ന്യൂയോര്‍ക്ക്: സ്വിറ്റ്സര്‍ലന്‍ഡ് x കൊളംബിയ പോരാട്ടത്തോടെ ഫിഫ 2026 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പൂര്‍ത്തിയായി.
ഇനിയുള്ളത് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നു നടക്കുന്ന ഫ്രാന്‍സ് x മൊറോക്കോ പോരാട്ടത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലിനു തുടക്കമാകുക.
തുടര്‍ന്ന് ശനി പുലര്‍ച്ചെ 12.30ന് സ്പെയിന് x ബെല്‍ജിയം, ഞായര്‍ പുര്‍ച്ചെ 2.30ന് നോര്‍വെ x ഇംഗ്ലണ്ട് ക്വാര്‍ട്ടറുകളും അരങ്ങേറും. ഞായര്‍ രാവിലെ 6.30നാണ് അവസാന ക്വാര്‍ട്ടര്‍ പോരാട്ടം.