എടത്വ: നിയന്ത്രണം വിട്ട കാര്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണ് ഡ്രൈവർക്ക് പരിക്ക്പറ്റി. ചങ്ങങ്കരി മാമ്പ്ര ജോസഫുകുട്ടി ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് തായങ്കരി ചുങ്കം പാടശേഖരത്തേയ്ക്ക് മറിഞ്ഞത്.
ഇന്നലെ വൈകിട്ട് 3.30 നായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തുണ്ടായിരുന്ന ജെസിബി ഉപയോഗിച്ച് കാര്‍ കരയ്ക്കെത്തിച്ച ശേഷം ജോസഫുകുട്ടിയെ കാറില്‍ നിന്ന് പുറത്തെടുത്തു.
ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന ജോസഫുകുട്ടിക്ക് സിപിആര്‍ നല്കിയ ശേഷം പരുമല ആശുപത്രിയില്‍ എത്തിച്ചു. കാറില്‍ വെച്ച് ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു.