Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Handed Over

Kollam

സ്‌​നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി

ച​വ​റ: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ മു​ര​ളി​ക്കും കു​ടും​ബ​ത്തി​നും ഇ​നി സ്വ​ന്തം വീ​ട്ടി​ല്‍ അ​ന്തി​യു​റ​ങ്ങാം. മു​ര​ളി​യു​ടെ കു​ടും​ബ​ത്തി​നാ​യി പ​ന്മ​ന​യി​ല്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ സ്‌​നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ കൈ​മാ​റി.

ഒ​രു വ​ര്‍​ഷം മു​ന്‍​പ് മു​ര​ളി​യു​ടെ മ​ക​ന്‍ മ​രി​ച്ച സ​മ​യ​ത്ത് ആ​ശ്വ​സി​പ്പി​ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഷി​ബു ബേ​ബി ജോ​ണ്‍ ആ ​കു​ടും​ബ​ത്തി​ന്റെ ദ​യ​നീ​യ​മാ​യ അ​വ​സ്ഥ നേ​രി​ട്ട​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ആ ​കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യ സൈ​മ​ണ്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​നാ​യി മു​ന്നോ​ട്ടു​വ​രി​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 29നാ​ണ് വീ​ടി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ച​ട​ങ്ങി​ല്‍ ആ​ര്‍​എ​സ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ര്‍, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഐ. ​ജ​യ​ല​ക്ഷ്മി, ആ​ര്‍. അ​രു​ണ്‍​രാ​ജ്, സി.​പി. സു​ധീ​ഷ് കു​മാ​ര്‍, സീ​മ ത​ങ്ക​ച്ചി ‍തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up