x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ കോ​ട​തി​ക്കും ജ​ഡ്ജി​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി നി​യ​മോ​പ​ദേ​ശം


Published: January 8, 2026 10:43 AM IST | Updated: January 8, 2026 11:12 AM IST

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​ക്കും ജ​ഡ്ജി​ക്കു​മെ​തി​രെ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പ്രോ​സി​ക്യൂ​ഷ​ൻ ഡി​ജി​യു​ടെ നി​യ​മോ​പ​ദേ​ശം പു​റ​ത്ത്.

മെ​മ്മ​റി കാ​ർ​ഡ് ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ സം​ശ​യ നി​ഴ​ലി​ലാ​ണ് വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി. അ​തി​നാ​ൽ കേ​സി​ൽ വി​ധി പ​റ​യാ​ൻ ജ​ഡ്ജി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശം. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ​തി​രെ ഗൗ​ര​വ​മേ​റി​യ നി​ര​വ​ധി തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടും കോ​ട​തി അ​വ പ​ക്ഷ​പാ​ത​പ​ര​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്ന് നി​യ​മോ​പ​ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രെ സ്വീ​ക​രി​ച്ച തെ​ളി​വു​ക​ൾ പോ​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പി​നെ​തി​രെ കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ര​ണ്ട് ത​രം സ​മീ​പ​ന​മാ​യി​രു​ന്നു കോ​ട​തി​യു​ടേ​തെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പ​ള്‍​സ​ര്‍ സു​നി​ക്കും മ​റ്റ് അ​ഞ്ച് പേ​ര്‍​ക്കും ചു​മ​ത്തി​യ ത​ട​വും പി​ഴ​യും ഞെ​ട്ടി​ക്കു​ന്ന വി​ധം കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ്. കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ല്‍ ശി​ക്ഷ വി​ധി​ക്കു​മ്പോ​ള്‍ വി​ചാ​ര​ണ കോ​ട​തി​ക​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട സു​പ്രീം​കോ​ട​തി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​താ​യും പ്രോ​സി​ക്യൂ​ഷ​ന്‍ നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

നി​ര്‍​ണാ​യ​ക സാ​ക്ഷി​ക​ളെ മ​ന​പൂ​ര്‍​വം അ​വി​ശ്വ​സി​ച്ചു. പ​ള്‍​സ​ര്‍ സു​നി​യെ​യും മ​റ്റു​ള്ള​വ​രെ​യും കു​റ്റ​ക്കാ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ കോ​ട​തി ആ​ശ്ര​യി​ച്ച ചി​ല സാ​ക്ഷി​ക​ളി​ല്‍ നി​ന്നു​ള്ള തെ​ളി​വു​ക​ള്‍ ദി​ലീ​പി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സ​ഹാ​യി ശ​ര​ത് ജി. ​നാ​യ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കാ​നും അ​തേ കോ​ട​തി ത​ന്നെ അ​വി​ശ്വ​സി​ച്ചു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​രോ​പി​ച്ചു.

ദു​ര്‍​ബ​ല​വും സ്ഥി​ര​ത​യി​ല്ലാ​ത്ത​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് നി​ര​വ​ധി നി​ര്‍​ണാ​യ​ക സാ​ക്ഷി​ക​ളെ മ​ന​പൂ​ര്‍​വം അ​വി​ശ്വ​സി​ച്ചു. കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ലു​ണ്ട്.

Tags : ctress assault case court judge legal advice

Recent News

Corehub Up