x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തെ​ക്കേ വ​യ​നാ​ട്ടി​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി

വെബ് ഡെസ്ക്
Published: August 6, 2026 03:18 AM IST | Updated: August 6, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥി​ര​നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യ്ക്കു സ​മീ​പം കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ല്‍ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റി​ബി​ള്‍ ട്ര​സ്റ്റി​ല്‍​നി​ന്നു നേ​ര​ത്തേ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി.

ഇ.​പി. ഫി​ലി​പ്പു​കു​ട്ടി (ചെ​യ​ര്‍​മാ​ന്‍), മൊ​യ്തു കാ​വു​ങ്ങ​ല്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), അ​ഡ്വ. ടി.​യു. ബാ​ബു (ട്ര​ഷ​റ​ര്‍), അ​ബ്ദു​ള്‍​ഖാ​ദ​ര്‍ മ​ട​ക്കി​മ​ല, ല​ത്തീ​ഫ് പ​ഞ്ചാ​ര, അ​ഷ്റ​ഫ് പ​ഞ്ചാ​ര (എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യാ​ണ് മൂ​ന്നാ​മ​ത്തെ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​ത്. മ​ട​ക്കി​മ​ല ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി എ​ന്നാ​ണ് പു​തി​യ ക​മ്മി​റ്റി​ക്ക് പേ​ര്.
സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി(​എ​സ്എ​ച്ച്ആ​ര്‍​പി​സി) ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യും കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. റെ​നീ​ഷ് (ചെ​യ​ര്‍​മാ​ന്‍), ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ച​യാ​ത്തം​ഗം സ​ലാം നീ​ലി​ക്ക​ണ്ടി (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട് (വ​ര്‍​ക്കിം​ഗ് ക​ണ്‍​വീ​ന​ര്‍), ശ​ശി പ​ന്നി​ക്കു​ഴി (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ​തി​ന്‍റെ പി​റ​വി. വ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പ് പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​വ​രി​ല്‍ ചി​ല​ര്‍ മു​ന്‍​കൈ​യെ​ടു​ത്താ​ണ് പു​തി​യ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ​ത്തി​ന് മാ​ന​ന്ത​വാ​ടി പ​രി​സ​ര​ത്ത് സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ഒ​രു വ​ശ​ത്ത് ശ്ര​മം ത​കൃ​തി​യി​ലാ​ണ്. മാ​ന​ന്ത​വാ​ടി എം​എ​ല്‍​എ ഉ​ഷ വി​ജ​യ​നാ​ണ് ഇ​തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്.
വ​ട​ക്കേ വ​യ​നാ​ട്ടി​ലെ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യും വ്യാ​പാ​രി സ​മൂ​ഹ​വും എം​എ​ല്‍​എ​യ്ക്കു പി​ന്നി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്നു അ​ഞ്ച് കി​ലോ മീ​റ്റ​ര്‍ അ​ക​ലെ കു​ഴി​നി​ല​ത്ത് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ടു​ത്തി​ടെ പ​രി​ശോ​ധ​ന ന​ട​ന്നു. ഇ​തി​നി​ടെ​യാ​ണ് നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യി​ലാ​ക്കു​ന്ന​തി​ന് മൂ​ന്ന് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക​ളു​ടെ​യും വെ​വ്വേ​റെ​യു​ള്ള പ​രി​ശ്ര​മം.

മാ​ന​ന്ത​വാ​ടി​യി​ലാ​ണ് നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം മ​ട​ക്കി​മ​ല ഭൂ​മി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം എ​സ്എ​ച്ച്ആ​ര്‍​പി​സി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ര​ണ്ട് വ​ര്‍​ഷ​മാ​യി ഉ​ന്ന​യി​ക്കു​ന്ന​താ​ണ്. ഇ​തി​ന​കം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ​യ​ട​ക്കം വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച ക​മ്മി​റ്റി ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റ് മു​മ്പ് വി​ട്ടു​നി​ല്‍​കി​യ ഭൂ​മി​യി​ലേ​ക്ക് ക​ല്‍​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ മു​ര​ണി​ക്ക​ര​യി​ല്‍​നി​ന്നു​ള്ള റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ഈ​യി​ടെ പ്ര​തീ​കാ​ത്മ​ക​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം മ​ട​ക്കി​മ​ല ഭൂ​മി​യി​ലാ​ക്കു​ന്ന​തി​ന് നി​യ​മ സ​ഹാ​യ​വും ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി തേ​ടി​യി​രു​ന്നു. മൂ​ന്ന് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക​ളും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ് പു​തി​യ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മി​റ്റി വ​യ​നാ​ട് മു​ന്‍ എം​പി രാ​ഹു​ല്‍ ഗാ​ന്ധി​ക്കും നി​ല​വി​ലെ എം​പി പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ഇ ​മെ​യി​ല്‍ അ​യ​ച്ചു.

ഈ ​മാ​സം എ​ട്ടി​ന് ക​മ്പ​ള​ക്കാ​ട് ടൗ​ണി​ലും തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ 10 കേ​ന്ദ്ര​ങ്ങ​ളി​ലും സാ​യാ​ഹ്ന ധ​ര്‍​ണ​യും സ്വാ​ത​ന്ത്ര്യ​ദി​നം മു​ത​ല്‍ അ​ഞ്ച് ദി​വ​സം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ല്‍ സ​ത്യ​ഗ്ര​ഹ​വും ക​മ്മ​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നാ​യ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യും സ​മ​ര​പ​രി​പാ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ നേ​രി​ല്‍​ക്ക​ണ്ട് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഉ​ള്‍​പ്പെ​ടെ ഭീ​മ​ഹ​ര്‍​ജി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച ക​മ്മി​റ്റി ഒ​മ്പ​തി​ന് സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ വി​ഷ​യ​ത്തി​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക​ളു​ടെ പ​ക്ഷം പി​ടി​ക്കാ​ന്‍ കൃ​ഷി മ​ന്ത്രി​യു​മാ​യ ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ ടി. ​സി​ദ്ദി​ഖും ബ​ത്തേ​രി എം​എ​ല്‍​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. സി​പി​എം, കോ​ണ്‍​ഗ്ര​സ്, മു​സ്‌​ലിം​ലീ​ഗ്, സി​പി​ഐ ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​ക​ളു​ടെ ജി​ല്ലാ നേ​തൃ​ത്വ​വും മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന വാ​ദം ഉ​യ​ര്‍​ത്തു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യും വി​വി​ധ പാ​ര്‍​ട്ടി നേ​താ​ക്ക​ളും നി​ല​പാ​ട് വ്യ​ക്ത​മാ​ണ​മെ​ന്ന ആ​വ​ശ്യം മൂ​ന്ന് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക​ളും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham Local News

Recent News

Corehub Up