x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ളി​ക്കു​ന്നി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം: നാ​ളെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ചേ​ളാ​രി​യി​ല്‍

വെബ് ഡെസ്ക്
Published: August 6, 2026 04:06 AM IST | Updated: August 6, 2026 04:06 AM IST

വി.​ഡി.​ സ​തീ​ശ​ന്‍

തേ​ഞ്ഞി​പ്പ​ലം: വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള മു​ന്നേ​റ്റ​ത്തി​നാ​യു​ള്ള ആ​ദ്യ​ഘ​ട്ട​മാ​യ വി​ക​സ​ന കോ​ണ്‍​ക്ലേ​വ് വെ​ള്ളി​യാ​ഴ്ച ചേ​ളാ​രി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് പു​റ​മേ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ 160ല​ധി​കം നി​ര്‍​ദേ​ശ​ങ്ങ​ള്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്ത് പ​ദ്ധ​തി​ക​ളാ​ക്കി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക​യാ​ണ് "വി ​ഫോ​ര്‍​വേ​ഡ് ഫ്യൂ​ച്ച​ര്‍ വ​ള്ളി​ക്കു​ന്ന് സ​മ്മി​റ്റ്' എ​ന്ന് പേ​രി​ട്ട വി​ക​സ​ന കോ​ണ്‍​ക്ലേ​വി​​ന്‍റെ ല​ക്ഷ്യം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ചേ​ളാ​രി സെ​ഞ്ച്വ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി​മാ​രാ​യ പി.കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എ.​പി. അ​നി​ല്‍ കു​മാ​ര്‍, പി.​സി. വി​ഷ്ണു​നാ​ഥ്, പി.​കെ. ബ​ഷീ​ര്‍, കെ.​എം. ഷാ​ജി, വി.​ഇ. ഗ​ഫൂ​ര്‍, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി, പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് അ​ട​ക്ക​മു​ള്ള എംഎ​ല്‍എ​മാ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ടി.​വി. ഇ​ബ്രാ​ഹിം എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ മു​ഖ്യാ​തി​ഥി​യാ​വും. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​ണ് വി​ക​സ​ന കോ​ണ്‍​ക്ലേ​വ്. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന സ​മ്മി​റ്റി​ല്‍ ദീ​ര്‍​ഘ​കാ​ല, ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​ക​ള്‍ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളും ഭാ​വി​യി​ലെ ന​ഗ​ര​വ​ത്ക​ര​ണ സാ​ധ്യ​ത​ക​ളും മു​ന്‍​നി​ര്‍​ത്തി ത​യാ​റാ​ക്കി​യ ബൃ​ഹ​ദ് വി​ക​സ​ന രേ​ഖ​യു​ടെ അ​വ​ത​ര​ണ​വും ച​ര്‍​ച്ച​യും ന​ട​ക്കും.

വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ഒ​രു മാ​സ​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കും ജ​ന​കീ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കും ശേ​ഷം രൂ​പ​പ്പെ​ടു​ത്തി​യ വി​ഷ​ന്‍ ഡോ​ക്യു​മെ​​ന്‍റ് (ക​ര​ട്)​ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ലു​ണ്ടാ​കും.
വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ര​ക്ഷാ​ധി​കാ​രി ഡോ.​ വി.​പി. അ​ബ്ദു​ല്‍ ഹ​മീ​ദ്, ചെ​യ​ര്‍​മാ​ന്‍ എ. ​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, ക​ണ്‍​വീ​ന​ര്‍ എം.​എ. അ​സീ​സ്, വീ​രേ​ന്ദ്ര​കു​മാ​ര്‍, ഡോ.​ എം.​ വി​ന​യ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Vallikkunnu Chelari

Recent News

Corehub Up