Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Gathering

Kottayam

പാ​ലാ രൂ​പ​ത കു​ടും​ബ​സം​ഗ​മം 19ന് ​കു​റ​വി​ല​ങ്ങാ​ട്ട്

പാ​ലാ: രൂ​പ​ത ഫാ​മി​ലി അ​പ്പൊസ്ത​ലേ​റ്റി​ന്‍റെ ശു​ശ്രൂ​ഷ മേ​ഖ​ല​ക​ളാ​യ മാ​തൃ​വേ​ദി, പി​തൃ​വേ​ദി, പ്രോ​ലൈ​ഫ് സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ​സം​ഗ​മം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​ക്കോ​പ്പ​ല്‍ മ​ര്‍​ത്ത് മ​റി​യം ആ​ര്‍​ച്ച് ഡീ​ക്ക​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തും.

പാ​ലാ രൂ​പ​ത​യി​ലെ 20 ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നു​ള്ള മാ​താ​പി​താ​ക്ക​ള്‍ സം​ഗ​മ​ത്തി​ല്‍ ഒ​ന്നു​ചേ​രും. സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്നു വ​രു​ന്ന​തും കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ കു​ടും​ബ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തു​മാ​യ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ പാ​ലാ രൂ​പ​ത​യി​ല്‍ രൂ​പീ​കൃ​ത​മാ​യ ശു​ശ്രൂ​ഷ മേ​ഖ​ല​യാ​ണ് ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ്. ന​ല്ല കു​ടും​ബ​ങ്ങ​ള്‍ കെ​ട്ടി​പ്പെ​ടു​ക്കാ​ന്‍ ഓ​രോ വ്യ​ക്തി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ ഏ​ഴ് ക​ര്‍​മ​മേ​ഖ​ല​ക​ളാ​ണ് മാ​തൃ​വേ​ദി, പി​തൃ​വേ​ദി, പ്രോ​ലൈ​ഫ് സ​മി​തി, മ​ഡോ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോം​ലൈ​ഫ്, ഹോം​മി​ഷ​ന്‍, വി​വാ​ഹ ഒ​രു​ക്ക​സെ​മി​നാ​ര്‍, വി​വി​ധ​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ. രൂ​പ​താ​ധ്യ​ക്ഷ​നോ​ട് ഒ​ന്നു​ചേ​ര്‍​ന്നു​ള്ള ഈ ​സം​ഗ​മ​ത്തി​ല്‍ നാ​ലാ​യി​ര​ത്തി​ൽ​പ​രം മാ​താ​പി​താ​ക്ക​ന്‍​മാ​ര്‍ ഒ​ന്നി​ച്ചു ചേ​രും.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, കു​റ​വി​ല​ങ്ങാ​ട് ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു കാ​ട​ന്‍​കാ​വി​ല്‍, സം​ഘ​ട​ന​ക​ളു​ടെ രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് തോ​മ​സ് മു​ത്ത​നാ​ട്ട്, ഷേ​ര്‍​ളി ചെ​റി​യാ​ന്‍ മ​ഠ​ത്തി​ല്‍​പ​റ​മ്പി​ല്‍, മാ​ത്യു എം. ​കു​ര്യാ​ക്കേ​സ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

District News

യൂ​ണി​റ്റ് വാ​ര്‍​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

കുട്ട​നാ​ട്: നെ​ല്‍​ക്കൃ​ഷി​ക്കാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കിയും ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ത്തു​ക​ള്‍ ന​ല്‍​കി​യും നെ​ല്‍​ക്ക​ര്‍​ഷ​ക​രെ ഈ ​മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്ന് കേ​ര​ള ലേ​ബ​ര്‍ മൂ​വ്മെ​ന്‍റ് (കെ​എ​ല്‍​എം) വെ​ളി​യ​നാ​ട് യൂ​ണി​റ്റ് വാ​ര്‍​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്രൊ​ക്യുറേ​റ്റ​ര്‍ ഫാ. ​ആ​ന്‍റണി മാ​ളി​യേ​ക്ക​ല്‍ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് കോ​-ഓർഡി​നേ​റ്റ​ര്‍ ജോ​ളി നാ​ല്പ​താം​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ മു​ഖ്യപ്ര​ഭാ​ഷ​ണ​ം ന​ട​ത്തി. ബൈ​ജു ക​രു​വേ​ലി​ക്കോ​ണം സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ടോം പു​ത്ത​ന്‍​ക​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, തോ​മ​സ് ചാ​ക്കോ, സ​ണ്ണി അ​ഞ്ചി​ല്‍, ജോ​പ്പ​ന്‍ ജോ​യി വാ​രി​ക്കാ​ട്, സ​ന്തോ​ഷ് ക​ട്ട​പ്പു​റം, ബേ​ബി​ച്ച​ന്‍ ക​ണി​യാം​പ​റ​മ്പി​ല്‍ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up