Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stadium

Malappuram

വി​വാ​ദം ഉ​യ​ര്‍​ന്നു; സ്റ്റേ​ഡി​യ​ത്തി​ലെ ബോ​ര്‍​ഡ് മാ​റ്റി​സ്ഥാ​പി​ച്ചു

പെ​രി​ന്ത​ല്‍​മ​ണ്ണ: ഇ​എം​എ​സ് വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്‌​സി​ലെ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ ബോ​ര്‍​ഡി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ ബോ​ര്‍​ഡ് മാ​റ്റി​സ്ഥാ​പി​ച്ചു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തി​യ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു പ്ര​സം​ഗി​ച്ച ഈ ​മൈ​താ​നം നെ​ഹ്റു സ്റ്റേ​ഡി​യം എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ലെ പ്ര​ധാ​ന ഗേ​റ്റ് മോ​ഷ​ണം പോ​യ​തി​നെ തു​ട​ര്‍​ന്ന്, കാ​ദ​ര്‍ ആ​ന്‍​ഡ് മു​ഹ​മ്മ​ദ​ലി മെ​മ്മോ​റി​യ​ല്‍ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​രു​മ്പ് ഗേ​റ്റും ക​മാ​ന​വും സ്ഥാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ക്ല​ബി​ന്‍റെ പേ​രും കാ​ദ​ര്‍, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​ട​ങ്ങി​യ ബോ​ര്‍​ഡാ​ണ് ഇ​വി​ടെ ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ആ​ഴ്ച ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത പു​തി​യ ക​വാ​ട​ത്തി​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യം എ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത് വ​ന്‍ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍ വി​ഷ​യം പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ മൈ​താ​ന​മാ​യ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ന​ഗ​ര​സ​ഭ​യ്ക്കാ​ണ്. ക്ല​ബ് സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖി​ന്‍റെ ഭാ​ര്യ സു​ര​യ്യ​യാ​ണ് നി​ല​വി​ലെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍. ഇ​തി​നാ​ല്‍ നെ​ഹ്റു​വി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യ​ത് ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍​നോ​ട്ട വീ​ഴ്ച​യാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ക്ല​ബ് ത​ന്നെ ഇ​ട​പെ​ട്ട് നെ​ഹ്റു​വി​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ പു​തി​യ ബോ​ര്‍​ഡ് ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച​ത്.

NRI

ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്: സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ​ക്ക് നി​രോ​ധ​നം

ന്യൂ​യോ​ർ​ക്ക്: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഫി​ഫ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

നേ​ര​ത്തെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ന​യം മാ​റ്റി പൂ​ർ​ണ നി​രോ​ധ​നം കൊ​ണ്ടു​വ​ന്നു.

സു​ര​ക്ഷാ കാ​ര​ണം

ക​ളി​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും പ​രി​ക്കേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഫി​ഫ റോ​യി​ട്ടേ​ഴ്സി​നോ​ട് വ്യ​ക്ത​മാ​ക്കി.

ബോ​ട്ടി​ലു​ക​ൾ എ​റി​ഞ്ഞാ​ൽ ഉ​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​പ്പി​ക​ൾ, കാ​ൻ, ജാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് നി​രോ​ധ​ന​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു.

എ​ന്ത് കൊ​ണ്ടു​വ​രാം, എ​ന്ത് പാ​ടി​ല്ല

അ​നു​വ​ദി​ക്കി​ല്ല: ഹാ​ർ​ഡ് സൈ​ഡ​ഡ്, റീ​യൂ​സ​ബി​ൾ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ​ക്ക് പൂ​ർ​ണ നി​രോ​ധ​നം.

അ​നു​വ​ദി​ക്കും: അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 20 ഔ​ൺ​സ് (590 എംഎൽ) വ​രെ ശേ​ഷി​യു​ള്ള, ഫാ​ക്ട​റി സീ​ൽ ചെ​യ്ത, സോ​ഫ്റ്റ് പ്ലാ​സ്റ്റി​ക് ഡി​സ്പോ​സ​ബി​ൾ വാ​ട്ട​ർ ബോ​ട്ടി​ൽ ഒ​രെ​ണ്ണം കൊ​ണ്ടു​വ​രാം.

മെ​ക്സി​ക്കോ​യി​ലെ വേ​ദി​ക​ളി​ൽ ഈ ​ഇ​ള​വ് ബാ​ധ​ക​മ​ല്ല.

ആ​രാ​ധ​ക​ർ​ക്ക് സൗ​ജ​ന്യ കു​ടി​വെ​ള്ളം

സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഫി​ഫ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഇം​ഗ്ലീ​ഷ് ടീ​മി​ന്‍റെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നാ​യ "ഫ്രീ ​ല​യ​ൺ​സ്' അ​റി​യി​ച്ചു.

മി​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ൾ, ഫാ​നു​ക​ൾ, ഹൈ​ഡ്രേ​ഷ​ൻ സ്റ്റേ​ഷ​നു​ക​ൾ, കൂ​ളിം​ഗ് ടെ​ന്‍റു​ക​ൾ എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ഒ​രു​ക്കു​മെ​ന്നും ഫി​ഫ വ്യ​ക്ത​മാ​ക്കി.

ചൂ​ട് വ​ലി​യ വെ​ല്ലു​വി​ളി

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക്ല​ബ് ലോ​ക​ക​പ്പി​ൽ ക​ടു​ത്ത ചൂ​ടി​നെ​ക്കു​റി​ച്ച് ക​ളി​ക്കാ​രും കോ​ച്ചു​മാ​രും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ​യും 16 വേ​ദി​ക​ളി​ൽ 11-ലും ​മേ​ൽ​ക്കൂ​ര ഇ​ല്ലാ​ത്ത​തി​നാ​ൽ താ​പ​നി​ല 26-28 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

104 മ​ത്സ​ര​ങ്ങ​ളി​ൽ 26 എ​ണ്ണം അ​ത്യു​ഷ്ണ​ത്തി​ൽ ന​ട​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്.

ക​ളി​ക്കാ​ർ​ക്ക് കൂ​ളിം​ഗ് ബ്രേ​ക്ക്

ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ക​ളി​ക്കാ​ർ​ക്കാ​യി ഓ​രോ പ​കു​തി​യി​ലും 22-ാം മി​നി​റ്റി​ൽ മൂന്ന് മി​നി​റ്റ് വീ​തം കൂ​ളിം​ഗ് ബ്രേ​ക്ക് അ​നു​വ​ദി​ക്കും. സൈ​ഡ് ലൈ​നു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളും സ്ഥാ​പി​ക്കും.

വെ​ള്ള​ത്തി​ന് വി​ല കൂ​ട്ടി​ല്ല

സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ വി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ വി​ല മ​റ്റ് ഇ​വ​ന്റു​ക​ളി​ലെ നി​ര​ക്കി​ന് തു​ല്യ​മാ​യി​രി​ക്കു​മെ​ന്നും ഫി​ഫ പ​ങ്കാ​ളി​യാ​യ കൊ​ക്ക​കോ​ള​യു​ടെ ദ​സാ​നി ബ്രാ​ൻ​ഡ് വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്നും ഫി​ഫ അ​റി​യി​ച്ചു.

ലോ​ക​ക​പ്പ് തു​ട​ങ്ങു​ന്ന​ത് വ്യാ​ഴാ​ഴ്ച

48 ​ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക​ക​പ്പ് വ്യാ​ഴാ​ഴ്ച മെ​ക്സി​ക്കോ സി​റ്റി​യി​ൽ തു​ട​ങ്ങും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും.

ജൂ​ലൈ 19ന് ​ന്യൂ​ജ​ഴ്സി​യി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ.

Kerala

ഓ​മ​ശേ​രി​യി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ന​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം കു​റ്റി​ക്കാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ ന​ശി​പ്പി​ച്ചു. ക​ളി​സ്ഥ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ വ​ള​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ​മീ​ക്ഷ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണ് വി​വ​രം എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്.

തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ഞ്ചാ​വ് തൈ​ക​ള്‍ പി​ഴു​തു​മാ​റ്റി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ളി​സ്ഥ​ല​ത്തി​ന്‍റെ ചു​റ്റു​മാ​യി കെ​ട്ടി​യ ക​മ്പി​വേ​ലി​യോ​ട് ചേ​ര്‍​ന്ന് കു​റ്റി​ച്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്നി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ന​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്.

ആ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​ല​ര്‍​ത്തു​ന്ന ജാ​ഗ്ര​ത​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് സ​മീ​ക്ഷ സം​ഘ​ട​ന ഭാ​ര​വി​ഹി​ക​ള്‍ അ​റി​യി​ച്ചു.

 

District News

അ​യി​രൂ​രി​ൽ ഗ്രാ​മീ​ണ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം ജോ​ലി​ക​ളി​ൽ മെ​ല്ലെപ്പോ​ക്ക്

കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഴ​യു​ന്നു. വി​ശാ​ല​മാ​യ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​ത്സാ​ഹം ന​ഷ്ട​പ്പെ​ട്ടു. സ്റ്റേ​ഡി​യം വീ​ണ്ടും കാ​ടു​ക​യ​റു​മോ​യെ​ന്ന ആ​ശ​ങ്ക കാ​യി​ക പ്രേ​മി​ക​ൾ​ക്കു​ണ്ട്.

3.15 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം 2000 -2002-ലാ​ണ് ആ​രം​ഭി​ച്ച​ത്. മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ല്‍ നി​ന്ന് സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ട് കോ​ര്‍​ട്ടു​ക​ളും ഗ്രൗ​ണ്ടും ശ​രി​യാ​ക്കു​ന്ന​തി​നും മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ല്‍ ര​ണ്ട് ക​രാ​റു​കാ​ര്‍ പ​ണി ഏ​റ്റി​രു​ന്നു​വെ​ങ്കി​ലും പൂ​ര്‍​ത്തി​യാ​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ത്തി​യ ക​രാ​റു​കാ​ര​നാ​ണ് നി​ല​വി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ മെം​ബ​റു​മാ​യ അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍​നാ​യ​ര്‍ പ​റ​ഞ്ഞു.

മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കൈ​ലാ​ത്തി​ന്‍റെ കാ​ല​ത്താ​ണ് മു​ന്‍ രാ​ജ്യ​സ​ഭാ എം​പി ആ​യി​രു​ന്ന വ​ക്ക​ച്ച​ന്‍ മ​റ്റ​ത്തി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച നാ​ല് ല​ക്ഷം രൂ​പ മു​ട​ക്കി സ്റ്റേ​ഡി​യ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം വാ​ങ്ങി​യ​ത്. 2000- 2002 കാ​ല​യ​ള​വി​ലാ​ണ് സ്റ്റേ​ഡി​യ​ത്തി​നാ​യി സ്ഥ​ലം വാ​ങ്ങി​യ​ത്. കെ.​സി. രാ​ജ​ഗോ​പാ​ൽ ആ​റ​ന്മു​ള എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കി.

ശ്രീ​ജാ വി​മ​ല്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന റി​ട്ട. ഐ​എ​എ​സ് ഉ​ദ്യാ​ഗ​സ്ഥ​ന്‍ റ്റി.​കെ.​എ. നാ​യ​രു​ടെ ശ്ര​മ​ഫ​ല​മാ​യി, രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്ന ക​സ്തൂ​രി​രം​ഗ​ന്‍റെ ആ​സ്തി​ഫ​ണ്ടി​ലെ തു​ക​യും സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നാ​യി ല​ഭി​ച്ചി​രു​ന്നു.

ഇ​ട​ക്കാ​ല​ത്ത് സ്റ്റേ​ഡി​യം കാ​ടു​ക​യ​റി. കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ചെ​ളി​യും വ​ന്ന​ടി​ഞ്ഞു. പി​ന്നീ​ട് ന​വീ​ക​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ഫ​ണ്ട് ല​ഭ്യ​മാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച് ഗേ​റ്റി​ട്ട് സ്റ്റേ​ഡി​യം സം​ര​ക്ഷി​ക്ക​ൻ പ​ദ്ധ​തി​യു​ണ്ടാ​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​യി​ക വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 2022 ഏ​പ്രി​ൽ 21ന് ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ് മാ​നാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മൂ​ന്നു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.
തു​ട​ർ ജോ​ലി​ക​ളി​ലാ​ണ് മെ​ല്ല​പ്പോ​ക്ക് പ്ര​ക​ട​മാ​യ​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നും മെ​ച്ച​പ്പെ​ട്ട ഒ​രു സ്റ്റേ​ഡി​യം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​യി​രൂ​രി​ലെ ക​ളി​ക്ക​ളം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. സ്കൂ​ളു​ക​ൾ​ക്കു പോ​ലും ക​ളി​ക്ക​ള​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ൽ കാ​യി​ക​മേ​ള​ക​ൾ​ക്ക​ട​ക്കം അ​ധ്യാ​പ​ക​ർ പ​ല​പ്പോ​ഴും അ​ല​യു​ക​യാ​ണ്. കേ​ര​ളോ​ത്സ​വ​ത്തി​ലെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും ക​ളി​ക്ക​ള​ങ്ങ​ളി​ല്ല.

National

ഐ​പി​എ​ൽ ടി​ക്ക​റ്റു​ക​ൾ ക​രി​ഞ്ച​ന്ത​യി​ൽ; ചി​ന്ന​സ്വാ​മി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ടി​ക്ക​റ്റു​ക​ൾ അ​മി​ത വി​ല​യ്ക്ക് വി​റ്റ ചി​ന്ന​സ്വാ​മി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ ശ്രീ ​ല​ക്ഷ്മി കാ​ന്‍റീ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് (സി​സി​ബി) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 180 ല​ധി​കം ഐ​പി​എ​ൽ ടി​ക്ക​റ്റു​ക​ൾ ക​രി​ഞ്ച​ന്ത​യി​ൽ 15,000 മു​ത​ൽ 19,000 രൂ​പ വ​രെ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഏ​പ്രി​ൽ 15 ന് ​ന​ട​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വും (ആ​ർ​സി​ബി) ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സും (എ​ൽ​എ​സ്ജി) ത​മ്മി​ലു​ള്ള ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ളാ​ണ് ഇ​യാ​ൾ വി​റ്റ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ, സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും ച​ന്ദ്ര​ശേ​ഖ​റി​ൽ അ​ന്വേ​ഷ​ണം എ​ത്തു​ക​യു​മാ​യി​രു​ന്നു.

Kerala

സ്റ്റേ​ഡി​യ​ത്തി​ൽനി​ന്നു വീണ സം​ഭ​വം; ര​ണ്ട് കോ​ടി ന​ഷ്ട​പ​രി​ഹാ​രം തേടി ഉ​മാ തോ​മ​സ് എം​എ​ൽ​എ

കൊ​ച്ചി: ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ൽ​നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​മാ​ തോ​മ​സ് എം​എ​ൽ​എ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ ജി​സി​ഡി​എ​യ്ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡ്വ. പോ​ൾ ജേ​ക്ക​ബ് വ​ഴി ന​ൽ​കി​യ വ​ക്കീ​ൽ​നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ഗി​ന്ന​സ് റി​ക്കാ​ഡ് ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച മൃ​ദം​ഗ​നാ​ദം നൃ​ത്ത​സ​ന്ധ്യ​യ്ക്കി​ടെ​യാ​യി​രു​ന്നു എം​എ​ൽ​എ ഗാ​ല​റി​യി​ൽ താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ​നി​ന്ന് വീ​ണ​ത്.

മൃ​ദം​ഗ വി​ഷ​ൻ ആ​ൻ​ഡ് ഓ​സ്‌​ക​ർ ഇ​വ​ന്‍റ് മാ​നേ​ജു​മെ​ന്‍റാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ. ഒ​ൻ​പ​ത് ല​ക്ഷം​രൂ​പ വാ​ട​ക​യ്ക്കാ​യി​രു​ന്നു സ്റ്റേ​ഡി​യം നൃ​ത്ത​പ​രി​പാ​ടി​ക്കാ​യി ന​ൽ​കി​യ​ത്.

12,000 പേ​ർ ഒ​രു​മി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. സം​ഘാ​ട​ക​രു​ടെ വി​ശ്വാ​സ്യ​ത​പോ​ലും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ജി​സി​ഡി​എ സ്റ്റേ​ഡി​ത്തി​ൽ പ​രി​പാ​ടി അ​നു​വ​ദി​ച്ച​തെ​ന്ന് നോ​ട്ടീ​സി​ൽ ആ​രോ​പി​ക്കു​ന്നു.

ഗാ​ല​റി​യു​ടെ മു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി ത​യ്യാ​റാ​ക്കി​യ വേ​ദി​ക്ക് യാ​തൊ​രു സു​ര​ക്ഷ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​റ​നി​ര​പ്പി​ൽ​നി​ന്ന് 10.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു ഇ​ത്. കൈ​വ​രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ൻ​നി​ര സീ​റ്റി​നു​മു​ൻ​പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 50 സെ​ന്‍റീ മീ​റ്റ​ർ സ്ഥ​ല​മാ​ണ്. ഇ​തി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് ത​ല​യ​ടി​ച്ച് താ​ഴോ​ട്ടു​വീ​ണ​ത്. സ്‌​ട്രെ​ച്ച​ർ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

10 മി​നി​റ്റ് എ​ടു​ത്തു അ​പ​ക​ട​ത്തി​നു​ശേ​ഷം സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് എ​ത്തി​ക്കാ​ൻ. ഒ​ൻ​പ​തു​ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ബോ​ധം വീ​ണ്ടെ​ടു​ക്കാ​നാ​യ​ത്. മാ​സ​ങ്ങ​ൾ എ​ടു​ത്തു സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കാ​ൻ. ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സ്റ്റേ​ഡി​യം വാ​ട​ക​യ്ക്ക് ന​ൽ​കു​മ്പോ​ൾ അ​വി​ടെ എ​ത്തു​ന്ന​വ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കും എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജി​സി​ഡി​എ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ട്.

എ​ന്തി​നു​വേ​ണ്ടി​യാ​ണോ സ്റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്, അ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കേ ന​ൽ​കാ​വു. അ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി​യ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി. ജി​സി​ഡി​എ​യു​ടെ അ​റി​വോ​ടെ​യാ​ണ് സ്റ്റേ​ഡി​യം സം​ഘാ​ട​ക​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് എ​ന്നേ ക​രു​താ​നാ​കൂ.

ഇ​താ​ണ് ത​ന്‍റെ അ​പ​ക​ട​ത്തി​നും അ​തി​ലൂ​ടെ തൃ​ക്കാ​ക്ക​ര നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക​ട​ക്കം ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​ക്കി​യ​തും. അ​തി​നാ​ൽ ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

District News

ചെ​ളി​ക്കു​ണ്ടാ​യി കി​ട​ന്ന പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ന​ന്നാ​ക്കി

ച​ക്കി​ട്ട​പാ​റ: അ​ഞ്ച് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ചെ​ളി​ക്കു​ണ്ടാ​യി കി​ട​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ഭാ​ഗം യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്‍​കൈ​യെ​ടു​ത്ത് ന​ന്നാ​ക്കി.

മ​ഴ​ക്കാ​ല​മാ​യാ​ല്‍ പ്ര​വേ​ശ​ന ഭാ​ഗം വെ​ള്ളം കെ​ട്ടി നി​ന്ന് ചെ​ളി​യാ​കു​മാ​യി​രു​ന്നു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നേരത്തെ അ​ധി​കൃ​ത​ര്‍ ചെ​വി​കൊ​ണ്ടി​രു​ന്നി​ല്ല.


ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ അ​ധി​കാ​ര​മേ​റ്റ പു​തി​യ​ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ണി​ട്ടു നി​ക​ത്തി സ്‌​റ്റേ​ഡി​യം ന​ന്നാ​ക്കി​യ​ത്. ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ മേ​ള​ക​ളും മ​റ്റു കാ​യി​ക പ​രി​പാ​ടി​ക​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു പ​രി​പാ​ടി​ക​ളും സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​യി​രു​ന്നു.

ക​മ്മ്യൂ​ണി​റ്റി ഹാ​ളും ഈ ​കോ​മ്പൗ​ണ്ടി​ലാ​ണ്. വ​നി​താ ഹോ​ട്ട​ല്‍, പ​ക​ല്‍ വീ​ട്, സി​ഡി​എ​സ് ഓ​ഫീ​സ്, പൊ​തു ശൗ​ചാ​ല​യം എ​ന്നി​വ​യെ​ല്ലാം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും സ്‌​റ്റേ​ഡി​യം ഭാ​ഗ​ത്താ​ണ്. എ​ല്‍​ഡി​എ​ഫ് ഭ​ര​ണം മാ​റി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തി​രി​ച്ചു പി​ടി​ച്ച​തോ​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്ന ഭാ​ഗം മ​ണ്ണി​ട്ടു നി​ക​ത്തി ന​ന്നാ​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

കലൂർ സ്റ്റേഡിയത്തിൽ കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി; പരാതിയുമായി ജിസിഡിഎ

കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ​രാ​തി ന​ൽ​കി ജി​സി​ഡി​എ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​തി​രെ​യും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​മാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ജി​സി​ഡി​എ സെ​ക്ര​ട്ട​റി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്‌​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ക​യ​റ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടും ബ​ല​മാ​യി ക​യ​റി​യെ​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തോ​ടെ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തെ ട​ര്‍​ഫ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ജി​സി​ഡി​എ​യു​ടെ ആ​വ​ശ്യം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും ജി​സി​ഡി​എ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന​വീ​ക​ര​ണ​ത്തി​നാ​യി ക​ലൂ​ര്‍ സ്റ്റേ​ഡി​യം സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍​ക്ക് കൈ​മ​റി​യ​തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് എം​പി ഹൈ​ബി ഈ​ഡ​ന്‍, എം​എ​ല്‍​എ​മാ​രാ​യ ഉ​മാ തോ​മ​സ്, ടി.​ജെ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Latest News

Corehub Up