x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ട്ട​യേ​ർ​ഡ് സൈ​നി​ക​നെ ആ​ദ​രി​ച്ചു


Published: June 1, 2026 12:24 AM IST | Updated: June 1, 2026 12:24 AM IST

എ​രു​മേ​ലി: അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ട്ടാ​ള മോ​ഡ​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ റി​ട്ട​യേ​ർ​ഡ് സൈ​നി​ക​ൻ ക​ന​ക​പ്പ​ലം കു​ന്നേ​ൽ​പ​റ​മ്പി​ൽ സ​ലി​മോ​നെ (61) എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ആ​ദ​രി​ച്ചു.

39 വ​ർ​ഷം നീ​ണ്ട സൈ​നി​ക ജീ​വി​ത​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സ​ലി​മോ​ൻ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു മാ​സം ക​ന​ക​പ്പ​ല​ത്തെ ഹൈ​സ്‌​കൂ​ൾ മു​റ്റ​ത്താ​ണ് കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​ന യോ​ഗ​ത്തി​ലാ​ണ് സ​ലി​മോ​നെ പു​ര​സ്‌​കാ​രം ന​ൽ​കി എം​എ​ൽ​എ ആ​ദ​രി​ച്ച​ത്.

യോ​ഗ പ​രി​ശീ​ല​നം, വി​വി​ധ വ്യാ​യാ​മ മു​റ​ക​ൾ, കാ​യി​ക വി​നോ​ദ​ങ്ങ​ൾ, ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ, റെ​ജി അ​മ്പാ​റ, സി.​പി. മാ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Retired soldier honored

Recent News

Corehub Up