x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദം ഉ​യ​ര്‍​ന്നു; സ്റ്റേ​ഡി​യ​ത്തി​ലെ ബോ​ര്‍​ഡ് മാ​റ്റി​സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 12:18 AM IST | Updated: October 13, 2026 12:18 AM IST

നെ​ഹ്റു​വി​ന്‍റെ പേ​ര് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി പു​തു​ക്കി സ്ഥാ​പി​ച്ച ബോ​ര്‍​ഡ്.

പെ​രി​ന്ത​ല്‍​മ​ണ്ണ: ഇ​എം​എ​സ് വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്‌​സി​ലെ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ ബോ​ര്‍​ഡി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ ബോ​ര്‍​ഡ് മാ​റ്റി​സ്ഥാ​പി​ച്ചു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തി​യ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു പ്ര​സം​ഗി​ച്ച ഈ ​മൈ​താ​നം നെ​ഹ്റു സ്റ്റേ​ഡി​യം എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ലെ പ്ര​ധാ​ന ഗേ​റ്റ് മോ​ഷ​ണം പോ​യ​തി​നെ തു​ട​ര്‍​ന്ന്, കാ​ദ​ര്‍ ആ​ന്‍​ഡ് മു​ഹ​മ്മ​ദ​ലി മെ​മ്മോ​റി​യ​ല്‍ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​രു​മ്പ് ഗേ​റ്റും ക​മാ​ന​വും സ്ഥാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ക്ല​ബി​ന്‍റെ പേ​രും കാ​ദ​ര്‍, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​ട​ങ്ങി​യ ബോ​ര്‍​ഡാ​ണ് ഇ​വി​ടെ ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ആ​ഴ്ച ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത പു​തി​യ ക​വാ​ട​ത്തി​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യം എ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത് വ​ന്‍ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍ വി​ഷ​യം പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ മൈ​താ​ന​മാ​യ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ന​ഗ​ര​സ​ഭ​യ്ക്കാ​ണ്. ക്ല​ബ് സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖി​ന്‍റെ ഭാ​ര്യ സു​ര​യ്യ​യാ​ണ് നി​ല​വി​ലെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍. ഇ​തി​നാ​ല്‍ നെ​ഹ്റു​വി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യ​ത് ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍​നോ​ട്ട വീ​ഴ്ച​യാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ക്ല​ബ് ത​ന്നെ ഇ​ട​പെ​ട്ട് നെ​ഹ്റു​വി​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ പു​തി​യ ബോ​ര്‍​ഡ് ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച​ത്.

Tags : stadium NattuVishasham DistrictNews

Recent News

Corehub Up