Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caught Fire

Ernakulam

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു, ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ടാ​റ്റ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു.


കി​ഴ​ക്ക​മ്പ​ലം വി​ള​ങ്ങാ​ട്ട് വീ​ട്ടി​ല്‍ ജോ​സ​ഫും ഡ്രൈ​വ​റു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും കി​ഴ​ക്ക​മ്പ​ല​ത്ത് നി​ന്ന് ക​ടു​ത്തു​രു​ത്തി​യി​ലേ​ക്ക് പോ​ക​വെ കാ​റി​ന്‍റെ എ​ന്‍​ജി​ന്‍ ഭാ​ഗ​ത്ത് നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ വാ​ഹ​നം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങി. ഉ​ട​ന്‍ സ​മീ​പ​ത്തെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ നി​ന്ന് അ​ഗ്‌​നി​ശ​മ​ന ഉ​പ​ക​ര​ണ​മെ​ത്തി​ച്ച് നാ​ട്ടു​കാ​ര്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

പി​ന്നാ​ലെ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാ​ണ് കാ​ർ വാ​ങ്ങി​യ​തെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ഡി. ബൈ​ജു, പി.​ആ​ര്‍. ക​ലേ​ഷ്, ടി.​പി. ജി​ജോ, കെ.​പി. പ്ര​ജീ​ഷ് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up