പ്രതീകാത്മക ചിത്രം
ആലുവ: ഒരു വർഷം മുമ്പ് അന്നത്തെ മന്ത്രി നിർമാണോദ്ഘാടനം നടത്തിയ കടുങ്ങല്ലൂർ ബയോപാർക്കിൽ വീണ്ടും ഉദ്ഘാടനം നടത്തുന്നത് വിവാദത്തിൽ. 10ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർമാണോദ്ഘാടനം നിർവഹിക്കുമെന്ന തീരുമാനത്തിനെതിരേയാണ് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.
കടുങ്ങല്ലൂർ പഞ്ചായത്തിൽ 1.40 കോടി രൂപ ചെലവിൽ എടയാറിൽ സ്ഥാപിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എംസിഎഫ്) നിർമാണോദ്ഘാടനം 2025 ഓഗസ്റ്റ് 11ന് മന്ത്രിയായിരുന്ന പി. രാജീവ് ആണ് നിർവഹിച്ചത്. എന്നാൽ പദ്ധതി പൂർത്തിയാകാതെ പാതി വഴിയിൽ നിലച്ചു.
നിർമാണോദ്ഘാടനശേഷം ഈ കാലയളവിൽ ഏഴ് അടി ഉയരത്തിൽ കോൺക്രീറ്റ് ചുറ്റുമതിൽ കെട്ടി. പില്ലർ സ്ഥാപിക്കാൻ കുഴികളെടുത്തപ്പോൾ മണ്ണിനടിയിൽ പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്തിയതിനാൽ നിർമാണം നിർത്തിവച്ചു. ഇത് പുനരാരംഭിക്കുകയാണെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ മുന്നണിയുടെ വിശദീകരണം.
Tags : Nattuvishesham DistrictNews DeepikaNews Biopark