താമരശേരി: ദേശീയപാതയിൽ താമരശേരിക്ക് സമീപം നെരൂക്കുംചാലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് അപകടം.
വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മഞ്ചേരി ഒറ്റപ്പള്ളിക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഷഹന (13), റഹീമ, ഷഹീറ (33), നഹീം (11), ഇസ്മയിൽ (18), സിയാദ് (21), ഖദീജ (63) എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.