ദേവഗിരി ഇടവകയിലെ മത അധ്യാപകരെ ആദരിച്ചപ്പോള്‍.
കോഴിക്കോട്: കത്തോലിക്കാ കോൺഗ്രസ് എകെസിസി ദേവഗിരി യൂണിറ്റ് ദേവഗിരി ഇടവകയിലെ മത അധ്യാപകരെ ആദരിച്ചു.ഡയറക്ടറായ വികാരി ഫാ.പോൾ കുരീക്കാട്ടിലിന് എകെസിസി പാറോപ്പടി ഫൊറോന പ്രസിഡന്റ് വിൻസെന്റ് പൊട്ടനാനിക്കലും അസി. ഡയറക്ടറായ അസി. വികാരി ഫാ. അജോ മറ്റപ്പള്ളിക്ക് എകെസിസി ദേവവഗിരി യൂണിറ്റ് പ്രസിഡന്റ് മാത്യു ചുങ്കപ്പുരക്കലും പൂച്ചെണ്ട് നൽകി.
മതാധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ റജി ചോതിരക്കുന്നേലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 24 അധ്യാപകർക്ക് മൊമന്ഡോ നല്കി.എകെസിസി യൂണിറ്റ് സെക്രട്ടറി കെ.സി. സെബാസ്റ്റ്യൻ, ട്രഷറർ സജി കുന്നുംപുറത്ത്, വൈസ് പ്രസിഡന്റുമാരായ സണ്ണി പുളിക്കൽ, ഷിജി തുമ്പമറ്റത്തിൽ, പാരിഷ് സെക്രട്ടറി തോമസ് മാറാട്ടിൽ,വി.വി. സെബാസ്റ്റ്യൻ, എബിൻ കുന്നത്ത്, ഷിജി പോത്തനാമല ,ഹെഡ്മിസ്ട്രസ് വിൻസി പുതിയാപറമ്പിൽ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Tags : honored NattuVishasham DistrictNews