x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ‌ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെബ് ഡെസ്ക്
Published: August 6, 2026 02:35 AM IST | Updated: August 6, 2026 02:35 AM IST

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍.

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പം സ​ര്‍​വീ​സ് റോ​ഡി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് പെ​ട്ടെ​ന്ന് തീ​പി​ടി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ ഫൂ​ട്ട് ഓ​വ​ര്‍ ബ്രി​ഡ്ജി​നോ​ട് ചേ​ര്‍​ന്നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പ​ന്തി​രാ​ങ്കാ​വ് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു കാ​ര്‍. വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍ പ​ന്തി​രാ​ങ്കാ​വ് പു​ര​ണ്ട​ല്‍​പ​റ​മ്പ് മു​ക്കാ​ല​ത്ത് ഷാ​ഹു​ല്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കാ​റി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഷാ​ഹു​ല്‍ ഉ​ട​ന്‍ ത​ന്നെ വാ​ഹ​നം സൈ​ഡി​ലേ​ക്ക് ഒ​തു​ക്കി പു​റ​ത്തേ​ക്കി​റ​ങ്ങി പ​രി​ശോ​ധി​ച്ചു. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കാ​റി​ന്‍റെ എ​ന്‍​ജി​ന്‍ ഭാ​ഗ​ത്ത് നി​ന്ന് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി വെ​ള്ള​വും മ​റ്റ് സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. .
വി​വ​ര​മ​റി​ഞ്ഞ് മീ​ഞ്ച​ന്ത​യി​ല്‍ നി​ന്ന് ര​ണ്ട് ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. അ​പ്പോ​ഴേ​ക്കും കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മാ​രു​തി റി​റ്റ്‌​സ് കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. പ​ന്തി​രാ​ങ്കാ​വ് പൊ​ലി​സ് കേ​സെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യോ​ടു ചേ​ര്‍​ന്നു​ള്ള സ​ര്‍​വീ​സ് റോ​ഡി​ല്‍ ഉ​ണ്ടാ​യ തീ​പി​ടു​ത്തം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ലി​യ തീ​പി​ടി​ത്ത സാ​ധ്യ​ത ഒ​ഴി​വാ​ക്കി​യ​ത്.

Tags : Nattuvishesham Local News running car caught fire

Recent News

Corehub Up