Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imposed

ഹെ​ല്‍​മെ​റ്റ് ഓ​ണ്‍ സേ​ഫ് റൈ​ഡ്: പി​ഴയീ​ടാ​ക്കി​യ​ത് 2.7 കോ​ടി രൂ​പ

കൊ​​​​​ച്ചി: ഹെ​​​​​ല്‍​മ​​​​​റ്റ് ധ​​​​​രി​​​​​ക്കാ​​​​​തെ ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ ഓ​​​​​ടി​​​​​ച്ച​​​​​തി​​​​​ന് സം​​​​​സ്ഥാ​​​​​ന​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ഒ​​​​​രാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ പി​​​​​ഴ ഈ​​​​​ടാ​​​​​ക്കി​​​​​യ​​​​​ത് 2,70,51,150 രൂ​​​​​പ. ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ല്‍ 51,604 നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി. ഹെ​​​​​ല്‍​മെ​​​​​റ്റ് ഓ​​​​​ണ്‍ സേ​​​​​ഫ് റൈ​​​​​ഡ് എ​​​​​ന്ന ഒ​​​​​രാ​​​​​ഴ്ച നീ​​​​​ണ്ട സ്‌​​​​​പെ​​​​​ഷ​​​​​ല്‍ ഡ്രൈ​​​​​വി​​​​​ല്‍ 1,13,011 ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​ത്.

ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​യാ​​​​​ത്ര​​​​​യി​​​​​ല്‍ ഹെ​​​​​ല്‍​മ​​​​​റ്റ് ധ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും റോ​​​​​ഡ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യാ​​​​​ണ് പോ​​​​​ലീ​​​​​സി​​​​​ന്‍റെ ട്രാ​​​​​ഫി​​​​​ക് ആ​​​​​ന്‍​ഡ് റോ​​​​​ഡ് സേ​​​​​ഫ്റ്റി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് വി​​​​​ഭാ​​​​​ഗം 18 മു​​​​​ത​​​​​ല്‍ 24 വ​​​​​രെ സം​​​​​സ്ഥാ​​​​​ന​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി സ്‌​​​​​പെ​​​​​ഷ​​​​​ല്‍ ഡ്രൈ​​​​​വ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്‌​​​​ട​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​ല്‍ ഭൂ​​​​​രി​​​​​ഭാ​​​​​ഗം പേ​​​​​രും അ​​​​​പ​​​​​ക​​​​​ട​​​​സ​​​​​മ​​​​​യ​​​​​ത്ത് ഹെ​​​​​ല്‍​മ​​​​​റ്റ് ധ​​​​​രി​​​​​ക്കാ​​​​​ത്ത​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ള്‍ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഹൈ​​​​​വേ പ​​​​​ട്രോ​​​​​ളിം​​​​​ഗ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ തു​​​​​ട​​​​​ര്‍​ന്നു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ നി​​​​​ര​​​​​ന്ത​​​​​ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തും. നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​നം ആ​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കെ​​​​​തി​​​​​രേ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി ഉ​​​​​ണ്ടാ​​​​​കും.

ട്രാ​​​​​ഫി​​​​​ക് ആ​​​​​ന്‍​ഡ് റോ​​​​​ഡ് സേ​​​​​ഫ്റ്റി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് ഐ​​​​​ജി​​​​​യു​​​​​ടെ നി​​​​​ര്‍​ദേ​​​​​ശ​​​​പ്ര​​​​​കാ​​​​​രം ട്രാ​​​​​ഫി​​​​​ക് സോ​​​​​ണ​​​​​ല്‍ എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ മേ​​​​​ല്‍​നോ​​​​​ട്ട​​​​​ത്തി​​​​​ല്‍ ജി​​​​​ല്ലാ ട്രാ​​​​​ഫി​​​​​ക് നോ​​​​​ഡ​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍​മാ​​​​​രു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ചാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​​​ത്ത​​​​​രം ഗ​​​​​താ​​​​​ഗ​​​​​ത നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​നം ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍​പ്പെ​​​​​ട്ടാ​​​​​ല്‍ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് 974700 1099 എ​​​​​ന്ന ശു​​​​​ഭ​​​​​യാ​​​​​ത്ര വാ​​​​​ട്സാ​​​​​പ് ന​​​​​മ്പ​​​​​റി​​​​​ല്‍ ട്രാ​​​​​ഫി​​​​​ക് ആ​​​​​ന്‍​ഡ് റോ​​​​​ഡ് സേ​​​​​ഫ്റ്റി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് വി​​​​​ഭാ​​​​​ഗ​​​​​ത്തെ അ​​​​​റി​​​​​യി​​​​​ക്കാം.

Latest News

Corehub Up