Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Advice

മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി; മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും: ആ​ഭ്യ​ന്ത​ര​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലീ​ഗ​ൽ ഒ​പ്പീ​നി​യ​ൻ തേ​ടി​യ​ത്. എ​സ്ഐ​ടി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ഡി വി​ഷ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ഷ​യം സം​സാ​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. ഇ​വി​ടെ​ത്ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന വി​ഷ​യ​മേ ഉ​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ഇ​ഡി​യു​ടെ ശി​പാ​ർ​ശ ക​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​തെ​ന്നു സ​ർ​ക്കാ​രി​ന് തീ​രു​മാ​നി​ക്കാം. സു​പ്രീം​കോ​ട​തി വി​ധി​ക​ൾ അ​ട​ക്കം ചേ​ർ​ത്തു​കൊ​ണ്ടാ​ണ് ഉ​പ​ദേ​ശം. ഡി​ജി​പി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി ചേ​ർ​ത്ത് എ​ജി​യാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Kerala

എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് സ്പീ​ക്ക​ർ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വി​ഷ​യം എ​ത്തി​ക്സ് ആ​ന്‍റ് പ്രി​വി​ല്ലേ​ജ​സ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യോ​ഗ്യ​ത ന​ട​പ​ടി​ക്ക് നി​യ​മോ​പ​ദേ​ശം തേ​ടും. തു​ട​ർ​ച്ച​യാ​യി പ​രാ​തി​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എ​ത്തി​ച്ച പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കൂ​കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് സ്ഥ​ല​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ കോ​ട​തി​ക്കും ജ​ഡ്ജി​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി നി​യ​മോ​പ​ദേ​ശം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​ക്കും ജ​ഡ്ജി​ക്കു​മെ​തി​രെ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പ്രോ​സി​ക്യൂ​ഷ​ൻ ഡി​ജി​യു​ടെ നി​യ​മോ​പ​ദേ​ശം പു​റ​ത്ത്.

മെ​മ്മ​റി കാ​ർ​ഡ് ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ സം​ശ​യ നി​ഴ​ലി​ലാ​ണ് വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി. അ​തി​നാ​ൽ കേ​സി​ൽ വി​ധി പ​റ​യാ​ൻ ജ​ഡ്ജി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശം. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ​തി​രെ ഗൗ​ര​വ​മേ​റി​യ നി​ര​വ​ധി തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടും കോ​ട​തി അ​വ പ​ക്ഷ​പാ​ത​പ​ര​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്ന് നി​യ​മോ​പ​ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രെ സ്വീ​ക​രി​ച്ച തെ​ളി​വു​ക​ൾ പോ​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പി​നെ​തി​രെ കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ര​ണ്ട് ത​രം സ​മീ​പ​ന​മാ​യി​രു​ന്നു കോ​ട​തി​യു​ടേ​തെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പ​ള്‍​സ​ര്‍ സു​നി​ക്കും മ​റ്റ് അ​ഞ്ച് പേ​ര്‍​ക്കും ചു​മ​ത്തി​യ ത​ട​വും പി​ഴ​യും ഞെ​ട്ടി​ക്കു​ന്ന വി​ധം കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ്. കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ല്‍ ശി​ക്ഷ വി​ധി​ക്കു​മ്പോ​ള്‍ വി​ചാ​ര​ണ കോ​ട​തി​ക​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട സു​പ്രീം​കോ​ട​തി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​താ​യും പ്രോ​സി​ക്യൂ​ഷ​ന്‍ നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

നി​ര്‍​ണാ​യ​ക സാ​ക്ഷി​ക​ളെ മ​ന​പൂ​ര്‍​വം അ​വി​ശ്വ​സി​ച്ചു. പ​ള്‍​സ​ര്‍ സു​നി​യെ​യും മ​റ്റു​ള്ള​വ​രെ​യും കു​റ്റ​ക്കാ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ കോ​ട​തി ആ​ശ്ര​യി​ച്ച ചി​ല സാ​ക്ഷി​ക​ളി​ല്‍ നി​ന്നു​ള്ള തെ​ളി​വു​ക​ള്‍ ദി​ലീ​പി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സ​ഹാ​യി ശ​ര​ത് ജി. ​നാ​യ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കാ​നും അ​തേ കോ​ട​തി ത​ന്നെ അ​വി​ശ്വ​സി​ച്ചു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​രോ​പി​ച്ചു.

ദു​ര്‍​ബ​ല​വും സ്ഥി​ര​ത​യി​ല്ലാ​ത്ത​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് നി​ര​വ​ധി നി​ര്‍​ണാ​യ​ക സാ​ക്ഷി​ക​ളെ മ​ന​പൂ​ര്‍​വം അ​വി​ശ്വ​സി​ച്ചു. കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ലു​ണ്ട്.

National

പ്രതികൾക്കു നിയമോപദേശം; അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ് അ​​​യ​​​‌യ്ക്കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​കെ ക​​​ക്ഷി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ​​​യ​​​ച്ച് അ​​​വ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്താ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) പോ​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

ഭാ​​​ര​​​തീ​​​യ സാ​​​ക്ഷ്യ അ​​​ധി​​​നി​​​യം 2023 (ബി​​​എ​​​സ്എ) ന്‍റെ സെ​​​ക്‌​​​ഷ​​​ൻ 132ൽ ​​​പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ​​​് അയയ്​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് സാ​​​ധി​​​ക്കൂ​​​വെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ക്ഷി​​​ക​​​ൾ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി പ​​​ങ്കി​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ, രേ​​​ഖ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ക്ഷി​​​ക​​​ളു​​​ടെ സ​​​മ്മ​​​തം കൂ​​​ടാ​​​തെ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു നി​​​ർ​​​ബ​​​ന്ധി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന സ​​​മ​​​ൻ​​​സു​​​ക​​​ൾ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത മേ​​​ലു​​​ദ്യോ​​​ഗ​​​സ​​​ഥ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഇ​​​തോ​​​ടൊ​​​പ്പം അ​​​ഭി​​​ഭാ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രപ​​​രി​​​ധി​​​യി​​​ലു​​​ള്ള വി​​​ചാ​​​ര​​​ണ​​​ക്കോട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മാ​​​ത്ര​​​മേ അ​​​വ തു​​​റ​​​ക്കാ​​​വൂ​​​ എന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന സ​​​മ​​​ൻ​​​സ് പ്ര​​​തി​​​ക​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യി അ​​​വ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന ര​​​ഹ​​​സ്യ സ്വ​​​ഭാ​​​വ​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​തേ​​​സ​​​മ​​​യം, അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലേ​​​ക്ക് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up