ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍.
പ്രീക്വാര്‍ട്ടറില്‍ ഹോങ്കോംഗിന്റെ ആംഗസ് എന്‍ജി കാ ലോംഗിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയായിരുന്നു ലക്ഷ്യ സെന്‍ അവസാന എട്ടില്‍ ഇടം നേടിയത്. സ്കോര്‍: 21-19, 21-23, 21-10.
അതേസമയം, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ധ്രുവ് കപില - തനിഷ ക്രാസ്റ്റോ കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറില്‍ പുറത്ത്. ഹോങ്കോംഗ് സഖ്യത്തോട് 19-21, 8-9നു പിന്നില്‍ നില്ക്കുമ്പോള് പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ സഖ്യം പിന്മാറുകയായിരുന്നു.
Tags : Lakshya Sen Quarter All England Badminton Men's Singles