x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​നി​യ​ർ നെ​റ്റ്ബോ​ൾ: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സി​ന് ഇ​ര​ട്ട​ക്കി​രീ​ടം

വെബ് ഡെസ്ക്
Published: August 6, 2026 04:09 AM IST | Updated: August 6, 2026 04:09 AM IST

നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ കി​രീ​ടം ചൂ​ടി​യ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം.

അ​ങ്ങാ​ടി​പ്പു​റം: ജി​ല്ലാ ജൂ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ജ​യ കി​രീ​ട​മ​ണി​ഞ്ഞു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി നാ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ​രി​യാ​പു​രം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

വി​ജ​യി​ച്ച മു​ഴു​വ​ൻ ടീം ​അം​ഗ​ങ്ങ​ളും പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ താ​ര​ങ്ങ​ളാ​ണ്. സ്കോ​ർ: ആ​ണ്‍: 11- 9. പെ​ണ്‍: 9 - 6.
ജൂ​നി​യ​ർ (ആ​ണ്‍) വി​ഭാ​ഗ​ത്തി​ൽ സി.​ വ​രു​ണ്‍ ദേ​വ് (ക്യാ​പ്റ്റ​ൻ), കെ.​പി.​ അ​ഭി​ഷേ​ക്, ആ​ൽ​ഡ്രി​ൻ ബെ​ന്നി, കെ.​ അ​ർ​ജു​ൻ, ലി​യോ​ണ്‍ വി​നോ​ജ്, ജോ​സ​ഫ് തോ​മ​സ്, മു​ഹ​മ്മ​ദ് സി​നാ​ൻ, കെ.​ടി.​ സാ​കേ​ത് കൃ​ഷ്ണ, കെ.​ അ​ർ​ജു​ൻ, ആ​രോ​ണ്‍ അ​ജീ​ഷ് എ​ന്നി​വ​രും ജൂ​നി​യ​ർ (പെ​ണ്‍) വി​ഭാ​ഗ​ത്തി​ൽ എ​ൽ​സി​റ്റ ജോ​സ് (ക്യാ​പ്റ്റ​ൻ), കെ.​ടി.​ ഡി​ൽ​ന, പി.​ആ​ർ​ദ്ര, അ​ന്ന ആ​ന്‍റ​ണി, അ​ന​ന്യ ജ​യ​പ്ര​വീ​ണ്‍, പി.​കെ. ​റെ​ന്ന, പി.​ ന​ന്ദ​ന, കെ.​കൃ​ഷ്ണേ​ന്ദു, ഹി​യ ഷെ​ഹ്സ എ​ന്നി​വ​രും പ​രി​യാ​പു​ര​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി. എ​ഡ്‌വി​ൻ തോ​മ​സ് പ​രി​ശീ​ല​ക​നും കെ.​എ​സ്. സി​ബി, അ​ലീ​ന തോ​മ​സ്, നോ​യ​ൽ എ​ന്നി​വ​ർ ടീം ​മാ​നേ​ജ​ർ​മാ​രു​മാ​ണ്.

Tags : Nattuvishesham Local News Junior Netball Pariyapuram

Recent News

Corehub Up