കോട്ടയം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകര്‍ ചുമതലയേറ്റു.
എസ്. ജയന്തി (പാലാ), മുഹമ്മദ് അബൂബക്കര്‍ (കടുത്തുരുത്തി), മനോജ് ഖേത്രി (വൈക്കം), രഞ്ജിത്കുമാര്‍ സിന്‍ഹ (ഏറ്റുമാനൂര്‍), എച്ച്.എന്‍. ഗോപാലകൃഷ്ണ (കോട്ടയം), കെ.എസ്. ജാല (പുതുപ്പള്ളി), താഷി ചോഫല് (ചങ്ങനാശേരി), എം. ശേഷി റെഡ്ഡി (കാഞ്ഞിരപ്പള്ളി), കെ. ചന്ദ്രശേഖര റാവു (പൂഞ്ഞാര്‍) എന്നിവരാണ് നിരീക്ഷകർ. കോട്ടയം ടിബി റോഡിലുള്ള പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ രാവിലെ 10 മുതല്‍ 11 വരെ ഇവരെ സന്ദര്‍ശിച്ച് കൗണ്ടിംഗ് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാം. 0481 2920644.
Tags : nattu vishesham Observers take charge