x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യു വ​ധ​ക്കേ​സ്: രേ​ഖ​ക​ള്‍ പ്ര​തി​ഭാ​ഗ​ത്തി​നു കൈ​മാ​റി

വെബ് ഡെസ്‌ക്
Published: August 20, 2026 06:14 AM IST | Updated: August 20, 2026 06:14 AM IST

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍​വ​ച്ച് കൈ​മാ​റി. പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട 209 എ​ണ്ണ​ത്തി​ല്‍ 112 രേ​ഖ​ക​ളാ​ണു പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച​വ​രെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ചെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. ല​ഭി​ച്ച രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന ഇ​ന്ന​ലെ​ത്ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ഉ​ച്ച​യ്ക്കു​ശേ​ഷം കേ​സ് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റു​ക​യും ചെ​യ്തു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു രേ​ഖ​ക​ള്‍ കൈ​മാ​റി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു​ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം പ​റ​ഞ്ഞു.

കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കാ​ത്തി​രു​ന്നെ​ങ്കി​ലും ആ​രു​മെ​ത്തി​യി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും വ്യ​ക്ത​മാ​ക്കി. കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണു പ്ര​തി​ഭാ​ഗം ന​ട​ത്തു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വി​മ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് കേ​സ് നാ​ളെ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags : Abhimanyu Murder Case Documents Handed Over Defense Counsel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up