x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ ക​നോ​ലി ടൂ​റി​സം വി​ക​സ​ന​ത്തി​ന് 1.65 കോ​ടി

വെബ് ഡെസ്ക്
Published: August 6, 2026 04:11 AM IST | Updated: August 6, 2026 04:11 AM IST

നി​ല​ന്പൂ​ർ ക​നോ​ലി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ക​നോ​ലി തേ​ക്ക് തോ​ട്ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക്ക് 1.65 കോ​ടി രൂ​പ​യു​ടെ വി​ക​സ​നപ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. നേ​ര​ത്തേ കേ​ര​ള വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി പു​തി​യ മാ​തൃ​ക​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും സ​ജ്ജ​മാ​ക്കു​ക.

വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സി​ന് വേ​ണ്ടി നി​ർ​മി​ച്ച പ​വ​ർ ക​ണ്‍​ട്രോ​ൾ റൂം ​ന​വീ​ക​രി​ച്ച് നാ​ച്വ​ർ ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ റൂം, ​ലൈ​ബ്ര​റി എ​ന്നി​വ നി​ർ​മി​ക്കും. ഇ​തി​നാ​യി 75 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്ക് 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​തു​ക്കി നി​ർ​മി​ച്ച് ഹെ​റി​റ്റേ​ജ് ലൈ​ബ്ര​റി ആ​ൻ​ഡ് റി​സേ​ർ​ച്ച് സെ​ന്‍റ​ർ, വ​നം മ്യൂ​സി​യം എ​ന്നി​വ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. വ​നംവ​കു​പ്പി​ന്‍റെ ത​ന്നെ സ്ഥാ​പ​ന​മാ​യ കേ​ര​ള ഫോ​റ​സ്റ്റ് ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർപ​റേ​ഷ​നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക.

40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ല​വി​ലെ കാ​ന്‍റീ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ല​നി​ർ​ത്തും. 1846ൽ ​മ​നു​ഷ്യ​നി​ർ​മി​ത​മാ​യ ലോ​ക​ത്തി​ലെ ആ​ദ്യ തേ​ക്കുംതോ​ട്ടം സ്ഥി​തി ചെ​യ്യു​ന്ന 2.297 ഹെ​ക്ട​ർ വ​രു​ന്ന സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​മാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ന് കീ​ഴി​ലെ "ക​നോ​ലി പ്ലോ​ട്ട്’. മ​ല​ബാ​റി​ന്‍റെ ക​ള​ക്‌ട​റാ​യി​രു​ന്ന ഹെ​ന്‍റി വ​ല​ന്‍റൈ​ൻ ക​നോ​ലി എ​ന്ന ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ത് വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ഈ ​പ്ലോ​ട്ടി​ൽ 115 മ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സം​ര​ക്ഷി​ച്ചു വ​രു​ന്ന​ത്.
1919 മു​ത​ൽ ഈ ​പ്ലോ​ട്ട് പ്ര​ത്യേ​ക സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യാ​യി വ​നംവ​കു​പ്പ് സം​ര​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്.

ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ പ്ലോ​ട്ടി​നെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള വ​നം പൈ​തൃ​ക, പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, എ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കും.

പ്ര​കൃ​തി​യെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചും ആ​ളു​ക​ളി​ൽ അ​വ​ബോ​ധ​വും കാ​ടു​ക​ളെ​ക്കു​റി​ച്ചും ജീ​വ​ജാ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വും ന​ൽ​കു​ന്ന​തി​നാ​യാ​ണ് നാ​ച്വ​ർ ഇ​ന്‍റ​ർ​പ്രെ​ട്ടേ​ഷ​ൻ സെ​ന്‍റ​ർ ഉ​പ​യോ​ഗി​ക്കു​ക. സ​സ്യ​ജാ​ല​ങ്ങ​ൾ, വ​ന്യ​ജീ​വി​ക​ൾ, പ​ക്ഷി​ക​ൾ, പ്ര​കൃ​തി​ദ​ത്ത ഗു​ഹ​ക​ൾ എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ൾ, മാ​തൃ​ക​ക​ൾ, ഇ​ൻ​ഫോ​ഗ്രാ​ഫി​ക്സ് എ​ന്നി​വ സ്ഥാ​പി​ക്കു​ക, വ​ന​സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി വ്യ​വ​സ്ഥ, ജൈ​വ​വൈ​വി​ധ്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ചെ​റി​യ വീ​ഡി​യോ​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക, ഒ​രു കാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്പ്് സ​ന്ദ​ർ​ശ​ക​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തെ​ല്ലാം ഇ​ന്‍റ​ർ​പ്രെ​ട്ടേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്ന് മ​ന​സി​ലാ​ക്കാം.

Tags : Nattuvishesham Local News 1.65 Crore Nilambur Canoly Tourism

Recent News

Corehub Up