ്റ​മി​ല്ല. എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ രാ​ഹു​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ല്‍​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു ത​ട​സ​വും ഇ​ല്ല. അ​തൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ല', ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​കേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എ​മ്മി​ന് രാ​ഹു​ലി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ഘ​ട്ട​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് കൃ​ത്യ​മാ​യ ന​ട​പ​ടി​യും നി​ല​പാ​ടും എ​ടു​ത്ത പാ​ര്‍​ട്ടി​യാ​ണെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

Latest News

Corehub Up