x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും അ​നാ​സ്ഥ കാ​ണി​ക്കു​ന്നെ​ന്ന്

വെബ് ഡെസ്ക്
Published: August 6, 2026 03:25 AM IST | Updated: August 6, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

പു​ൽ​പ്പ​ള്ളി: അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​നു​ള്ള സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​ന്പോ​ൾ 24 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ബ​ത്തേ​രി​യി​ൽ നി​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തു​ന്ന​ത്. സേ​ന എ​ത്തു​ന്പോ​ഴേ​ക്കും ആ​ളു​ക​ളു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത​യും വ​ർ​ധി​ച്ചി​ണ്ടാ​കാം. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ് അ​ഗ്നി​ര​ക്ഷാ നി​ല​യം പു​ൽ​പ്പ​ള്ളി​യി​ൽ കൊ​ണ്ടു​വ​രി​ക എ​ന്നു​ള്ള​ത്. താ​ത്കാ​ലി​ക​മാ​യി നി​ല​യം തു​ട​ങ്ങാ​ൻ സ്ഥ​ലം ന​ൽ​കാ​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പു​ൽ​പ്പ​ള്ളി​യി​ലു​ള്ള പ​ഴ​യ സി​എ​ച്ച്സി കെ​ട്ടി​ട​ത്തി​ൽ തു​ട​ങ്ങാ​മെ​ന്ന് അ​റി​യി​ച്ചു.

എ​ന്നാ​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ന​മ​രം ബ്ലോ​ക്കി​ന്‍റെ കീ​ഴി​ലു​ള്ള​താ​ണ് സി​എ​ച്ച്സി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ഒ​രു വി​വ​രം ന​ൽ​കു​ന്നി​ല്ലെ​ന്നും കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ൽ​കാ​നോ മ​റ്റ് സ​ജീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യാ​നോ പ​ഞ്ചാ​യ​ത്തും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. അ​ഗ്നി​ര​ക്ഷാ നി​ല​യം പു​ൽ​പ്പ​ള്ളി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്ന് ബി​ജെ​പി പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​കെ. സ​ന​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. സു​ഭാ​ഷ്, കെ.​ഡി. ഷാ​ജി​ദാ​സ്, മ​നു പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News UDF and LDF indifference

Recent News

Corehub Up