Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charge

കെ-​ഫോ​ണ്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ടറാ​യി സ​ച്ചി​ൻ കു​മാ​ർ യാ​ദ​വ് ചു​മ​ത​ല​യേ​റ്റു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക് നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് (കെ​​​ഫോ​​​ണ്‍) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടറാ​​​യി സ​​​ച്ചി​​​ൻ കു​​​മാ​​​ർ യാ​​​ദ​​​വ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

നി​​​ല​​​വി​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന സ​​​ച്ചി​​​ൻ കു​​​മാ​​​ർ യാ​​​ദ​​​വ്, ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ, കേ​​​ര​​​ള സ്റ്റേ​​​റ്റ് റി​​​മോ​​​ട്ട് സെ​​​ൻ​​​സിം​​​ഗ് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്‌ടർ എ​​​ന്നീ അ​​​ഡി​​​ഷ​​​ണ​​​ൽ ചു​​​മ​​​ത​​​ല​​​ക​​​ളും വ​​​ഹി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

Kerala

മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകി ഉത്തരവായി

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എല്ലാ ജില്ലകളിലേക്കുമായി 14 മന്ത്രിമാർക്കാണ് ചുമതല നൽകിയത്.

മന്ത്രി സി.പി. ജോണിനാണ് തിരുവനന്തപുരത്തിന്‍റെ ചുമതല. ഷിബു ബേബി ജോണിന് കൊല്ലം ജില്ലയുടെയും പി.സി വിഷ്ണുനാഥിന് പത്തനംതിട്ട ജില്ലയുടെയും ചുമതല നൽകി.

ആലപ്പുഴ ജില്ലയുടെ ചുമതല എം. ലിജുവിനാണ്. കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ്, എറണാകുളത്ത് റോജി എം. ജോൺ എന്നിവർക്കാണ് ചുമതല. ഒ.ജെ. ജനീഷിന് തൃശൂരിന്‍റെ ചുമതല നൽകി.

എൻ. ഷംസുദ്ദീന് പാലക്കാട് ജില്ലയുടെ ചുമതല നൽകിയപ്പോൾ മലപ്പുറത്ത് പി.കെ. ബഷീറിനും കോഴിക്കോട് എ.പി. അനിൽകുമാറിനുമാണ് ചുമതല. വയനാട് - ടി. സിദ്ദിഖ്, കണ്ണൂർ -സണ്ണി ജോസഫ്, , കാസർഗോഡ് - കെ.എം. ഷാജി എന്നിങ്ങനെയാണ് മന്ത്രിമാരുടെ ചുമതല.

ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഈ മന്ത്രിമാർക്കായിരിക്കും. അതേസമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്ക് ജില്ലകളുടെ ചുമതലയില്ല.

District News

​​വോ​​ട്ടെ​​ണ്ണ​​ല്‍: നി​​രീ​​ക്ഷ​​ക​​ര്‍ ചു​​മ​​ത​​ല​​യേ​​റ്റു

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ണ്ണ​​ലി​​നാ​​യി കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ നി​​യോ​​ഗി​​ച്ച നി​​രീ​​ക്ഷ​​ക​​ര്‍ ചു​​മ​​ത​​ല​​യേ​​റ്റു.

എ​​സ്. ജ​​യ​​ന്തി (പാ​​ലാ), മു​​ഹ​​മ്മ​​ദ് അ​​ബൂ​​ബ​​ക്ക​​ര്‍ (ക​​ടു​​ത്തു​​രു​​ത്തി), മ​​നോ​​ജ് ഖേ​​ത്രി (വൈ​​ക്കം), ര​​ഞ്ജി​​ത്കു​​മാ​​ര്‍ സി​​ന്‍​ഹ (ഏ​​റ്റു​​മാ​​നൂ​​ര്‍), എ​​ച്ച്.​​എ​​ന്‍. ഗോ​​പാ​​ല​​കൃ​​ഷ്ണ (കോ​​ട്ട​​യം), കെ.​​എ​​സ്. ജാ​​ല (പു​​തു​​പ്പ​​ള്ളി), താ​​ഷി ചോ​​ഫ​​ല്‍ (ച​​ങ്ങ​​നാ​​ശേ​​രി), എം. ​​ശേ​​ഷി റെ​​ഡ്ഡി (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര റാ​​വു (പൂ​​ഞ്ഞാ​​ര്‍) എ​​ന്നി​​വ​​രാ​​ണ് നി​​രീ​​ക്ഷ​​ക​​ർ. കോ​​ട്ട​​യം ടി​​ബി റോ​​ഡി​​ലു​​ള്ള പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് റ​​സ്റ്റ് ഹൗ​​സി​​ല്‍ രാ​​വി​​ലെ 10 മു​​ത​​ല്‍ 11 വ​​രെ ഇ​​വ​​രെ സ​​ന്ദ​​ര്‍​ശി​​ച്ച് കൗ​​ണ്ടിം​​ഗ് സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ളും ആ​​ക്ഷേ​​പ​​ങ്ങ​​ളും ഉ​​ന്ന​​യി​​ക്കാം. 0481 2920644.

Kerala

വൈ​റ​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം; രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത രാഷ്‌ട്രീ​യ നേ​താ​ക്ക​ളെ പ്ര​തി​യാ​ക്ക​ണ​മെ​ന്ന സ്വ​കാ​ര്യ ഹ​ർ​ജി കോ​ട​തി സ്റ്റേ ​ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യാ​ണ് സ്റ്റേ ചെ​യ്ത​ത്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, എ.​എ. റ​ഹീം എം​പി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പെ​ട​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​ത്. ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്.

പെൺകുട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലി​സി​നോ​ടു വി​ശ​ദീ​ക​ര​ണ​വും കോ​ട​തി തേ​ടി.

അ​തേ​സ​മ​യം, വി​വാ​ഹം ക​ഴി​യു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ് ക​ഴി​ഞ്ഞി​രു​ന്നു​വെന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​കാ​ർ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

Kerala

മൊ​ബൈ​ലി​ൽ ചാ​ർ​ജ് തീ​ർ​ന്നു, വ​ഴി തെ​റ്റി; മ​ല​യി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ തി​രി​ക​യെ​ത്തി​ച്ച​ത് പ​ണി​പ്പെ​ട്ട്

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ല​ത്തി​ന​ടു​ത്ത് ക​രി​ങ്ങാ​ട് കൊ​ര​ണ​പ്പാ​റ മ​ല​യി​ൽ യു​വാ​ക്ക​ൾ കു​ടു​ങ്ങി. ശ​നി​യാ​ഴ്ച്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

വ​ള​യം കു​യ്തേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബി​ദേ​വ്, അ​മ​ൽ എ​ന്നി​വ​രാ​ണ് മ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. വൈ​കീ​ട്ട് മ​ല​ക​യ​റി​യ യു​വാ​ക്ക​ൾ തി​രി​ച്ചി​റ​ങ്ങാ​നാ​വു​മ്പോ​ഴേ​ക്ക് ഇ​രു​ട്ടാ​യി. ഇ​തോ​ടെ വ​ഴി​തെ​റ്റു​ക​യാ​യി​രു​ന്നു.

കാ​യ​ക്കൊ​ടി കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഏ​റെ ഉ​യ​രം കൂ​ടി​യ മ​ല​യാ​ണ് കൊ​ര​ണ​പ്പാ​റ. മൊ​ബൈ​ലി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്ന​തും കൊ​ര​ണ​പ്പാ​റ​യി​ൽ മൊ​ബൈ​ൽ റെ​യി​ഞ്ച് ഇ​ല്ലാ​ത്ത​തും യു​വാ​ക്ക​ളെ വി​ഷ​മ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് റെ​യ്ഞ്ച് കി​ട്ടി​യ​പ്പോ​ൾ 101-ൽ ​വി​ളി​ച്ചാ​ണ് കു​ടു​ങ്ങി​യ കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് നാ​ദാ​പു​രം ഫ​യ​ർ​ഫോ​ഴ്സും, തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ര​ക്ഷി​ച്ച് താ​ഴെ​യി​റ​ക്കു​ക​യു​മാ​യി​രു​ന്നു. കു​ന്നും കാ​ടും നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ തി​ര​ച്ചി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും, ഫ​യ​ർ​ഫോ​ഴ്സും, പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ രാ​ത്രി പ​ത്ത​ര​യോ​ടെ യു​വാ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ നി​റ​ഞ്ഞ​താ​ണ് കൊ​ര​ണ​പ്പാ​റ​യെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​രും ക​യ​റാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സും നാ​ട്ടു​കാ​രും അ​റി​യി​ച്ചു.

Kerala

സ്പായിലെ കൂട്ടബലാത്സംഗം; പ്ര​തി​ക്കെ​തി​രേ വീ​ണ്ടും കാ​പ്പ ചു​മ​ത്തു​മെ​ന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ര​ണ സു​ബി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍​ക്കെ​തി​രേ വീ​ണ്ടും കാ​പ്പ ചു​മ​ത്താ​ന്‍ പോ​ലീ​സ് നീ​ക്കം.

കാ​പ്പാ നി​യ​മ പ്ര​കാ​രം ആ​റു​മാ​സ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നു​ശേ​ഷം 2025 മാ​ര്‍​ച്ചി​ലാ​ണ് ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും ക​ടു​ത്ത ന​ട​പ​ടി​ക്ക് ആ​ലോ​ചി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗം അ​ന്വേ​ഷി​ക്കാ​ന്‍ തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. കു​റ്റ​പ്പു​ഴ, പാ​പ്പാ​ന​വേ​ലി​ല്‍ മ​ര​ണം സു​ബി​ന്‍​എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചാ​ക്കോ (27), തി​രു​വ​ല്ല മു​പ്പി​രി​യി​ല്‍ ബെ​ര്‍​ല​ന്‍​ദാ​സ് (38) എ​ന്നി​വ​രാ​ണ് സ്പാ ​അ​തി​ക്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റു നാ​ലു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

Latest News

Corehub Up