മാല ഗുരുവായൂർ ക്ഷേത്രം മാനേജർ ഹരിദാസ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറുന്നു.
ഗുരുവായൂര്‍: ക്ഷേത്രത്തിനടുത്ത് അന്നലക്ഷ്മി ഹാളിന് സമീപത്തെ കാനയിൽവീണ മൂന്നുപവന്റെ മാല അഗ്നിരക്ഷാസേന കണ്ടെത്തിനൽകി. ദേവസ്വം ശുചീകരണ തൊഴിലാളി എസ്.ഡി. ഷാജിമോളുടെ മാലയാണ് അബദ്ധത്തിൽ കാനയില്‍ വീണത്. ഏറെ തെരഞ്ഞിട്ടും കിട്ടാതായപ്പോള്‍ അഗ്നിരക്ഷാസേനാംഗങ്ങളെ അറിയിച്ചു. അവർ സ്ലാബുകള്മാറ്റി കാനയിലിറങ്ങി മാല കണ്ടെടുത്തു.
അഗ്നിരക്ഷാസേന ഓഫീസര്‍ സജിത് ലാലിന്റെ നേതൃത്വത്തില്‍ നിതിന്‍ രാജ്, ശിവഗിരി, അഭിലാഷ്, അഭിജിത്ത് എന്നിവരാണ് മാല കണ്ടെത്തിയത്. അഗ്നിരക്ഷാസേന ഓഫീസറുടെ സാന്നിധ്യത്തില്‍ ക്ഷേത്രം മാനേജര്‍ ഹരിദാസ് മാല ഷാജിമോള്‍ക്ക് കൈമാറി.
Tags : Nattuvishesham DistrictNews DeepikaNews necklace