Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changed

 പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

ഒ​ക്ടോ​ബ​ർ 23-ന് ​തു​ട​ങ്ങാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്. (2017 സ്‌​കീം - 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം, 2022 സ്‌​കീം - 2022, 2023, 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ക​ൾ ന​വം​ബ​ർ 16-ന് ​തു​ട​ങ്ങും. വി​ശ​ദ മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ. ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ, എം​എ. ഫ​ങ്ഷ​ണ​ൽ ഹി​ന്ദി ആ​ന്‍റ് ട്രാ​ൻ​സി​ലേ​ഷ​ൻ ( സി​സി​എ​സ്എ​സ്. - 2024, 2025 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ. ഇ​ക്ക​ണോ​മി​ക്സ്, മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ, എം​എ​സ് സി. ​അ​പ്ലൈ​ഡ് ജി​യോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി ( സി​സി​എ​സ്എ​സ്. - 2025 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

സം​സ്‌​കൃ​തം പ​ഠ​ന​വ​കു​പ്പ് പ്രൊ​ഫ. എ​ൻ.​വി.​പി. ഉ​ണി​ത്തി​രി എ​ൻ​ഡോ​വ്മെ​ന്‍റ് ആ​ൾ കേ​ര​ളാ ഓ​റി​യ​ന്‍റ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കും. 2026 ഡി​സം​ബ​ർ മാ​സം ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി വൈ​ദി​ക പ​ഠ​നം, തി​യേ​റ്റ​ർ പ​ഠ​നം, ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യം, ഭാ​ര​തീ​യ ദ​ർ​ശ​നം, വ്യാ​ക​ര​ണ​വും ഭാ​ഷാ​ശാ​സ്ത്ര​വും, സാം​സ്കാ​രി​ക പ​ഠ​നം, സ്ത്രീ ​പ​ഠ​നം, സാ​ങ്കേ​തി​ക വി​ജ്ഞാ​ന​സാ​ഹി​ത്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണ​മു​ണ്ടാ​കും. പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്‌​പ​ര്യ​മു​യു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ 30-ന​കം പ്ര​ബ​ന്ധ​ത്തി​ന്‍റെ സം​ക്ഷി​പ്ത​രൂ​പം [email protected] എ​ന്ന ഇ - ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ഡോ. ​കെ.​കെ. അ​ബ്ദു​ൽ മ​ജീ​ദ് - 9745300125.

 

Kerala

മു​ഹ​റം പൊ​തു​അ​വ​ധി​യി​ൽ മാ​റ്റം; വ്യാ​ഴാ​ഴ്ച പ്ര​വൃ​ത്തി​ദി​നം, അ​വ​ധി വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: മു​ഹ​റം പൊ​തു​അ​വ​ധി​യി​ൽ മാ​റ്റം വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ല​ണ്ട​ർ പ്ര​കാ​രം വ്യാ​ഴാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന പൊ​തു​അ​വ​ധി വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ​ടെ വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും.

മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഹ​റം വെ​ള്ളി​യാ​ഴ്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി ദി​ന​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. പു​തു​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി​യാ​യി​രി​ക്കും.

Kerala

പൊതുവികാരം മനസിലാക്കി തീരുമാനം മാറ്റിയത് രാഹുൽ

കേ​​​ര​​​ളം ആ​​​കാം​​​ക്ഷ​​​യോ​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യും കാ​​​ത്തി​​​രു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ നാ​​​ട​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​രം​​​ഗ​​​ത്തി​​​ലെ ജ​​​നാ​​​ഭി​​​ലാ​​​ഷ മാ​​​റ്റ​​​ത്തി​​​നു പി​​​ന്നി​​​ൽ പ​​​തി​​​വു​​​രീ​​​തി​​​ക​​​ളി​​​ൽനി​​​ന്നു മാ​​​റാ​​​നും പൊ​​​തു​​​വി​​​കാ​​​രം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​മു​​​ള്ള രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ മി​​​ക​​​വും. ഒ​​​പ്പം യു​​​ഡി​​​എ​​​ഫി​​​ലെ ര​​​ണ്ടാം ക​​​ക്ഷി​​​യാ​​​യ മുസ്‌ലിം ലീ​​​ഗി​​​ന്‍റെ ക​​​ന​​​ത്ത സ​​​മ്മ​​​ർ​​​ദ​​​വും കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​വി​​​കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ ഫീ​​​ഡ്ബാ​​​ക്കും നേരത്തേ നി​​​ശ്ച​​​യി​​​ച്ച കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നു പ​​​ക​​​രം വി.​​​ഡി. സ​​​തീ​​​ശ​​​നെ നാ​​​യ​​​ക​​​നാ​​​ക്കുന്നതില്‍ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി.

നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. തീ​​​രു​​​മാ​​​നം മാ​​​റ്റാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന രാ​​​ഹു​​​ലും ഖാ​​​ർ​​​ഗെ​​​യും ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​ണു മാ​​​റി​​​ച്ചി​​​ന്തി​​​ച്ച​​​ത്. കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ വി.​​​എം. സു​​​ധീ​​​ര​​​നും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി രാ​​​ഹു​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ​​​തി​​​രേ ഒ​​​രു വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ള്ള എ​​​തി​​​ർ​​​പ്പും സ​​​തീ​​​ശ​​​നു​​​ള്ള വ​​​ലി​​​യ ജ​​​ന​​​പി​​​ന്തു​​​ണ​​​യും ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി. മുസ്‌ലിം ​​​ലീ​​​ഗി​​​ന്‍റെ സ​​​മ്മ​​​ർ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്ന് രാ​​​ഹു​​​ലു​​​മാ​​​യി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​യും സ​​​തീ​​​ശ​​​ന്‍റെ ഭാ​​​ഗ്യ​​​മാ​​​യി. സോ​​​ണി​​​യാ ഗാ​​​ന്ധി​​​യും അ​​​നു​​​കൂ​​​ലി​​​ച്ചു.

യു​​​ഡി​​​എ​​​ഫി​​​ന് വ​​​ന്പ​​​ൻ ജ​​​യം സ​​​മ്മാ​​​നി​​​ച്ച കേ​​​ര​​​ള ജ​​​ന​​​ത​​​യു​​​ടെ പൊ​​​തു​​​വി​​​കാ​​​ര​​​വും പി​​​ന്തു​​​ണ​​​യും സ​​​തീ​​​ശ​​​നാ​​​ണെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വ് രാ​​​ഹു​​​ലി​​​ന് ഉ​​​ണ്ടാ​​​യ​​​താ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​നം. കോ​​​ണ്‍ഗ്ര​​​സ് അ​​​നു​​​കൂ​​​ലി​​​ക​​​ൾ​​​ക്കു പു​​​റ​​​മെ സ​​​തീ​​​ശ​​​നു ല​​​ഭി​​​ച്ച സ്വീ​​​കാ​​​ര്യ​​​ത ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ വി​​​സ്മ​​​യി​​​പ്പി​​​ച്ചു.

ജാ​​​തി, മ​​​ത ശ​​​ക്തി​​​ക​​​ളു​​​ടെ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ളും കേ​​​ര​​​ള നി​​​ർ​​​മി​​​തി​​​ക്കാ​​​യു​​​ള്ള ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​വും പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ടും പ​​​ദ്ധ​​​തി​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള മി​​​ക​​​ച്ച പ്ര​​​തി​​​ച്ഛാ​​​യ സ​​​തീ​​​ശ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി. സി​​​പി​​​എ​​​മ്മി​​​നും ബി​​​ജെ​​​പി​​​ക്കു​​​മെ​​​തി​​​രേ​​​യു​​​ള്ള ക​​​രു​​​ത്ത​​​നാ​​​യ പോ​​​രാ​​​ളി​​​യെ​​​ന്ന​​​തും സ​​​തീ​​​ശ​​​നു നേ​​​ട്ട​​​മാ​​​യി. സം​​​സ്ഥാ​​​ന​​​ത്താ​​​കെ ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ട​​​ർ​​​മാ​​​ർ യു​​​ഡി​​​എ​​​ഫി​​​നു ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, സ​​​തീ​​​ശ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ലീ​​​ഗി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നു സാ​​​ധു​​​ത​​​യേ​​​റി.

കോ​​​ണ്‍ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി​​​യി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യെ മ​​​റി​​​ക​​​ട​​​ന്നു​​​ള്ള രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ​​​യും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ​​​യും തീ​​​രു​​​മാ​​​നം, കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഇ​​​ന്ത്യ​​​യി​​​ലെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല രാ​​​ഷ്‌​​​ട്രീ​​​യ സ​​​ന്ദേ​​​ശ​​​മു​​​ള്ള ഗെ​​​യിം ചേ​​​ഞ്ച​​​റാ​​​യി.

പ​​​തി​​​നൊ​​​ന്നു ദി​​​വ​​​സ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലും തു​​​ട​​​ർ​​​ന്ന നാ​​​ട​​​കീ​​​യ രാ​​​ഷ്ട്രീ​​​യ നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ അ​​​വ​​​സാ​​​ന ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​ണ് അ​​​ട്ടി​​​മ​​​റി​​​യാ​​​യ സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. ഭൂ​​​രി​​​പ​​​ക്ഷം എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​പിന്തുണയും എ​​​ഐ​​​സി​​​സി, കെ​​​പി​​​സി​​​സി, ഡി​​​സി​​​സി ത​​​ല​​​ങ്ങ​​​ളില്‍ വ്യ​​​ക്ത​​​മാ​​​യ മേ​​​ൽ​​​ക്കൈ​​​യു​​​മുണ്ടാ​​​യി​​​രു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യ വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് കൈ​​​യ​​​ക​​​ലം എ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ദ​​​വി​​​യാ​​​ണു മ​​​ല​​​വെ​​​ള്ളം പോ​​​ലെ കു​​​തി​​​ച്ചെ​​​ത്തി​​​യ ജ​​​ന​​​വി​​​കാ​​​ര​​​ത്തി​​​ൽ ഒ​​​ലി​​​ച്ചു​​​പോ​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ പൊ​​​തു​​​വി​​​കാ​​​രം ഭാ​​​വി​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ ക​​​ണ​​​ക്കു​​​കൂ​​​ട്ടി. താ​​​ഴെ​​​ത്ത​​​ട്ടി​​​ൽ വ​​​രെ സ​​​തീ​​​ശ​​​നു​​​ള്ള പി​​​ന്തു​​​ണ, സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട്, പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം എ​​​ന്നി​​​വ​​​യു​​​ടെ സം​​​യോ​​​ജ​​​നം സ​​​തീ​​​ശ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി.

പ​​​തി​​​വു രീ​​​തി​​​ക​​​ൾ തി​​​രു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ജ​​​നം തി​​​രു​​​ത്തി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ലി​​​ന് ബോ​​​ധ്യ​​​പ്പെ​​​ട്ടു. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ്ര​​​തി​​​നി​​​ധി​​​യെ അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ള്ള അ​​​മ​​​ർ​​​ഷ​​​വും വൈ​​​കാ​​​രി​​​ക പ്ര​​​തി​​​ഷേ​​​ധ​​​വും പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ലേ​​​ക്കും പാ​​​ർ​​​ട്ടി​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യി​​​ലേ​​​ക്കും വ​​​ഴി​​​തെ​​​ളി​​​ക്കു​​​മെ​​​ന്ന​​​തു രാ​​​ഹു​​​ലി​​​നെ മാ​​​റി​​​ച്ചി​​​ന്തി​​​പ്പി​​​ച്ചു. വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യാ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന​​​തു തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ധീ​​​നി​​​ച്ചു. ജ​​​ന​​​കീ​​​യ​​​നാ​​​യ സ​​​തീ​​​ശ​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ലു​​​ണ്ടാ​​​കാ​​​വു​​​ന്ന ജ​​​ന​​​രോ​​​ഷം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളും പ്ര​​​ധാ​​​ന​​​മാ​​​യി.

ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​തി​​​നെ ഒ​​​രു വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​തി​​​ർ​​​ത്ത​​​തു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു അ​​​പ്ര​​​തീ​​​ക്ഷി​​​ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ മൈ​​​ന​​​സ് ചെ​​​യ്തേ​​​ക്കാ​​​ൻ വേ​​​ണു​​​ഗോ​​​പാ​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​യും തി​​​രി​​​ച്ച​​​ടി​​​ച്ചു.

ദി​​​വ​​​സം ക​​​ഴി​​​യു​​​ന്തോ​​​റും സ​​​തീ​​​ശ​​​ന്‍റെ ജ​​​ന​​​പ്രീ​​​തി കൂ​​​ടി​​​യ​​​തും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്വീ​​​കാ​​​ര്യ​​​ത സം​​​സ്ഥാ​​​ന​​​ത്താ​​​കെ അ​​​ല​​​യ​​​ടി​​​ച്ച​​​തും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വം ക​​​ണ​​​ക്കു​​​കൂ​​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ബ​​​ഹു​​​ജ​​​ന നേ​​​താ​​​വാ​​​യി സ​​​തീ​​​ശ​​​ൻ ഉ​​​യ​​​ർ​​​ന്ന​​​തി​​​നു ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​രം കൂ​​​ടി​​​യാ​​​യി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം.

Sports

ഐ​പി​എ​ല്‍ ഫൈ​ന​ല്‍ വേദി മാറ്റി

അ​ഹ​മ്മ​ദാ​ബാ​ദ്: 2026 സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ പ്ലേ ​ഓ​ഫ് വേ​ദി​ക​ള്‍ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു.

ഈ ​മാ​സം 26 മു​ത​ല്‍ 31വ​രെ​യാ​ണ് പ്ലേ ​ഓ​ഫ്, ഫൈ​ന​ല്‍ അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ള്‍. മു​മ്പ് പ്ര​ഖ്യാ​പി​ച്ച​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഫൈ​ന​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

പ്ലേ ​ഓ​ഫ് ഫി​ക്‌​സ്ച​ര്‍

ക്വാ​ളി​ഫ​യ​ര്‍ 1:
മേ​യ് 26- ധ​ര്‍​മ​ശാ​ല

എ​ലി​മി​നേ​റ്റ​ര്‍:
മേ​യ് 27- ച​ണ്ഡി​ഗ​ഡ്

ക്വാ​ളി​ഫ​യ​ര്‍ 2:
മേ​യ് 29- ച​ണ്ഡി​ഗ​ഡ്

ഫൈ​ന​ല്‍:
മേ​യ് 31- അ​ഹ​മ്മ​ദാ​ബാ​ദ്

Sports

ഗു​​ജ​​റാ​​ത്ത് x ചെ​​ന്നൈ വേ​​ദി മാ​​റ്റി

ചെ​​ന്നൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സും ത​​മ്മി​​ല്‍ 26നു ​​ന​​ട​​ക്കേ​​ണ്ട മ​​ത്സ​​ര​​ത്തി​​ന്‍റെ വേ​​ദി മാ​​റ്റി.

അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, ഗു​​ജ​​റാ​​ത്ത് മു​​നി​​സി​​പ്പ​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ വേ​​ദി മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഏ​​പ്രി​​ല്‍ 26നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ഏ​​പ്രി​​ല്‍ 26നു​​ള്ള മ​​ത്സ​​രം ചെ​​ന്നൈ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം 3.30നു ​​ന​​ട​​ക്കും. മേ​​യ് 21ന് ​​ചെ​​ന്നൈ​​യി​​ല്‍ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ഇ​​രു​​ടീ​​മി​​ന്‍റെ​​യും റി​​വേ​​ഴ്‌​​സ് ഫി​​ക്‌​​സ്ച​​ര്‍, അ​​മ്മ​​ദാ​​ബാ​​ദി​​ലേ​​ക്കും മാ​​റ്റി. രാ​​ത്രി 7.30നാ​​യി​​രു​​ന്നു അ​​ന്ന​​ത്തെ മ​​ത്സ​​രം. ബി​​സി​​സി​​ഐ​​യാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ച​​ത്.

National

മ​ദ്യ​ന​യ കേ​സ്: ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ത​ന്നെ​യും മ​റ്റ് പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​നെ​തി​രേ സി​ബി​ഐ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത ശ​ർ​മ​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കേ​ജ​രി​വാ​ളി​ന്‍റെ അ​പേ​ക്ഷ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി, മ​റു​പ​ടി ന​ൽ​കാ​ൻ സി​ബെി​എ​ക്ക് സ​മ​യം അ​നു​വ​ദി​ച്ചു. കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ത​ന്‍റെ അ​പേ​ക്ഷ​യി​ൽ താ​ൻ​ത​ന്നെ നേ​രി​ട്ട് വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ കോ​ട​തി​യെ അ​റി​യി​ച്ചു.

Kerala

ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ

കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.

ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്. 

കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്. 

ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.

National

ലോക്സഭയിൽ പ്രതിഷേധം; മോ​ദി​യു​ടെ പ്ര​സം​ഗം മാ​റ്റി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​നു സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ സ​​​​ഭ​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലു​​​​റ​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​ർ. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​യു​​​ടെ മ​​​​റു​​​​പ​​​​ടി പ്ര​​​​സം​​​​ഗം ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ല്ല. പ്ര​​​​തി​​​​പ​​​​ക്ഷ​​​​വു​​​​മാ​​​​യി സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ന്ദി​​​​പ്ര​​​​സം​​​​ഗം ഇ​​​​ന്നു​​​​ണ്ടാ​​​​യേ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധം ഇ​​​​ന്ന​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ ഇ​​​​രി​​​​പ്പി​​​​ടം വ​​​​രെ​​​​യെ​​​​ത്തി.

കോ​​​​ണ്‍ഗ്ര​​​​സ് വ​​​​നി​​​​താ എം​​​​പി​​​​മാ​​​​രാ​​​​യ വ​​​​ർ​​​​ഷ ഗെ​​​​യ്ക്‌വാ​​​​ദ്, ആ​​​​ർ. സു​​​​ധ, പ്ര​​​​തി​​​​ഭ ധാ​​​​നോ​​​​ർ​​​​ക്ക​​​​ർ, ജ്യോ​​​​തി​​​​മ​​​​ണി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ‘നി​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ന്താ​​​​ണോ തോ​​​​ന്നു​​​​ന്ന​​​​ത് അ​​​​തു ചെ​​​​യ്യു​​​​ക’ (ഡൂ ​​​​വാ​​​​ട്ട് യു ​​​​തി​​​​ങ്ക് അ​​​​പ്രോ​​​​പ്രി​​​​യേ​​​​റ്റ്) എ​​​​ന്ന് ഇം​​​​ഗ്ലീ​​​​ഷി​​​​ലും ഹി​​​​ന്ദി​​​​യി​​​​ലും എ​​​​ഴു​​​​തി​​​​യ ബാ​​​​ന​​​​ർ പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഇ​​​​രി​​​​പ്പി​​​​ടം വ​​​​ള​​​​ഞ്ഞു. ചൈ​​​​നീ​​​​സ് ആ​​​​ക്ര​​​​മ​​​​ണം അ​​​​റി​​​​യി​​​​ച്ച​​​​പ്പോ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന ക​​​​ര​​​​സേ​​​​ന മു​​​​ൻ മേ​​​​ധാ​​​​വി​​​​യു​​​​ടെ ഓ​​​​ർ​​​​മ​​​​ക്കു​​​​റി​​​​പ്പി​​​​ലെ വാ​​​​ച​​​​ക​​​​മാ​​​​ണ് ബാ​​​​ന​​​​റി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. മോ​​​​ദി പ്ര​​​​സം​​​​ഗി​​​​ക്കാ​​​​നെ​​​​ത്തി​​​​യാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖം മ​​​​റ​​​​യ്ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് വ​​​​നി​​​​താ എം​​​​പി​​​​മാ​​​​ർ ബാ​​​​ന​​​​റു​​​​മാ​​​​യി അ​​​​ണി​​​​നി​​​​ര​​​​ന്ന​​​​ത്. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​ഭ​​​​യി​​​​ലേ​​​​ക്കെ​​​​ത്തി​​​​യി​​​​ല്ല. വ​​​​നി​​​​താ എം​​​​പി​​​​മാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത് ഗു​​​​രു​​​​ത​​​​ര സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

രാ​​​​വി​​​​ലെ 11ന് ​​​​സ​​​​ഭ സ​​​​മ്മേ​​​​ളി​​​​ച്ച​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ ബ​​​​ഹ​​​​ള​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള ഉ​​​​ച്ച​​​​യ്ക്ക് 12 വ​​​​രെ സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. പി​​​​ന്നീ​​​​ട് ചേ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ഇ​​​​ന്ത്യ-​​​​അ​​​​മേ​​​​രി​​​​ക്ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ച് വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി. അ​​​​പ്പോ​​​​ഴും പ്ര​​​​തി​​​​പ​​​​ക്ഷാം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി ബ​​​​ഹ​​​​ളം വ​​​​യ്ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മോ​​​​ദി​​​​യെ​​​​യും രാ​​​​ജ്നാ​​​​ഥ് സിം​​​​ഗി​​​​നെ​​​​യും പ​​​​രി​​​​ഹ​​​​സി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ബാ​​​​ന​​​​ർ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ബ​​​​ഹ​​​​ളം. ബ​​​​ഹ​​​​ള​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടാ​​​​മ​​​​തും നി​​​​ർ​​​​ത്തി​​​​വ​​​​ച്ച സ​​​​ഭ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് വീ​​​​ണ്ടും ചേ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ബി​​​​ജെ​​​​പി അം​​​​ഗം നി​​​​ഷി​​​​കാ​​​​ന്ത് ദു​​​​ബെ മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​​​നെ​​​​യും ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യെ​​​​യും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ഉ​​​​ദ്ധ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് സ​​​​ഭ കൂ​​​​ടു​​​​ത​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ഭ​​​​രി​​​​ത​​​​മാ​​​​ക്കി.

സ്പീ​​​​ക്ക​​​​റു​​​​ടെ ചെ​​​​യ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു കൃ​​​​ഷ്ണ പ്ര​​​​സാ​​​​ദ് ടെ​​​​ന്ന​​​​ട്ടി പ്ര​​​​സം​​​​ഗം അ​​​​വ​​​​സാ​​​​നി​​​​പ്പിക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും മൈ​​​​ക്ക് ഓ​​​​ഫ് ചെ​​​​യ്യാ​​​​തി​​​​രു​​​​ന്ന​​​​ത് പ്ര​​​​തി​​​​പ​​​​ക്ഷാം​​​​ഗ​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ൽ ചൊ​​​​ടി​​​​പ്പി​​​​ച്ചു. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പു​​​​സ്ത​​​​ക​​​​ത്തെ ഉ​​​​ദ്ധ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ സ​​​​ഭാ​​​​ച​​​​ട്ടം ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മൈ​​​​ക്ക് ഓ​​​​ഫ് ചെ​​​​യ്യു​​​​ന്ന സ്പീ​​​​ക്ക​​​​ർ ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പാ​​​​ണു കാ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം പി​​​​ന്നീ​​​​ട് ആ​​​​രോ​​​​പി​​​​ച്ചു.

ച​​​​ട്ടം ലം​​​​ഘി​​​​ച്ച് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പു​​​​സ്ത​​​​കം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച ദു​​​​ബെ​​​​യെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം സ്പീ​​​​ക്ക​​​​റു​​​​ടെ ചേം​​​​ബ​​​​റി​​​​ലെ​​​​ത്തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് രാ​​​​ഹു​​​​ലി​​​​ന്‍റെ പ്ര​​​​സം​​​​ഗം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​തി​​​​പ​​​​ക്ഷ​​​​മെ​​​​ത്തി​​​​യ​​​​ത്. ഇ​​​​രു​​​​കൂ​​​​ട്ട​​​​രും സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ വ​​​​രും ദി​​​​വ​​​​സ​​​​വും ലോ​​​​ക്സ​​​​ഭ കൂ​​​​ടു​​​​ത​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ഭ​​​​രി​​​​ത​​​​മാ​​​​കും.

മു​​​​ൻ സൈ​​​​നി​​​​ക​​​​മേ​​​​ധാ​​​​വി എം.​​​​എം. ന​​​​ര​​​​വ​​​​നെ​​​​യു​​​​ടെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ത്ത പു​​​​സ്ത​​​​ക​​​​ത്തെ ഉ​​​​ദ്ധ​​​​രി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗും വ​​​​രു​​​​ത്തി​​​​യ വീ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടാ​​​​ൻ രാ​​​​ഹു​​​​ലി​​​​നെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​താ​​​​ണു സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണം.

District News

ഹാ​ൾ ടി​ക്ക​റ്റി​ൽ പരീക്ഷാ കേ​ന്ദ്രം മാ​റി ന​ൽ​കി; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ല

ക​ണ്ണൂ​ർ: ഹാ​ൾ ടി​ക്ക​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യ​തി​ലെ തെ​റ്റി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ല. അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. പ​യ്യ​ന്നൂ​ർ കോ​റോം എ​സ്എ​ൻ​ജി കോ​ള​ജാ​യി​രു​ന്നു പ​രീ​ക്ഷാ​കേ​ന്ദ്രം.

എ​ന്നാ​ൽ 45 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച ഹാ​ൾ ടി​ക്ക​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്രം ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ തോ​ട്ട​ട​യി​ലെ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് കോ​ള​ജി​ൽ ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ ന​ട​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്എ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ കോ​റോ​ത്തെ എ​സ്എ​ൻ​ജി കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഹാ​ൾ ടി​ക്ക​റ്റ് ത​യാ​റാ​ക്കി​യ​തി​ലെ അ​ബ​ദ്ധം വ്യ​ക്ത​മാ​കു​ന്ന​ത്. കോ​ള​ജ് മാ​റി എ​ത്തി​യ​തു കാ​ര​ണം ഇ​ന്ന​ലെ​യും ഇ​ന്നും മൂ​ന്നു സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ ആ​ദ്യ ബാ​ച്ചു​കാ​ർ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ല. ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​മൃ​ത വി​ശ്വ​പീ​ഠം യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ ഹാ​ൾ ടി​ക്ക​റ്റി​ലെ പാ​ളി​ച്ച മ​ന​സി​ലാ​ക്കു​ന്ന​ത്. ഹാ​ൾ ടി​ക്ക​റ്റി​ലെ തെ​റ്റു​കാ​ര​ണം പ​രീ​ക്ഷ​യെ​ഴു​താ​നാ​കാ​ത്ത​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​മെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്ന് ഈ​ടാ​ക്കു​ന്ന ലാ​ബ് ഫീ​സ് വ​ക​മാ​റ്റ​രു​തെ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന ലാ​​​ബ് ഫീ​​​സ് സ​​​ർ​​​ക്കാ​​​ർ വ​​​ക​​​മാ​​​റ്റാ​​​തെ അ​​​തേ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ലാ​​​ബ് സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. അ​​​രു​​​ണ്‍​കു​​​മാ​​​റും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. മ​​​നോ​​​ജും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് പ്രാ​​​ക്ടി​​​ക്ക​​​ലു​​​ള്ള ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും 50 രൂ​​​പ നി​​​ര​​​ക്കി​​​ൽ ലാ​​​ബ് ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ൽ, തു​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലാ​​​ബ് സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. പ​​​ക​​​രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​റ​​​ൽ റ​​​വ​​​ന്യു ഹെ​​​ഡി​​​ലാ​​​ണ് അ​​​ട​​​യ്ക്കേ​​​ണ്ട​​​ത്.    

 സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​തു ഫ​​​ണ്ടി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​തു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലാ​​​ബ് സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല. പ​​​ക​​​രം സ്കൂ​​​ളി​​​ന്‍റെ പി​​​ഡി അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് അ​​​ട​​​ച്ചാ​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ ലാ​​​ബ് സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കാ​​​നാ​​​കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് കോ​​​ഷ​​​ൻ ഡി​​​പ്പോ​​​സി​​​റ്റ് പി​​​രി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ ജോ​​​ലി സ​​​മ​​​യം അ​​​ഞ്ചു ദി​​​വ​​​സ​​​മാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

Kerala

വെ​ട്ടു​കാ​ട് തി​രു​നാ​ൾ; പ്രാ​ദേ​ശി​ക അ​വ​ധി​യി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദേ​വൂ​സ് ദേ​വാ​ല തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​ഖ്യാ​പി​ച്ച പ്രാ​ദേ​ശി​ക അ​വ​ധി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റം​വ​രു​ത്തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​വ​ർ​ത്തി​ക്കും. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, താ​ലൂ​ക്കു​ക​ളി​ലെ​യും കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ 10 വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ അ​വ​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

തി​രു​നാ​ൾ പ്ര​മാ​ണി​ച്ച് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Corehub Up