Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honored

Kozhikode

മ​ത അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

കോ​ഴി​ക്കോ​ട്:​ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് എ​കെ​സി​സി ദേ​വ​ഗി​രി യൂ​ണി​റ്റ് ദേ​വ​ഗി​രി ഇ​ട​വ​ക​യി​ലെ മ​ത അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.​ഡ​യ​റ​ക്ട​റാ​യ വി​കാ​രി ഫാ.​പോ​ൾ കു​രീ​ക്കാ​ട്ടി​ലി​ന് എ​കെ​സി​സി പാ​റോ​പ്പ​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് പൊ​ട്ട​നാ​നി​ക്ക​ലും അ​സി. ഡ​യ​റ​ക്ട​റാ​യ അ​സി. വി​കാ​രി ഫാ. ​അ​ജോ മ​റ്റ​പ്പ​ള്ളി​ക്ക് എ​കെ​സി​സി ദേ​വ​വ​ഗി​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചു​ങ്ക​പ്പു​ര​ക്ക​ലും പൂ​ച്ചെ​ണ്ട് ന​ൽ​കി.​

മ​താ​ധ്യാ​പ​ന​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ റ​ജി ചോ​തി​ര​ക്കു​ന്നേ​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 24 അ​ധ്യാ​പ​ക​ർ​ക്ക് മൊ​മ​ന്‍​ഡോ ന​ല്‍​കി.​എ​കെ​സി​സി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ സ​ജി കു​ന്നും​പു​റ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ണ്ണി പു​ളി​ക്ക​ൽ, ഷി​ജി തു​മ്പ​മ​റ്റ​ത്തി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി തോ​മ​സ് മാ​റാ​ട്ടി​ൽ,വി.​വി. സെ​ബാ​സ്റ്റ്യ​ൻ, എ​ബി​ൻ കു​ന്ന​ത്ത്, ഷി​ജി പോ​ത്ത​നാ​മ​ല ,ഹെ​ഡ്മി​സ്ട്ര​സ് വി​ൻ​സി പു​തി​യാ​പ​റ​മ്പി​ൽ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വി​ദ്യാ​ർ​ഥി​ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ആ​ദ​രി​ച്ചു​

ഗാ​ന്ധി​​ന​​ഗ​​ർ: ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ജ​​ന​​പ്ര​​തി​​നി​​ധിക​​ളെ​​യും ഗാ​​ന്ധി​​ന​​ഗ​​ർ ഹൗ​​സിം​​ഗ് സ്കീം ​​അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് റ​​സി​​ഡ​​ൻ​​സി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന സ​​മ്മേ​​ള​​നം നാ​​ട്ട​​കം സു​​രേ​​ഷ് എം​എ​​ൽ​എ ​ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​ട്ട​യം ന​ഗ​ര​സ​ഭാ വി​​ദ്യ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജിം ​​അ​​ല​​ക്സ്, ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം സൂ​​ര്യ ആ​​കാ​​ശ്, മു​​നി​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ അ​​നു ലൂ​​ക്കോ​​സ്, പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​നി കെ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ, സംസ്ഥാന ഓ​​ൾ​​ഡ് ഏ​​ജ് ഹോം ​​ബോ​​ർ​​ഡ് അംഗം മി​​നി എം. ​മാ​​ത്യു, ടോ​​മി പാ​​ല​​മ​​റ്റം, അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബേ​​ബി​​ച്ച​​ൻ ത​​ട​​ത്തേ​​ൽ, എ​​സ്.​​അ​​നി​​ൽ​​കു​​മാ​​ർ, അ​​ഗ​​സ്റ്റി​​ൻ ചാ​​ലി​​ൽ, റോ​​ബി​​ൻ പേ​​ണ്ടാ​​ന​​ത്ത്, എം.​​വൈ.​കു​​ഞ്ഞു​​മോ​​ൻ, ഡോ.​ ​കെ.​​ജെ. നി​​സി​, വ​​ത്സ​​ല​​കു​​മാ​​രി, ശാ​​ന്താ​​കു​​മാ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ പൊ​​ന്നാ​​ട അ​​ണി​​യി​​ച്ചും ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ​​വ​​രെ മെ​​മ​​ന്‍റോ ന​​ൽ​​കി​​യും അ​​സോ​​സി​​യേ​​ഷ​​ൻ ആ​​ദ​​രി​​ച്ചു.

District News

തോ​ട്ടം മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

പാ​ല​പ്പി​ള്ളി: കേ​ര​ള പ്ലാ​ന്‍റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​പ്പി​ള്ളി തോ​ട്ടം മേ​ഖ​ല​യി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം​നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

ടി.​എ​ന്‍. പ്ര​താ​പ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​യ​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ടി. വി​ന​യ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​ന മ​ദ​ന​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ഹ​റ മ​ജീ​ദ്, ജി​ഷാ​ദ്, അ​ന്തോ​ണി പൊ​ന്നാ​രി, ഷാ​ദി​യ അ​പ്‌​സ​ല്‍, സ​തി ര​വി, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ഇ.​എം. ഉ​മ്മ​ര്‍, ല​ത്തീ​ഫ് മു​ച്ചി​ക്ക​ല്‍, ഷാ​ഫി ക​ല്ലൂ​പ​റ​മ്പി​ല്‍, ഇ​ബ്രാ​ഹിം ച​ക്കു​ങ്ങ​ല്‍, മു​ഫീ​ന ഷി​ഹാ​ബ്, സി.​കെ. ഹ​സീ​ന തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

District News

കു​ഞ്ഞു​പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യെ ആ​ദ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: സീ​നി​യ​ർ ചേ​ന്പ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നെ​ടു​ങ്ക​ണ്ടം ലീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഉ​ജ്വ​ല​ബാ​ല്യം’ അ​വാ​ർ​ഡ് ജേ​താ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യ ഏ​ഴാം ക്ലാ​സു​കാ​രി ആ​ദി​ശ്രീ​യെ​യും എം ​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​എ​ഡ് റാ​ങ്ക് ജേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​നു​മോ​ദ​നച്ചട​ങ്ങ് ന​ട​ന്ന​ത്.

2000 ത്തി​ൽപ്പ​രം മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും അ​വ​യെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ആ​ദി​ശ്രീ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ദി​ശ്രീ​യെ ഉ​പ​ഹാ​ര​വും മ​ര​ത്തൈ​യും ന​ൽ​കി​യാ​ണ് ആ​ദ​രി​ച്ച​ത്.

കൂ​ടാ​തെ നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ൽ‌നി​ന്ന് ഇം​ഗ്ലീ​ഷി​ന് ഒ​ന്നാം റാ​ങ്ക് നേ​ടി​യ ന​മി​ത എ​ൽ​സ വ​ർ​ഗീ​സ്, മൂ​ന്നാം റാ​ങ്ക് നേ​ടി​യ ആ​തി​ര ഹ​രി, ആ​റാം റാ​ങ്ക് നേ​ടി​യ ഫൗ​സി​യ ഹ​ബീ​ബു​ള്ള, ഫി​സി​ക്ക​ൽ സ​യ​ൻ​സി​ൽ ആ​റാം റാ​ങ്ക് നേ​ടി​യ മീ​രാ ജാ​ന​കി, നാ​ച്വു​റ​ൽ സ​യ​ൻ​സി​ൽ പ​ത്താം റാ​ങ്ക് നേ​ടി​യ ഫാ​ത്തി​മ റെ​ജി എ​ന്നി​വ​രെ​യും മെമന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​എം.​ജെ. മാ​ത്യു, കെ.​സി. ചാ​ക്കോ, അ​ഡ്വ. കെ.​ടി. മൈ​ക്കി​ൾ, ജോ​സ​ഫ് വെ​ച്ചൂ​ർ, പി.​ഇ. ജോ​സ്, പ്ര​ഫ. കെ.​എം. മേ​രി​ക്കു​ട്ടി, ഡോ. ​സ​തീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

റി​ട്ട​യേ​ർ​ഡ് സൈ​നി​ക​നെ ആ​ദ​രി​ച്ചു

എ​രു​മേ​ലി: അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ട്ടാ​ള മോ​ഡ​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ റി​ട്ട​യേ​ർ​ഡ് സൈ​നി​ക​ൻ ക​ന​ക​പ്പ​ലം കു​ന്നേ​ൽ​പ​റ​മ്പി​ൽ സ​ലി​മോ​നെ (61) എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ആ​ദ​രി​ച്ചു.

39 വ​ർ​ഷം നീ​ണ്ട സൈ​നി​ക ജീ​വി​ത​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സ​ലി​മോ​ൻ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു മാ​സം ക​ന​ക​പ്പ​ല​ത്തെ ഹൈ​സ്‌​കൂ​ൾ മു​റ്റ​ത്താ​ണ് കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​ന യോ​ഗ​ത്തി​ലാ​ണ് സ​ലി​മോ​നെ പു​ര​സ്‌​കാ​രം ന​ൽ​കി എം​എ​ൽ​എ ആ​ദ​രി​ച്ച​ത്.

യോ​ഗ പ​രി​ശീ​ല​നം, വി​വി​ധ വ്യാ​യാ​മ മു​റ​ക​ൾ, കാ​യി​ക വി​നോ​ദ​ങ്ങ​ൾ, ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ, റെ​ജി അ​മ്പാ​റ, സി.​പി. മാ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up