x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു


Published: July 7, 2026 01:45 AM IST | Updated: July 7, 2026 01:45 AM IST

ത​ല​യോ​ല​പ്പറ​മ്പ്: ത​ല​യോ​ല​പ​റ​മ്പ് റോ​ട്ട​റി ക്ല​ബി​ൻ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ ആ​റാ​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ എം. ​സു​ധി ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സെ​ക്ര​ട്ട​റി അ​ഡ്വ. ശ്രീ​കാ​ന്ത് സോ​മ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് റോ​ട്ട​റി ക്ല​ബ്ബിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്),വി​നോ​ദ് ബാ​ബു(​സെ​ക്ര​ട്ട​റി), പ്ര​കാ​ശ​ൻ​ച​ക്കാ​ല (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.

യോ​ഗ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച റെ​ജി ആ​റാ​ക്ക​ൻ, അ​ഡ്വ. ശ്രീ​കാ​ന്ത് സോ​മ​ൻ, എ​സ്.​ദി​ൻ​രാ​ജ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ചി​കി​ൽ​സാ ധ​ന​സ​ഹാ​യ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ളും വി​ത​ര​ണം ന​ട​ത്തി. റോ​ട്ട​റി കോ​ട്ട​യം റ​വ​ന്യു ജി​ല്ല 3211 ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു.


അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ശി​വ​പ്ര​സാ​ദ്, അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ, ബൈ​ജു സോ​മ​നാ​ഥ​ൻ, വി​നോ​ദ് ബാ​ബു, മാ​ന​സി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Rotary Club officers charge

Recent News

Corehub Up