x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​ന്നു​വ​ച്ച ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഉ​ട​മ​യ്ക്കു​ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ

വെബ് ഡെസ്ക്
Published: August 6, 2026 03:23 AM IST | Updated: August 6, 2026 03:23 AM IST

പ​ഴ്സ് ഉ​ട​മ​യ്ക്കു ​ന​ൽ​കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ല്ലാ​സ് എ​ട്ടു​മു​ന.

ചേ​ർ​പ്പ്: ഓ​ട്ടോ​യി​ൽ മ​റ​ന്നു​വ​ച്ച നാ​ലു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഉ​ട​മ​യ്ക്കു​ന​ൽ​കി ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ എ​ട്ടു​മ​ന വാ​ള​ക്ക​ട​വി​ൽ ഉ​ല്ലാ​സാ​ണ് ത​ന്‍റെ ഓ​ട്ടോ​യി​ൽ മ​റ​ന്നു​വ​ച്ച സ്വ​ർ​ണ​വും രൂ​പ​യും ഉ​ട​മ​യ്ക്കു​ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏഴോ​ടെ കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്ന് ഓ​ട്ടോ​വി​ളി​ച്ച് വെ​ങ്ങി​ണി​ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ യാ​ത്ര​ക്കാ​രു​ടെ പ​ഴ്സാ​ണ് മ​റ​ന്നു​വ​ച്ച​ത്. ഉ​ല്ലാ​സ് പി​ന്നീ​ട് എ​ട്ടു​മ​ന​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പി​ൻ​സീ​റ്റി​ൽ പ​ഴ്‌​സ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. സ്വ​ർ​ണ​മാ​ല, ക​മ്മ​ൽ, പ​ണ​വു​മാ​ണ് പ​ഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് . ഉ​ല്ലാ​സ് പ​ഴ്സ് നെ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Tags : Nattuvishesham DistrictNews DeepikaNews Auto driver

Recent News

Corehub Up