Business
കൊച്ചി: വണ്ടർല കൊച്ചി പാർക്കിൽ വനിതാ ദിനമായ എട്ടിന് ആഘോഷപരിപാടികളും വനിതകൾക്ക് എക്സ്ക്ലൂസീവ് ബൈ 1, ഗെറ്റ് 1 ടിക്കറ്റ് ഡീലും നടക്കും.
പത്തു വയസിന് മുകളിലുള്ള പുരുഷന്മാർക്ക് അന്നു പാർക്കിൽ പ്രവേശനം നിയന്ത്രിതമാണ്. രാവിലെ 11 മുതൽ 12 വരെ സ്ത്രീകൾക്കു മാത്രമുള്ള ഫാഷൻ ഷോ, തുടർന്ന് സ്ത്രീകൾക്കായി പ്രത്യേക ഡിജെ, ഫോം പാർട്ടി എന്നിവയുണ്ടാകും.
എട്ടിന് വണ്ടർലായിലേക്ക് സ്ത്രീകൾക്കു മാത്രമായുള്ള പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ബുക്കിംഗുകൾ wonderla.com വഴിയും കെഎസ്ആർടിസി വഴിയും ലഭിക്കും. ഫോൺ: 0484-3514001, 7593853107.
Business
കൊച്ചി: റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് റെഡ്ബസ് വിവിധ ഓഫറുകള് പ്രഖ്യാപിച്ചു. ഓഫറുകളുടെ ഭാഗമായി ഇന്ന് ഡിസ്കവര് ഭാരത് സെയില് സ്കീം പ്രകാരം സീറ്റൊന്നിന് 299 രൂപ മുതല് ആരംഭിക്കുന്ന നിരക്കുകളുമായി ഇന്ത്യയിലുടനീളം യാത്ര ചെയ്യാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ബസുകള്, ട്രെയിനുകള്, ഹോട്ടലുകള് എന്നിവയില് 50 ശതമാനം വരെ കിഴിവുകളും തെരഞ്ഞെടുത്ത ബാങ്ക്, പേമെന്റ് പാര്ട്ണര് ഓഫറുകള് വഴിയുള്ള ലാഭവും ഇതില് ഉള്പ്പെടുന്നു.
Business
കൊച്ചി: ഇന്ത്യൻ സഞ്ചാരികൾക്കായി ശൈത്യകാല ഓഫറുകളൊരുക്കി ശ്രീലങ്കൻ എയർലൈൻസ്.
കൊളംബോ, ഗാലെ, നെഗോംബോ മുതൽ മിരിസ, വെലിഗമ വരെയുള്ള പ്രശസ്തമായ തീരദേശ ഹോട്ട്സ്പോട്ടുകളും സിഗിരിയ റോക്ക് ഫോർട്ട്, ദംബുള്ള, പൊളന്നരുവ, അനുരാധപുര എന്നിവയുൾപ്പെടെ സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിക്കുന്നതിനാണ് ഓഫറുകൾ.
ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, അവശ്യ യാത്രാസേവനങ്ങൾ എന്നിവയുമായി ചേർന്നാണ് ശ്രീലങ്കൻ എയർലൈൻസ് ശൈത്യകാല ഓഫറുകളൊരുക്കിയിരിക്കുന്നത്.
നിലവിൽ കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, തിരുവനന്തപുരം, മധുര, തിരുച്ചിറപ്പള്ളി എന്നീ ഒമ്പത് ഇന്ത്യൻ നഗരങ്ങളിൽനിന്ന് എയർലൈൻ പതിവായി സർവീസ് നടത്തുന്നുണ്ട്. ഈ വർഷം ഇതുവരെ ഏകദേശം 5,00,000 സന്ദർശകർ ഇന്ത്യയിൽനിന്ന് എത്തിയതായും എയർലൈൻസ് അധികൃതർ പറഞ്ഞു.