x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നാ​രി​യി​ൽ വീ​ടി​ന് മു​ക​ളി​ൽ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു


Published: April 20, 2026 11:39 PM IST | Updated: April 20, 2026 11:39 PM IST

ആ​നാ​രി​യി​ൽ വീ​ടി​ന് മു​ക​ളി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്തം ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

ഹ​രി​പ്പാ​ട്: ആ​നാ​രി പ​ള്ളി​മു​ക്കി​ന് സ​മീ​പം വീ​ടി​ന് മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ആ​നാ​രി പു​ത്ത​ൻ​പു​ര​യി​ൽ ബി​ലാ​ലി​ന്‍റെ വീ​ടി​ന്‍റെ റൂ​ഫ് ടോ​പ്പി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെയും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

വീ​ടി​ന്‍റെ മു​ക​ളി​ൽ അ​ടു​പ്പി​ൽ ക​ത്തി​ക്കാ​ൻ വ​ച്ചി​രു​ന്ന ഉ​ണ​ങ്ങി​യ മ​ട​ലു​ക​ൾ, പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ, പേ​പ്പ​റു​ക​ൾ, ഉ​മി എ​ന്നി​വ​യ്ക്കാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. ഇ​വ​യ്ക്ക് സ​മീ​പം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വ​ച്ചി​രു​ന്ന പ​ഴ​യ ലാ​പ്ടോ​പ്പു​ക​ളും ക​മ്പ്യൂ​ട്ട​ർ മ​ദ​ർ​ബോ​ർ​ഡു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നാ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ച് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

അ​മി​ത​മാ​യ ചൂ​ട് മൂ​ലം സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന സ്പോ​ണ്ടേ​നി​യ​സ് കം​ബ​സ്റ്റ​ൺ എ​ന്ന പ്ര​തി​ഭാ​സ​മാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പ്ലാ​സ്റ്റി​ക് വാ​ട്ട​ർ ടാ​ങ്കു​ക​ൾ​ക്കും റൂ​ഫിം​ഗി​ന്‍റെ മ​ഴ​വെ​ള്ള​പ്പാ​ത്തി​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തിനാൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags : caught fire nattuvishesham local news

Recent News

Corehub Up