Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judge

നാ​ല് മാ​സ​ത്തി​നി​ടെ 22 പേ​ർ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് ജ​ഡ്ജി ര​വി​കു​മാ​ർ ദി​വാ​ക​ർ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ര​വി​കു​മാ​ർ ദി​വാ​ക​റി​ന്‍റെ വി​ധി​ക​ൾ ദേ​ശീ​യ ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. നാ​ല് മാ​സ​ത്തി​നി​ടെ വി​വി​ധ കേ​സു​ക​ളി​ലാ​യി 22 പ്ര​തി​ക​ൾ​ക്കാ​ണ് ജ​ഡ്ജി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

മു​സാ​ഫ​ർ​ന​ഗ​റി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം 10 കേ​സു​ക​ളി​ലാ​യാ​ണ് ജ​ഡ്ജി 22 പ്ര​തി​ക​ൾ​ക്ക് മ​ര​ണ​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നു​മു​മ്പ് ബ​റൈ​ലി കോ​ട​തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്ക​വെ 13 പേ​ർ​ക്കും അ​ദ്ദേ​ഹം വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ ജ​ഡ്ജി ര​വി​കു​മാ​ർ ദി​വാ​ക​ർ ഇ​തു​വ​രെ വ​ധ​ശി​ക്ഷ വി​ധി​ച്ച ആ​കെ പ്ര​തി​ക​ളു​ടെ എ​ണ്ണം 35 ആ​യി ഉ​യ​ർ​ന്നു.

ഏ​പ്രി​ൽ ആ​റി​ന് അ​ഡ്വ​ക്കേ​റ്റ് സ​മീ​ർ സൈ​ഫി​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചു​കൊ​ണ്ടാ​ണ് മു​സാ​ഫ​ർ​ന​ഗ​ർ സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ വ​ധ​ശി​ക്ഷാ വി​ധി പു​റ​ത്തു​വ​രു​ന്ന​ത്. ഏ​പ്രി​ൽ 28ന് ​ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ൾ​ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. 2011 ലെ ​ഹൈ​വേ ക​വ​ർ​ച്ചാ കൊ​ല​പാ​ത​ക കേ​സി​ൽ നാ​ല് പേ​ർ​ക്കാ​ണ് ഒ​ടു​വി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

ബി​എ​ൻ​എ​സ്എ​സ് സെ​ക്ഷ​ൻ 407(1) പ്ര​കാ​രം സെ​ഷ​ൻ​സ് കോ​ട​തി പു​റ​പ്പെ​ടു​വി​ക്കു​ന്ന വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​ണ്. ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചാ​ൽ മാ​ത്ര​മേ ഈ ​വ​ധ​ശി​ക്ഷ​ക​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

National

തിരുപ്പരൻകുണ്ഡ്രം വിവാദം: ജഡ്ജിക്കെതിരേ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്മെന്‍റ് പ്രമേയ നോട്ടീസ്


ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര​​​യി​​​ലെ തി​​​രു​​​പ്പ​​​ര​​​ൻ​​​കു​​​ണ്ഡ്ര​​​ത്ത് ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പം കാ​​​ർ​​​ത്തി​​​കദീ​​​പം തെ​​​ളി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി മ​​​ധു​​​ര ബെ​​​ഞ്ചി​​​ലെ ജ​​​ഡ്ജി ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി ഇ​​​ന്ത്യ ​​​സ​​​ഖ്യം. ജ​​​ഡ്ജി വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് മു​​​ന്ന​​​ണി​​​യി​​​ലെ 107 എം​​​പി​​​മാ​​​ർ ഒ​​​പ്പി​​​ട്ട നോ​​​ട്ടീ​​​സ് ഡി​​​എം​​​കെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​യ​​​ത്.

ജ​​​ഡ്ജി​​​യു​​​ടെ നി​​​ഷ്പ​​​ക്ഷ​​​ത, സു​​​താ​​​ര്യ​​​ത, മ​​​തേ​​​ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​വെ​​​ന്നും പ്ര​​​ത്യേ​​​ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നോ​​​ടും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രോ​​​ടും ജ​​​ഡ്ജി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ​​​ക്ഷ​​​പാ​​​ത സ​​​മീ​​​പ​​​ന​​​മു​​​ണ്ടെ​​​ന്നും, ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രെ ഭ​​​രി​​​ക്കാ​​​നും നീ​​​ക്കം ചെ​​​യ്യാ​​​നും വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 217 പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മ​​​തേ​​​ത​​​ര ​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ കേ​​​സു​​​ക​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് സ്വാ​​​മി​​​നാ​​​ഥ​​​നെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ധു​​​ര മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ തി​​​രു​​​പ്പ​​​ര​​​ൻ​​​കു​​​ണ്ഡ്രം കു​​​ന്നു​​​ക​​​ളു​​​ടെ മു​​​ക​​​ളി​​​ലാ​​​ണ് ഹ​​​സ്ര​​​ത്ത് സു​​​ൽ​​​ത്താ​​​ൻ സി​​​ക്ക​​​ന്ദ​​​ർ ബാ​​​ദു​​​ഷ​​​യു​​​ടെ ദ​​​ർ​​​ഗ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്. ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ദീ​​​പ​​​ത്തൂ​​​ണി​​​ൽ ദീ​​​പം തെ​​​ളി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം സാ​​​ധാ​​​ര​​​ണ സ്ഥ​​​ല​​​ത്തു ദീ​​​പം തെ​​​ളി​​​ക്കാ​​​നാ​​​ണ് ക്ഷേ​​​ത്ര ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്ത ചി​​​ല ഹൈ​​​ന്ദ​​​വ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പം ‘ദീ​​​പ​​​ത്തൂ​​​ൺ’ എ​​​ന്നു​​​വി​​​ളി​​​ക്കു​​​ന്ന സ്തം​​​ഭ​​​ത്തി​​​ൽ വി​​​ള​​​ക്ക് കൊ​​​ളു​​​ത്ത​​​ണ​​​മെ​​​ന്ന സം​​​ഘ്പ​​​രി​​​വാ​​​റി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തി​​​നു കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്ന് അ​​​നു​​​കൂ​​​ല വി​​​ധി നേ​​​ടി.

ഇ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ദീ​​​പം തെ​​​ളി​​​ക്കാ​​​നെ​​​ത്തി​​​യ​​​വ​​​രെ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ത​​​ട​​​ഞ്ഞു. ഇ​​​ത് മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി. ജ​​​സ്റ്റീ​​​സ് സ്വാ​​​മി​​​നാ​​​ഥ​​​ൻ ആ​​​ർ​​​എ​​​സ്എ​​​സു​​​കാ​​​ര​​​നാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യം അ​​​ദ്ദേ​​​ഹം​​​ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും ഡി​​​എം​​​കെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജ​ഡ്ജി കോ​ട​തി​യി​ലെ​ത്തി, പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​ൻ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് കോ​ട​തി​യി​ലെ​ത്തി. കോ​ട​തി ന​ട​പ​ടി​ക​ൾ 11ന് ​ആ​രം​ഭി​ക്കും.

അ​തി​ജീ​വി​ത കോ​ട​തി​യി​ൽ എ​ത്തി​ല്ല. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി​യും അ​മ്മ​യും കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സി​ലെ 10 പ്ര​തി​ക​ളും കോ​ട​തി​യി​ൽ എ​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക റ്റി.​ബി. മി​നി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up