x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്


Published: June 16, 2026 07:34 AM IST | Updated: June 16, 2026 07:34 AM IST

ആ​ല​ങ്ങാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു​സി കോ​ള​ജ് ക​ടു​പ്പാ​ട​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട​യു​ടെ സ​മീ​പ​ത്താ​യി സ്‌​കൂ​ട്ട​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​സീ​ര്‍, രാ​ജ​പ്പ​ന്‍, സ​ന​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ്‌​കൂ​ട്ട​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ര്‍​ണ​മാ​യും കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. ക​ട​യ്ക്കും കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന സ്വ​ദേ​ശി അ​ഫ്‌​സ​ല്‍ ഷാ​ജ​ഹാ​ന്‍ എ​ന്ന​യാ​ളാ​ണു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : nattu vishesham Car crashes into shop

Recent News

Corehub Up