Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Company

മ​ണി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി കാ​ർ​ബോ​റാ​ണ്ടം ക​ന്പ​നി​യി​ൽനി​ന്ന് ഏ​റ്റെ​ടു​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യും സെ​​​ക്ര​​​ട്ട​​​റി​​​ത​​​ല സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടും പ​​​രി​​​ഗ​​​ണി​​​ച്ച് മ​​​ണി​​​യാ​​​ർ ചെ​​​റു​​​കി​​​ട ജ​​​ല​​​വൈ​​​ദ്യു​​​തി പ​​​ദ്ധ​​​തി കാ​​​ർ​​​ബോ​​​റാ​​​ണ്ടം ക​​​ന്പ​​​നി​​​യി​​​ൽ നി​​​ന്ന് കെ​​​എ​​​സ്ഇ​​​ബി​​​എ​​​ൽ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ വ​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പ​​​ഴ​​​കു​​​ളം മ​​​ധു​​​വി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Kerala

കള്ളാടി ദുരന്തം: കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ധനസഹായം വേഗത്തില്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്‍റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്‍കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.

തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.

Kerala

ക​​​ള്ളാ​​​ടി ദു​ര​ന്ത​കാ​ര​ണം മ​ഴ​യെ​ന്ന് ക​രാ​ര്‍ ക​മ്പ​നി


കോ​​​ഴി​​​ക്കോ​​​ട്: മേ​​​പ്പാ​​​ടി - ക​​​ള്ളാ​​​ടി - ആ​​​ന​​​ക്കാം​​​പൊ​​​യി​​​ല്‍ തു​​​ര​​​ങ്ക​​​പാ​​​ത നി​​​ര്‍​മാ​​​ണ സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​നു​​​കാ​​​ര​​​ണം വ​​​യ​​​നാ​​​ട്ടി​​​ലെ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണെ​​ന്ന് തു​​​ര​​​ങ്ക​​​പാ​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ര്‍​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള ദി​​​ലീ​​​പ് ബി​​​ല്‍​ഡ്‌​​​കോ​​​ണ്‍ ലി​​​മി​​​റ്റ​​​ഡ്.

ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​നും നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​നും ന​​​ല്‍​കി​​​യ ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണു ക​​​മ്പ​​​നി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ പെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി​​​യി​​​രു​​​ന്നു.​​​

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം അ​​​പ​​​ക​​​ട​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ വ​​​യ​​​നാ​​​ട്ടി​​​ല്‍ ഏ​​​ക​​​ദേ​​​ശം 265 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ മ​​​ഴ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി വ​​​യ​​​നാ​​​ട് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ള്‍ കാ​​​ല​​​വ​​​ര്‍​ഷ​​​ക്കെ​​​ടു​​​തി​​​ക​​​ള്‍​ക്കും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലു​​​ക​​​ള്‍​ക്കും ഏ​​​റെ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണെ​​​ന്നും ക​​​മ്പ​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ല്ലാ​​​വി​​​ധ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, സു​​​ര​​​ക്ഷാ, പ​​​രി​​​സ്ഥി​​​തി അ​​​നു​​​മ​​​തി​​​ക​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല പ്ര​​​ദേ​​​ശ​​​മാ​​​യ​​​തി​​​നാ​​​ല്‍ സു​​​പ്രീംകോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച സെ​​​ന്‍​ട്ര​​​ല്‍ എം​​​പ​​​വേ​​​ര്‍​ഡ് ക​​​മ്മി​​​റ്റി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​ന്നി​​​ല​​​ധി​​​കം നി​​​യ​​​ന്ത്ര​​​ണ-​​​മേ​​​ല്‍​നോ​​​ട്ട സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​ത്. തു​​​ര​​​ങ്കം തു​​​ര​​​ക്കു​​​മ്പോ​​​ള്‍ പു​​​റ​​​ന്ത​​​ള്ളു​​​ന്ന മ​​​ണ്ണും പാ​​​റ​​​യും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ അം​​​ഗീ​​​കൃ​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം മാ​​​ത്ര​​​മാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

ക​​​ര്‍​ശ​​​ന​​​മാ​​​യ സു​​​ര​​​ക്ഷാ-​​​നി​​​യ​​​മ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​പ​​​ര​​​മാ​​​യ പി​​​ഴ​​​വു​​​ക​​​ള്‍ ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളോ​​​ടു ക​​​മ്പ​​​നി പൂ​​​ര്‍​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി അ​​​ഭി​​​ഷേ​​​ക് ശ്രീ​​​വാ​​​സ്ത​​​വ അ​​റി​​യി​​ച്ചു.

Business

റംബുട്ടാന്‍ സംഭരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി

തൊ​ടു​പു​ഴ: റം​ബു​ട്ടാ​ന്‍ ക​ര്‍ഷ​ക​ര്‍ക്ക് ന്യാ​യ വി​ല ഉ​റ​പ്പു വ​രു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ഹോ​ര്‍ട്ടി​കോ​ര്‍പ്പ് വ​ഴി റം​ബു​ട്ടാ​ന്‍ സം​ഭ​രി​ക്കു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​റ​പ്പു ന​ൽ​കി​യെ​ന്ന് ഫ്രൂ​ട്ട്‌​സ് വാ​ലി ഫാ​ര്‍മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റം​ബു​ട്ടാ​ന്‍ വി​ല​യി​ടി​വ് പ​രി​ഹ​രി​ക്കാ​ന്‍ 160 രൂ​പ​യ്ക്ക് സ​ര്‍ക്കാ​ര്‍ റം​ബു​ട്ടാ​ന്‍ സം​ഭ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍കി​യി​രു്ന​നു. കേ​ര​ള​ത്തി​ല്‍ ഫ്രൂ​ട്ട്‌​സ് കൃ​ഷി പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക​യെ​ന്ന​ത് സ​ര്‍ക്കാ​രി​ന്‍റെ ന​യ​മാ​ണെ​ന്നും കാ​ലാ​വ​സ്ഥ അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫ്രൂ​ട്ട്‌​സ് ക്യ​ഷി​ക്ക് പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​നം ന​ല്‍കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​താ​യി ബി​ജു പ​റ​യ​ന്നി​ലം അ​റി​യി​ച്ചു.

റം​ബു​ട്ടാ​ന്‍ സം​ഭ​രി​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നു ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, എം​എ​ല്‍ എ ​മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, ഡോ. ​മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലും ന​ട​ത്തി. അ​വ​ക്കാ​ഡോ, റം​ബു​ട്ടാ​ന്‍, ദു​രി​യാ​ന്‍, മം​ങ്കോ​സ്റ്റി​ന്‍, പാ​ഷ​ന്‍ ഫ്രൂ​ട്ട് തു​ട​ങ്ങി​യ എ​ക്‌​സോ​ട്ടി​ക് ഫ്രൂ​ട്ട്‌​സ് കൃ​ഷി​ക​ളു​ടെ സാ​ധ്യ​ത സം​ബ​ന്ധി​ച്ച് നി​വേ​ദ​ക സം​ഘ​ത്തി​ലെ ഫ്രൂ​ട്ട്‌​സ് വാ​ലി ഡ​യ​റ​ക്ട​ര്‍മാ​രാ​യ ജോ​സി കൊ​ച്ചു​കു​ടി, സ​ജി നാ​രാ​യ​ണ​ന്‍, മാ​നേ​ജ​ര്‍ ബി​നു മ​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തി.

Kerala

കു​ന്ന​ത്തു​നാ​ട് വാ​ഴ​ക്കു​ള​ത്ത് പെ​യി​ന്‍റ് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് വാ​ഴ​ക്കു​ള​ത്ത് പെ​യി​ന്‍റ് ക​മ്പ​നി​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടു​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് വാ​ഴ​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന 'ക​ള​ർ ഇ​ന്ത്യ' എ​ന്ന പെ​യി​ന്‍റ് ക​മ്പ​നി​ക്ക് തീ​പി​ടി​ച്ച​ത്.

തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഒ​ന്നി​ല​ധി​കം യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ ന​ട​ത്തി​യ അ​തി​വേ​ഗ നീ​ക്ക​ത്തി​ലാ​ണ് തീ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത്. പെ​യി​ന്‍റും അ​നു​ബ​ന്ധ രാ​സ​വ​സ്തു​ക്ക​ളും ഉ​ള്ള​തി​നാ​ൽ തീ ​വേ​ഗ​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കി.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റ​താ​യി ഇ​തു​വ​രെ വി​വ​ര​മി​ല്ല. നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Business

മാ​ർ​ച്ച് പാ​ദം: ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​ഭം നേ​ടി​യ ധനകാര്യ ക​ന്പ​നി​യാ​യി എ​ൽ​ഐ​സി

മും​​ബൈ: മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ധ​​ന​​കാ​​ര്യ മേ​​ഖ​​ല​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ലാ​​ഭം കൊ​​യ്യു​​ന്ന ക​​ന്പ​​നി​​യാ​​യി പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​യ ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൽ​​ഐ​​സി). മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ 23,400 കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​ണ് ഈ ​​പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ അ​​റ്റാ​​ദാ​​യം.

കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ പോ​​ലും 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ നാ​​ലാം പാ​​ദ​​ത്തി​​ലെ ലാ​​ഭ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ എ​​ൽ​​ഐ​​സി ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 19,013 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ, മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ എ​​ൽ​​ഐ​​സി​​യു​​ടെ വ​​രു​​മാ​​നം 23 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​മാ​​യ 23,420 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യ​​താ​​യി ക​​ന്പ​​നി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ച്ച സാ​​ന്പ​​ത്തി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, നാ​​ലാം പാ​​ദ​​ത്തി​​ലെ ലാ​​ഭ​​ക്ക​​ണ​​ക്കി​​ൽ എ​​ൽ​​ഐ​​സി​​ക്കു പി​​ന്നി​​ൽ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യും എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കു​​മാ​​ണു​​ള്ള​​ത്. ഇ​​ക്കാ​​ല​​ള​​യ​​വി​​ൽ ഇ​​വ യ​​ഥാ​​ക്ര​​മം 19,684 കോ​​ടി രൂ​​പ​​യും 19,221 കോ​​ടി രൂ​​പ​​യും ലാ​​ഭം നേ​​ടി.

വാ​​ർ​​ഷി​​ക ലാ​​ഭ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ എ​​ൽ​​ഐ​​സി​​യേ​​ക്കാ​​ൾ ബ​​ഹു​​ദൂ​​രം മു​​ന്നി​​ലാ​​ണ് എ​​സ്ബി​​ഐ. 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ എ​​ൽ​​ഐ​​സി 57,419 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭം നേ​​ടി​​യ​​പ്പോ​​ൾ എ​​സ്ബി​​ഐ 80,032 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭം നേ​​ടി.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ വാ​​ർ​​ഷി​​ക ലാ​​ഭം 74,670 കോ​​ടി രൂ​​പ​​യും ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്കി​​ന്‍റേത് 50147 കോ​​ടി രൂ​​പ​​യു​​മാ​​ണ്.

മ​​റ്റ് പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ നാ​​ലാം​​പാ​​ദ​​ത്തി​​ൽ 11,378 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റാ​​ദാ​​യ​​ത്തോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. കോ​​ൾ ഇ​​ന്ത്യ 10,839 കോ​​ടി രൂ​​പ​​യും പ​​വ​​ർ ഫി​​നാ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ 8598 കോ​​ടി രൂ​​പ​​യും എ​​ൻ​​ടി​​പി​​സി 8747 കോ​​ടി രൂ​​പ​​യും ലാ​​ഭം നേ​​ടി.

മൊ​​ത്തം കോ​​ർ​​പ​​റേ​​റ്റ് മേ​​ഖ​​ല എ​​ടു​​ത്താ​​ൽ ജ​​നു​​വ​​രി-​​മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ 51,970 കോ​​ടി രൂ​​പ​​യു​​ടെ റി​​ക്കാ​​ർ​​ഡ് ലാ​​ഭ​​വു​​മാ​​യി വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത്രൈ​​മാ​​സ ലാ​​ഭം നേ​​ടു​​ന്ന ക​​ന്പ​​നി​​യാ​​യി. പ്ര​​ധാ​​ന​​മാ​​യും നി​​യ​​മ​​പ​​ര​​മാ​​യ ബാ​​ധ്യ​​ത​​ക​​ളി​​ൽ ഇ​​ള​​വ് ല​​ഭി​​ച്ച​​തു​​മൂ​​ലം ഏ​​താ​​ണ്ട് ആ​​റു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ക​​ന്പ​​നി നേ​​ടു​​ന്ന ആ​​ദ്യ​​ത്തെ ലാ​​ഭ​​മാ​​ണി​​ത്.

Kerala

സ്വ​ന്തം സ്ഥാ​പ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ലാ​ഭം; ത​ല​യി​ണ ക​മ്പ​നി​ക്ക് തീ​യി​ട്ടു, പ്ര​തി പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: ത​ല​യി​ണ ക​മ്പ​നി തീ​വ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ൽ എ​ല്ലും​വി​ള​യി​ൽ വീ​ട്ടി​ൽ സി​ദ്ദി​ഖി​നെ (39) ആ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 2ന് ​ആ​യി​രു​ന്നു മു​ടി​ക്ക​ൽ മൗ​ലൂ​ദ് പു​ര​യ്ക്ക് സ​മീ​പ​മു​ള്ള ത​ല​യി​ണ ക​മ്പ​നി തീ ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. 17 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.

പ്ര​തി​യു​ടെ സ്ഥാ​പ​ന​ത്തേ​ക്കാ​ൾ ലാ​ഭ​ത്തി​ൽ പ്ര​സ്തു​ത സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ച​തി​ൻ്റെ വി​രോ​ധ​ത്താ​ലാ​ണ് തീ​വ​ച്ച​തെ​ന്ന് എ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ബൈ​ക്ക് കേ​ടാ​ണെ​ന്ന് ക​ള​വ് പ​റ​ഞ്ഞ് അ​യ​ൽ​വാ​സി​യി​ൽ നി​ന്നും വാ​ങ്ങി​യ ബൈ​ക്കു​മാ​യാ​ണ് ക​മ്പ​നി ക​ത്തി​ക്കാ​ൻ പ്ര​തി പോ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ഹ​ർ​ദ്ദി​ക് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്ര​വീ​ൺ പ്ര​കാ​ശ്, ജോ​ജോ ജോ​ർ​ജ്, എ​സ്.​എ​ൽ അ​ർ​ജു​ൻ, അ​ബ്ദു​ൾ ജ​ലീ​ൽ , എ​എ​സ്ഐ​മാ​രാ​യ ര​തീ​ശ​ൻ, സു​ബൈ​ർ എം.​ബി., സി​പി​ഒ​മാ​രാ​യ ന​ജ്മി, സി​ബി​ൻ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

National

എ​ൽ​പി​ജി സി​ലി​ണ്ട​ർ വി​ല കു​ത്ത​നെ കൂ​ട്ടി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ; ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 993 രൂ​പ, സി​ലി​ണ്ട​ർ വി​ല 3000 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം, ബം​ഗാ​ൾ, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ എ​ൽ​പി​ജി സി​ലി​ണ്ട​ർ വി​ല കു​ത്ത​നെ കൂ​ടി പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ (19 കി​ലോ​ഗ്രാം) വി​ല​യാ​ണ് വ​ർി​ധി​പ്പി​ച്ച​ത്. ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത് 993 രൂ​പ​യാ​ണ്. അ​പൂ​ർ​വ​മാ​യി​ട്ടാ​ണ് ഒ​റ്റ​ത്ത​വ​ണ ഇ​ത്ര​യും വി​ല കൂ​ട്ടു​ന്ന​ത്.

ഇ​തോ​ടെ സി​ലി​ണ്ട​ർ വി​ല 3000 രൂ​പ​യും ക​ട​ന്നു. 3085 രൂ​പ​യാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ലെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് 3106 രൂ​പ. കോ​ഴി​ക്കോ​ട്ട് 3117.5 രൂ​പ. ഹോ​ട്ട​ൽ, റ​സ്റ്റ​റ​ന്‍റു​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ​യ്ക്ക് ഗു​രു​ത​ര ആ​ഘാ​ത​മാ​ണ് ഈ ​വി​ല​ക്ക​യ​റ്റം. പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കു​ത്ത​നെ കൂ​ടു​മെ​ന്ന​തി​നാ​ൽ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​ൻ ഇ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യേ​ക്കും. വി​ല​കൂ​ട്ടു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ അ​ക​റ്റാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഏ​പ്രി​ൽ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 195.50 രൂ​പ കൂ​ട്ടി​യി​രു​ന്നു. ജ​നു​വ​രി ഒ​ന്നി​ന് 111 രൂ​പ​യും മാ​ർ​ച്ച് ഒ​ന്നി​ന് 28 - 31 രൂ​പ​യും മാ​ർ​ച്ച് ഏ​ഴി​ന് 115 രൂ​പ​യും വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ (14.2 കി​ലോ​ഗ്രാം) വി​ല നി​ല​വി​ൽ കൂ​ട്ടി​യി​ട്ടി​ല്ല. ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ, പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൂ​ട്ടു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കൂ​ട്ടു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം ത​ള്ളി​യി​രു​ന്നു.

Kerala

മ​ല​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം; തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

മ​ല​പ്പു​റം: മൈ​ലാ​ടി വെ​ള്ളൂ​ർ റോ​ഡി​ലെ പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ലെ പു​റ​ത്ത് കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ല​ക്ട്രി​ക് ലൈ​ൻ ഷോ​ട്ടാ​യി തെ​ങ്ങി​ന്‍റെ ഓ​ല ക​ത്തി​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. മ​ല​പ്പു​റം ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

തീ ​ഉ​ട​ൻ അ​ണ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

Kerala

എടയാര്‍ തീപിടിത്തം: സി ജി ലൂബ്രിക്കന്‍റ്സിന്‍റെ ലൈസന്‍സ് റദ്ദാക്കി, കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ദേശം

കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ സി ജി ലൂബ്രിക്കന്‍റ്സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. കമ്പനി അടച്ചു പൂട്ടാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് നിര്‍ദേശം നല്‍കി. ഗുരുതര സുരക്ഷാവീഴ്ചയാണ് ഒരു തൊഴിലാളി മരിക്കാനിടയായ തീപിടിത്തത്തിന് കാരണമായത്.

കമ്പനിയില്‍ വര്‍ഷം തോറും നടത്തേണ്ട കോയില്‍ ടെസ്റ്റിംഗ് നടത്തിയിട്ടില്ല. ഡിസംബറില്‍ നടത്തേണ്ടിയിരുന്ന കോയില്‍ ടെസ്റ്റിംഗ് നടത്തിയിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 17 വര്‍ഷം പഴക്കമുള്ള ബോയിലറില്‍ നിന്നാണ് തീപിടിത്തം ഉണ്ടായത്.

ഇത് വര്‍ഷം തോറും പരിശോധന നടത്തുകയും ലീക്കേജ് ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഈ പരിശോധന നടത്തിയിട്ടില്ല. ബോയിലറില്‍ നിന്നുള്ള ലീക്കേജില്‍ നിന്നാണ് തീപിടിച്ചത്. കമ്പനിയിലെ മറ്റ് പല ഉപകരണങ്ങളുടെയും സുരക്ഷ പരിശോധന നടത്തുകയോ അതിന്‍റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

അതേസമയം, തീപിടിത്തത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി ശത്രു മുഖ്യയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി.

30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അസിസ്റ്റന്‍റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, ഡിവൈഎസ്പി ബാബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമനെന്ന് ധാരണയായത്. ഇതോടെ രാത്രി 11.30ന് ഉപരോധം അവസാനിപ്പിച്ച് എടയാര്‍ ശാന്തിതീരം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

National

അമ്മയിൽനിന്നു ബിസിനസ് പഠിച്ച സി.ജെ.റോയ്; 210 പ്രോജക്ടുകൾ

തൃ​ശൂ​ർ: ജ​നി​ച്ച​തും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും ബം​ഗ​ളൂ​രു​വെ​ന്ന സ്വ​പ്ന ന​ഗ​ര​ത്തി​ലാ​ണെ​ങ്കി​ലും ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ശാ​ഖ​യി​ൽ താ​ൻ വേ​രൂ​ന്നി​യ തൃ​ശൂ​രി​നെ​യും ചേ​ർ​ത്തു​നി​ർ​ത്തി സി.​ജെ. റോ​യ്. പ​ത്തോ​ളം പ​ടു​കൂ​റ്റ​ൻ ഫ്ലാ​റ്റ്സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ണു തൃ​ശൂ​രി​ൽ സി.​ജെ. റോ​യ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് കെ​ട്ടി​പ്പൊ​ക്കി​യ​ത്.

അമ്മയ്ക്കൊപ്പം

ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ലെ പാ​ലു​വാ​യി​ൽ ചി​രി​യ​ങ്ക​ണ്ട​ത്ത് ജോ​സ​ഫി​ന്‍റെ​യും ത്രേ​സ്യ​യു​ടെ​യും മ​ക​നാ​ണു പി​ൽ​ക്കാ​ല​ത്ത് സി.​ജെ. റോ​യ് എ​ന്ന ലോ​ക​മ​റി​യു​ന്ന ബി​ൽ​ഡ​റാ​യി വ​ള​ർ​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ബി​സി​ന​സ് സാ​മ്രാ​ജ്യം കെ​ട്ടി​പ്പൊ​ക്കി​യ സി.​ജെ. റോ​യ് അ​മ്മ​യി​ൽ​നി​ന്നാ​ണു ബി​സി​ന​സി​ന്‍റെ ആ​ദ്യ ​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. ചെ​റി​യ പ്ലോ​ട്ടു​ക​ൾ വാ​ങ്ങി അ​വി​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു അ​മ്മ​യു​ടെ ബി​സി​ന​സ്. അ​മ്മ​യ്ക്കൊ​പ്പം ചേ​ർ​ന്നു ബി​സി​ന​സി​ലെ ലാ​ഭ​സാ​ധ്യ​ത​ക​ൾ റോ​യ് മ​ന​സി​ലാ​ക്കി. പി​ന്നീ​ട് ക​ണ്ണ​ട​ച്ചു​തു​റ​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണു കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ സി.​ജെ. റോ​യ് ഇ​ടം​പി​ടി​ച്ച​ത്.

പത്തോളം കൂറ്റൻ അപ്പാർട്ട്മെന്‍റുകൾ

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്നു കേ​ര​ള​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്പോ​ൾ, ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ​റു​ദീ​സ​യു​ടെ സ്പ​ന്ദി​ക്കു​ന്ന കേ​ന്ദ്ര​മെ​ന്നു പു​ക​ഴ്ത്തി​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് തൃ​ശൂ​രി​ലേ​ക്കു താ​മ​സ​ക്കാ​രെ ആ​ക​ർ​ഷി​ച്ച​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഗ​താ​ഗ​ത ബ​ദ​ലു​ക​ളു​മു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ൽ താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണു തൃ​ശൂ​രെ​ന്നും വി​ശേ​ഷി​പ്പി​ച്ചു.

ചേ​ല​ക്കോ​ട്ടു​ക​ര​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ആ​സ്റ്റ​ർ, ഒ​ല്ലൂ​ർ ക്രി​സ്റ്റ​ഫ​ർ ന​ഗ​റി​ൽ കോ​ൺ​ഫി​ഡ​ന്‍റ് എ​ലൈ​റ്റ്, കോ​ൺ​ഫി​ഡ​ന്‍റ് ഒ​റി​യോ​ൺ, കോ​ൺ​ഫി​ഡ​ന്‍റ് മാ​പ്പി​ൾ, പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ജെ​മി​നി-2, പ​റ​വ​ട്ടാ​നി​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് വേ​ഗ3, ഒ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ബ്ലി​സ്, ബ്ലി​സ്2, രാ​മ​വ​ർ​മ​പു​ര​ത്ത് കോ​ൺ​ഫി​ഡ​ന്‍റ് എ​ബൊ​നി, അ​ര​ണാ​ട്ടു​ക​ര​യി​ൽ ലോ​ട്ട​സ് തു​ട​ങ്ങി​യ​വ​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗൂ​പ്പി​ന്‍റെ തൃ​ശൂ​രി​ലെ ഫ്ലാ​റ്റ്സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ. ഇ​തി​ൽ ആ​റ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ വി​ല്പ​ന പൂ​ർ​ത്തീ​ക​രി​ച്ച​വ​യാ​ണ്. നി​ല​വി​ൽ ഒ​ല്ലൂ​രി​ലും അ​ര​ണാ​ട്ടു​ക​ര​യി​ലും രാ​മ​വ​ർ​മ​പു​ര​ത്തു​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ണു വി​ല്പ​ന​യ്ക്കു​ള്ള​ത്.

ഏഴു പേർ ചേർന്നു തുടക്കം

2005ൽ ​ഏ​ഴു​പേ​ർ ചേ​ർ​ന്ന് നൂ​റു​കോ​ടി രൂ​പ​യു​ടെ പ്രാ​രം​ഭ നി​ക്ഷേ​പ​മാ​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി തു​ട​ങ്ങി​യ ക​മ്പ​നി പി​ന്നീ​ട് ക​ർ​ണാ​ട​ക​ത്തി​ലും കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മു​ൾ​പ്പ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ട്ടേ​റെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ഹോ​സ്പി​റ്റാ​ലി​റ്റി, എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ലേ​ക്കും വ​ള​ർ​ന്നു. ഏ​വി​യേ​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, ഗോ​ള്‍​ഫിം​ഗ്, റീ​ട്ടെ​യി​ല്‍, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രേ​ഡിം​ഗ് (ബി​ല്‍​ഡിം​ഗ് മെ​റ്റീ​രി​യ​ല്‍​സ്) തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു റോ​യ്. സീ​റോ ഡെ​ബി​റ്റാ​യി​രു​ന്നു ന​യം.

കൂടുതൽ കൊച്ചിയിൽ

കേ​ര​ള​ത്തിൽ സി.​ജെ. റോ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ്രോ​ജ​ക്ടു​ക​ളു​ള്ള​ത് കൊ​ച്ചി​യി​ലാ​ണ്, 29. തൃ​ശൂ​രി​ൽ പ​ത്തും തി​രു​വ​ന​ന്ത​പു​രം- 25, ദു​ബാ​യ്- അ​ഞ്ച്, കോ​ഴി​ക്കോ​ട്- എ​ട്ട്, കോ​ട്ട​യ​ത്തു നാ​ലും പ്രോ​ജ​ക്ടു​ക​ളു​ണ്ട്. 20 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യി​ൽ മൊ​ത്തം 210ല​ധി​കം പ്രോ​ജ​ക്ടു​ക​ളി​ലാ​യി 23,100ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള​താ​യി കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

District News

ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യും 30,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

മ​ല​പ്പു​റം: ഡി​സ്ചാ​ർ​ജ് ചെ​യ്ത രോ​ഗി​യെ ബി​ല്ല് അ​ട​ക്കു​ന്ന​തു​വ​രെ ആ​ശു​പ​ത്രി​യി​ൽ ത​ട​ഞ്ഞുവ​യ്ക്കാ​നാ​കി​ല്ലെ​ന്നും ഇ​ങ്ങ​നെ ചെ​യ്ത സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും 30,000 രൂ​പ രോ​ഗി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ വി​ധി​ച്ചു. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.


പ​രാ​തി​ക്കാ​ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പേ​രി​ൽ 2015 മു​ത​ൽ സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

2024 സെ​പ​തം​ബ​ർ 18ന് ​പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

തു​ട​ർ​ന്ന് 2024 സെ​പ്റ്റം​ബ​ർ 19ന് ​ഡി​സ്ചാ​ർ​ജാ​യി. ചി​കി​ത്സ​യി​ലേ​ക്ക് മു​ൻ​കൂ​റാ​യി 11,000 രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സ് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഡി​സ്ചാ​ർ​ജ് ബി​ൽ 66,500 രൂ​പ​യ്ക്ക് പ​ക​രം 41,800 രൂ​പ മാ​ത്ര​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​നു​വ​ദി​ച്ച​ത്.

കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. ഇ​തോ​ടെ ബ​ന്ധു​ക്ക​ളി​ൽനി​ന്ന് പ​ണം ക​ടം വാ​ങ്ങി ബി​ല്ല് പൂ​ർ​ണ​മാ​യും അ​ട​ച്ച ശേ​ഷം വൈ​കി​ട്ടാ​ണ് ആ​ശു​പ​ത്രി വി​ട്ടു​പോ​കാ​ൻ ഹ​ര​ജി​ക്കാ​ര​നും മ​ക​നും ക​ഴി​ഞ്ഞ​ത്.

പി​ന്നീ​ട് അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ് 23,905 രൂ​പ കൂ​ടി ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി അ​നു​വ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ മു​ഴു​വ​ൻ ചി​കി​ത്സാച്ചെ​ല​വും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി ബി​ല്ല് അ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഹോ​സ്പി​റ്റ​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​തി​ൽ ആ​ശു​പ​ത്രി​യു​ടെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ​യും ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച് ക​മ്മീ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ട​ത്.

ആ​ശു​പ​ത്രി രേ​ഖ​ക​ളി​ൽ അ​ഡ്മി​ഷ​ന്‍റെ​യും ഡി​സ്ചാ​ർ​ജി​ന്‍റെ​യും തി​യ​തി​ക്കൊ​പ്പം സ​മ​യം കൂ​ടി രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ രോ​ഗി​യെ ആ​ശു​പ​ത്രി വി​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നും ക​മ്മി​ഷ​ൻ വി​ധി​ച്ചു. രോ​ഗി​യെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തും ആ​ശു​പ​ത്രി ബി​ല്ല് അ​ട​ക്കു​ന്ന​തും ര​ണ്ട് ന​ട​പ​ടി​ക​ളാ​ണെ​ന്നും ക​മ്മീ​ഷ​ൻ വി​ധി​ച്ചു.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​യെ രാ​വി​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ടും വൈ​കു​ന്നേ​രം വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യാ​നി​ട വ​ന്ന​തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെയും ആ​ശു​പ​ത്രി​യു​ടെയും ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് മു​ഴു​വ​ൻ ചി​കി​ത്സാച്ചെ​ല​വും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 രൂ​പ​യും കോ​ട​തിച്ചെ​ല​വാ​യി 5,000 രൂ​പ​യും ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത്.

നാ​ൽ​പ​ത്ത​ഞ്ച് ദി​വ​സ​ത്തി​ന​കം വി​ധി ന​ട​പ്പാ​ക്കാ​ത്തപ​ക്ഷം വി​ധി സം​ഖ്യ​ക്ക് ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണ​മെ​ന്ന് കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മീ​ഷ​ൻ വി​ധി​ച്ച​ത്.

Latest News

Corehub Up