x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്


Published: May 10, 2026 12:46 AM IST | Updated: May 10, 2026 12:46 AM IST

വാ​ഴൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി കാ​ർ യാ​ത്രി​ക​ര​ട​ക്കം ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്.

ദേ​ശീ​യ​പാ​ത​യി​ൽ വാ​ഴൂ​ർ പ​തി​നേ​ഴാം​മൈ​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ഓ​ടെ പു​തി​യ​താ​യി ആ​രം​ഭി​ച്ച അ​രീ​ക്ക​ൽ​താ​ഴെ ര​തീ​ഷി​ന്‍റെ ദേ​വൂ​സ് ക​ള​ക്‌​ഷ​ൻ​സ് എ​ന്ന സ്റ്റേ​ഷ​ന​റി ക​ട​യി​ലേ​ക്കാ​ണ് കാ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​തി​നു​ശേ​ഷം സ​മീ​പ​ത്തെ ശ്രീ​ദേ​വി ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യാ​ണ് കാ​ർ നി​ന്ന​ത്. ഹോ​ട്ട​ലി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

കൊ​ടു​ങ്ങൂ​ർ ഭാ​ഗ​ത്തു​നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് പോ​യ കാ​ള​കെ​ട്ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ദി​ശ​തെ​റ്റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.
ക​ട​യ്ക്ക് മു​ന്പി​ൽ നി​ന്ന ര​തീ​ഷ് ച​ന്ദ്ര​ൻ (43), ബ​ന്ധു തു​മ​രം​പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (42), സ​മീ​പ​ത്തെ ഹോ​ട്ട​ലു​മ​ട​മ അ​ഖി​ൽ മു​ര​ളി​യു​ടെ മ​ക​ൾ നൈനി​ക (ഒ​ന്ന​ര), ക​ട ഉ​ദ്ഘാ​ട​ന​ത്തി​നു​വ​ന്ന ര​തീ​ഷി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ ഷാ​വോ (അഞ്ച്), കാ​ർ യാ​ത്രി​ക​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, സെ​ബി മാ​ത്യു (45), കാ​ള​കെ​ട്ടി സ്വ​ദേ​ശി ചാ​ൾ​സ് ജോ​സ​ഫ് (61) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​തീ​ഷി​നെ​യും ര​ഞ്ജി​ത്തി​നെ​യും കോട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പിച്ചു.
അ​പ​ക​ട​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags : nattu vishesham Out-of-control car crashes

Recent News

Corehub Up