Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rpf

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് നേ​രേ ക​ല്ലെ​റി​ഞ്ഞ​കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് നേ​രേ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ഒ​രാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ അ​ഞ്ചി​ന് ചി​ന്ന​ക്ക​ട റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്‌​ജി​നു സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്രാ​ക്കു​ളം പ​ണ്ടാ​ര​ഴി​ക​ത്ത് സു​നി​ൽ (38) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത‌​ത്.

ക​ല്ലേ​റി​ൽ കാ​സ​ർ​ഗോ​ഡ് - തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ സി ​ഒ​ന്ന് കോ​ച്ചി​ന്‍റെ ചി​ല്ലു​പൊ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന‌​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​നി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up